സിനിമാ മേഖലയിൽ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് മനസ്സു തുറന്ന് ഹണിറോസ്
ഏറെ ആരാധകരുള്ള നടിയാണ് ഹണി റോസ്. വീര സിംഹ റെഡ്ഡി എന്ന സിനിമയിലൂടെ തെലുങ്ക് സിനിമാ ലോകത്തും താരം ശ്രദ്ധ നേടിക്കഴിഞ്ഞു. 17 വർഷക്കാലമായി മലയാള സിനിമ ലോകത്തെ താരം നിറഞ്ഞു നിൽക്കുകയാണ്. സിനിമ ലോകത്ത് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും സോഷ്യൽ മീഡിയയിലെ മോശം കമന്റുകളെ കുറിച്ചും താരം തുറന്നു പറയുകയാണ്. ആദ്യ കാലത്ത് വളരെ അതിയായ വാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഞാനും എനിക്കറിയാവുന്ന ആളുകളോ ആരെയും രീതിയിൽ സോഷ്യൽ മീഡിയയിൽ കമന്റിടില്ല. സ്വന്തമായി എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ ആരും കമന്റ് ചെയ്യില്ല. എനിക്ക് വാട്സാപ്പിൽ വരുന്ന മെസ്സേജുകൾ പോലും റെസ്പോൺസ് ചെയ്യാൻ സമയമില്ല അപ്പോഴാണ് പ്രബന്ധം പോലെ കമന്റുകൾ രേഖപ്പെടുത്തുന്നത്.
ആദ്യമൊക്കെ അമ്മ കാണുമ്പോൾ വിഷമമായിരുന്നു പിന്നീട് അതൊക്കെ കണ്ട് ചിരിക്കാറുണ്ട് ചിലത് എഴുതി വെച്ചിരിക്കുന്നത് കണ്ടോ എന്ന് പറഞ്ഞു ചിരിക്കുന്നത് കാണാം. അച്ഛനും അമ്മയും കൂടെയുള്ളതു കൊണ്ട് പലപ്പോഴും എനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല എന്നാൽ ഫോണിൽ കൂടെ ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് അബ്യുസിന്റെ കാര്യത്തിൽ ഏതു തരത്തിൽ പ്രതികരിക്കണം എന്ന് ചിന്തിച്ചിരുന്നു എന്നാൽ ഇപ്പോൾ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിനു വേണ്ട മറുപടി നൽകും. ചൂഷണം ചെയ്യാൻ കഴിയും എന്ന് തോന്നിയാൽ അതും ഉപയോഗപ്പെടുത്താൻ ധാരാളം ആളുകൾ ഉണ്ട്. 15 16 വയസ്സിലാണ് ഇത്തരത്തിലുള്ള പല കാര്യങ്ങളും കേൾക്കുന്നത് അപ്പോൾ അതൊന്നും മനസ്സിലാക്കാൻ കൂടെ കഴിയാത്ത സമയമായിരുന്നു.
അന്ന് അച്ഛനോടും അമ്മയോടും എല്ലാ പറയും അവർ വിളിച്ചു ചീത്ത പറയുന്നതാണ് പതിവ്. എന്തിനാണ് ഇത്തരത്തിൽ ഓരോ ആളുകളും വിളിച്ച് പറയുന്നത് എന്ന് തോന്നിയിട്ടുണ്ട്.
ഏറ്റവും ഒടുവിലായി താരത്തിന്റെ ഒരു തെലുങ്ക് ചിത്രമാണ് പുറത്തിറങ്ങിയത്. ഈ ചിത്രത്തിലൂടെ താരത്തിന് തെലുങ്ക് സിനിമ ലോകത്ത് വലിയ ഉയർച്ച തന്നെയാണ് ലഭിച്ചിരിക്കുന്നത് ബാലയ്യയുടെ ചിത്രത്തിലൂടെ ഒരു അവസരം ലഭിച്ചത് തന്നെ ഹണി റോസിന് തെലുങ്കിൽ വലിയ അവസരങ്ങൾ ലഭിക്കുമെന്ന കാര്യത്തിന് സംശയമില്ല