ക്യാരക്ടറിന് അനുസരിച്ച് ബോഡി ലാംഗ്വേജ്, walking style എന്നിവ മോഡിഫൈ ചെയ്യുന്നതിൽ “മോഹൻലാൽ BRILLIANT” ആണ്
ഏറ്റവും കൂടുതൽ ആളുകൾ സാധ്വീനിച്ച ഒരു മലയാളി ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയാൻ പോകുന്ന ഒരു ഉത്തരം നടൻ മോഹൻലാൽ എന്നായിരിക്കും. നടനവിസ്മയം, കംപ്ലീറ്റ് ആക്ടര്‍, എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് നടന്. കാമുകനായും ഭർത്താവായും ഏട്ടനായുമെല്ലാം സ്‌ക്രീനിൽ നിറഞ്ഞാടിയിട്ടുള്ള നടനെ ഇഷ്ടപ്പെടുന്ന ആരാധികമാരും നിരവധിയാണ്. കഴിഞ്ഞ നാൽപ്പത് വർഷത്തിലേറെയായി കാണുന്ന മുഖമായുകൊണ്ട് തന്നെ മോഹൻലാൽ സിംഹാസനത്തിൽ ഇരുന്ന് ബോക്സ് ഓഫീസ് ഭരിക്കുന്നത് കാണാൻ മലയാളികൾക്ക് എന്നും ഇഷ്ടമാണ്. ഈ അടുത്ത് മോഹൻലാലിന്റതായി പുറത്തിറങ്ങിയ ചിത്രം നേര് ആയിരുന്നു. മികച്ച അഭിപ്രായം നേടി ചിത്രം തിയേറ്ററുകളിൽ നിറഞ്ഞാടുകയാണ്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് സിനിഫൈൽ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂർണ രൂപം
charector ന് അനുസരിച്ച് ബോഡി ലാംഗ്വേജ്, walking style എന്നിവ modify ചെയ്യുന്നതിൽ മോഹൻലാൽ brilliant ആണ് എന്ന് തോന്നിയിട്ടുണ്ട് .
ഇത് മോഹൻലാൽ എന്ന നടൻ 6 ചിത്രങ്ങളിൽ ആയി പല സന്ദർഭങ്ങളിൽ നടക്കുന്ന stills ആണ്
ഈ ആറു ചിത്രങ്ങളിലും നമുക്ക് 6 attitude,mannersim, style feel ചെയ്യുന്നു
1. ദൃശ്യം – ജോർജ് കുട്ടി
ഉള്ളിൽ എന്തോ വലിയ ഉത്കണ്ഠ ഭയം ഒളിപ്പിച്ച് സാധാരണ ആളുകളെ പോലെ നടക്കാൻ ശ്രമിക്കുന്നു (like a common man)
2. ഒപ്പം – ജയരാമൻ
കുറെ ആകുലതകൾ മനസ്സിൽ വച്ചുകൊണ്ട് , താൻ ശെരിയായ വഴിയിൽ ആണോ സഞ്ചരിക്കുന്നത് എന്ന ഉദ്കണ്ടയിൽ നടക്കുന്ന അന്ധൻ ആയ മനുഷ്യൻ
3.പുലിമുരുകൻ – മുരുകൻ
മനസ്സിൽ എന്തൊക്കെയോ ദേഷ്യവും വിഷമവും ആരോടോ ഉള്ള പകയും അ പക ഉള്ളത് അരോട് ആയാലും അവരെ എങ്ങനെയും നേരിടാം എന്ന ആത്മവിശ്വാസവും ഉള്ള നടത്തം
4.ഒടിയൻ – മാണിക്യൻ
തനിക്ക് ചെയ്തുകൂടാത്ത (ആരെയൊക്കെയോ ഭയന്ന്) എന്തോ ഒന്ന് ചെയ്തു എന്ന് മനസ്സിൽ വിശ്വസിച്ച് ഉള്ള നടത്തം അതിൽ മനിക്യന് ഉള്ള മനോവിഷമം,ഭയം,എല്ലാം വ്യക്തം ആണ്.
5.Lucifer- സ്റ്റീഫൻ
The Majestic Walk തൻ്റെ മുൻപിൽ ഉള്ളവർ ഒന്നും തനിക്ക് ഒരു ഇരയെ അല്ല എന്ന ഭാവം. എന്തിനെയോ നേരിടാൻ പോകുന്നു പക്ഷേ നേരിടാൻ പോകുന്നത് സ്റ്റീഫന് ഒരു വെല്ലുവിളി അല്ലാത്ത ആരെയോ അനെന്നും വിജയം സുനിശ്ചിതം ആണെന്നും ഉള്ളത് അ നടത്തത്തിൻ്റെ confidence സൂചിപ്പിക്കുന്നു.
6.Neru- വിജയമോഹൻ
ഏറെ വൈകാരികത ഉള്ള ഒരു കഥാപാത്രത്തിൻ്റെ മാനസിക സംഘർഷങ്ങൾ വ്യക്തം ആകുന്നുണ്ട് ,തൻ്റെ കഴിവിൽ സ്വയം ഒരു ചോദ്യം ചിഹ്നം ഉള്ള വ്യക്തി ആയി വിജയമോഹൻ്റെ ഈ still namukk തൊന്നിക്കുന്നൂ. (Although അതൊരു walking still അല്ല)