“മമ്മൂട്ടിയോട് ഇനിയൊരു സിനിമയും ചെയ്യില്ല എന്ന് തീരുമാനിച്ചു”: രഞ്ജി പണിക്കർ
1 min read

“മമ്മൂട്ടിയോട് ഇനിയൊരു സിനിമയും ചെയ്യില്ല എന്ന് തീരുമാനിച്ചു”: രഞ്ജി പണിക്കർ

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് രഞ്ജി പണിക്കര്‍. ദി കിംഗ് മുതല്‍ കമ്മീഷ്ണര്‍ വരെയുള്ള മാസ് ആക്ഷന്‍ ചിത്രങ്ങൾ മാത്രമല്ല ഡോക്ടര്‍ പശുപതിയടക്കമുള്ള കോമഡികളുമെല്ലാം അദ്ദേഹതിന്റെ തിരക്കഥകൾ ആണ് . ഇപ്പോള്‍ നടന്‍ എന്ന നിലയിലും അദ്ദേഹം അഭ്രപാളിയിൽ  നിറഞ്ഞു നില്‍ക്കുന്ന  രഞ്ജി പണിക്കര്‍ താനും തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ മമ്മൂട്ടിയും തമ്മിൽ  പിണങ്ങിയ കഥ പങ്കുവെച്ചിരിക്കുകയാണ്.

ഞാന്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്താണ് മമ്മൂട്ടിയെ പരിചയപ്പെടുന്നത്. മിക്ക സിനിമ ലൊക്കേഷനില്‍ വച്ചും ഞങ്ങള്‍  പിണങ്ങുകയും  ഇണങ്ങുകയും ചെയ്യുമായിരുന്നു. പിണങ്ങാനും ഇണങ്ങാനും യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത വ്യക്തിയാണ് മമ്മൂക്ക. സിനിമയുമായി ബന്ധപ്പെട്ട ഒരു പ്രസിദ്ധീകരണത്തിന്റെ റിപ്പോര്‍ട്ടറായിരുന്ന എന്നെ അതില്‍ വരുന്ന എല്ലാ ഗോസിപ്പുകളുടേയും വിചാരണകളുടേയും പേരിൽ അദ്ദേഹം  പറയുമായിരുന്നുമ. എന്നാൽ ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ മറ്റൊരാളുടെ വിചാരണകൾക്ക് താൻ പാത്രമാകേണ്ടതില്ല എന്ന കാര്യമാണ് ഞാൻ തിരിച്ചു പറയാറുള്ളത്.


നല്ല വ്യക്തി ബന്ധമാണ് അദ്ദേഹത്തിനോടുള്ളത് അതുകൊണ്ടുതന്നെ എപ്പോഴും വീട്ടിൽ പോകാറുണ്ട്  അക്കാലത്ത്. എന്നോട് എപ്പോഴും നിന്റെ കയ്യിൽ കഥയുണ്ടോ എന്ന് ചോദിക്കുമായിരുന്നു അപ്പോഴൊന്നും സിനിമയുടെ കാര്യത്തിൽ വലിയ താല്പര്യമില്ലായിരുന്നു. അങ്ങനെയിരിക്കെ ഡോക്ടർ പശുപതി എന്ന സിനിമ എഴുതാൻ തുടങ്ങിയപ്പോൾ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയിരുന്നു എന്നാൽ അതിനുശേഷം ഏകലവ്യൻ എന്ന സിനിമയുടെ കഥ മമ്മൂക്കയോട് പറഞ്ഞപ്പോൾ ആ ചിത്രം നടന്നില്ല പിന്നീട് മമ്മൂട്ടിയോട് ഒരു സിനിമയും ചെയ്യില്ല എന്ന് തീരുമാനിച്ചിരുന്നു.

എന്നാൽ പിന്നീട് ഒരു ദിവസം നിർമ്മാതാവായ അക്ബർ എന്നെ വന്നു കണ്ടു മമ്മൂക്ക പറഞ്ഞിട്ടാണെന്നും കഥയെഴുതണമെന്നും പറഞ്ഞു എന്നാൽ ചെയ്യില്ല പകരം ഷാജി ചെയ്യട്ടെ എന്നാണ് പറഞ്ഞത് എന്നാൽ അക്ബർ അമ്മയെ ചെന്ന് കണ്ടതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു ഞാൻ കഥ എഴുതി എന്നാൽ മമ്മൂട്ടി ഈ കാര്യങ്ങളൊന്നും മനസ്സിൽ വച്ചിരുന്നില്ല എന്നാണ് പിന്നീട് മനസ്സിലായത് കാരണം അന്ന് മമ്മൂട്ടി തന്നെയും ഷാജിയേയും സ്വന്തം കാറിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി ബിരിയാണി ഒക്കെ വച്ച് തന്നു അതിനുശേഷം കഥ പറഞ്ഞു എന്നു പറഞ്ഞു. അങ്ങനെയാണ് ദി കിംഗ് എന്ന സിനിമയുണ്ടാകുന്നത്.