രാജീവ് രവിക്കും ആഷിക് അബുവിനും എതിരെ തുറന്നടിച്ച് അടൂര്‍ ഗോപാലകൃഷ്ണൻ
കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികൾ നടത്തുന്ന സമരം ദിവസങ്ങളിലായി തുടർന്നു കൊണ്ടിരിക്കുകയാണ്. സ്ഥാപനത്തിൽ ജാതി വിവേചനം ഉണ്ട് എന്നാണ് ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ പറയുന്നത്. ഇപ്പോൾ ഇതാ സമരത്തിന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്‍. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം രേഖപ്പെടുത്തിയത്. സ്ഥാപനത്തിൽ ജാതി വിവേചനം ഉണ്ട് എന്ന ആക്ഷേപം തെറ്റാണെന്നും അങ്ങനെയൊരു വിവേചനം അവിടെ ഇല്ല എന്നും അടൂർ ഗോപാലകൃഷ്ണൻ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.
ആഷിഖ് അബു, രാജീവ് രവി തുടങ്ങിയ മലയാളത്തിലെ മുൻ നിര സംവിധായകർ തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങളോടും അദ്ദേഹം പ്രതികരിച്ചു. അവർ വിമർശിക്കുന്നത് പ്രശസ്തിക്കു വേണ്ടിയാണ് എന്നാണ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത് . ഉത്തരവാദിത്വം ഇല്ലാത്ത നിലപാടാണ് സംവിധായകരായ ആശിഖ് അബുവിൽ നിന്നും രാജീവ് രവിയിൽ നിന്നും ഉണ്ടായത്. കൂടാതെ ന്യൂജനറേഷൻ ഫിലിം മേക്കസ് എന്നറിയപ്പെടുന്ന ഇവരിൽ നിന്നും പുതുതായി എന്താണ് ലഭിച്ചത് എന്ന് അദ്ദേഹം ചോദിച്ചു. കൂടാതെ സ്ഥാപനത്തിന്റെ മേധാവിയായ ശങ്കർ മോഹനനെ ന്യായീകരിച്ചാണ് അടൂർ ഗോപാലകൃഷ്ണൻ സംസാരിച്ചത്. അദ്ദേഹം പ്രൊഫഷണൽ ആയി ആണ് സ്ഥാപനത്തിൽ പ്രവർത്തിക്കുന്നത് അദ്ദേഹത്തിന് എതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതിക്ക് സ്ഥാനം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം സെക്യൂരിറ്റി ഗാർഡ് ആണ്. മുൻ സൈനികനായ ഇയാൾ മദ്യക്കോട്ട കാണിച്ച് വിദ്യാർത്ഥികളെ മോഹിപ്പിച്ച് വലയിലാക്കുകയും. വിദ്യാർത്ഥികൾക്ക് മദ്യം വിൽക്കുകയും ചെയ്യുകയാണ് ഏകദേശം 17 ചാക്ക് മദ്യക്കുപ്പികളാണ് സ്ഥാപനത്തിന്റെ പരിധിയിൽ നിന്ന് കണ്ടെത്തിയത്.
ഇപ്പോൾ താൻ നേരിടുന്ന ആരോപണങ്ങൾക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ നൽകിയ മറുപടി ഇരുപതാം വയസില്‍ ജാതിപേര് മുറിച്ചു കളഞ്ഞയാളാണ് താന്‍ എന്നാണ് , അങ്ങനെ ഉള്ള തന്നോട് ജാതിയെക്കുറിച്ച് പഠിപ്പിക്കേണ്ടതില്ലെന്നും പറഞ്ഞു. കൂടാതെ ഡയറക്ടര്റായ ശങ്കര്‍ മോഹന്റെ വീട്ടില്‍ പണിയെടുക്കാന്‍ എത്തിയ രണ്ട് സ്ത്രീകളോട് മോശമായി അദ്ദേഹവും ഭാര്യയും പെരുമാറിയ വാര്‍ത്തയോടും അടൂര്‍ ഗോപാലകൃഷ്ണൻ പ്രതികരിച്ചു. നമ്മുടെ കേരളത്തില്‍ ഇങ്ങനെ സംഭവിക്കും എന്ന് ആരെങ്കിലും വിശ്വസിക്കുമോ? കൂടാതെ സംഭവത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ പോലീസിൽ കേസ് കൊടുക്കാനും ഞാന്‍ ശങ്കര്‍ മോഹനോടും, ഭാര്യയോടും പറഞ്ഞിട്ടുണ്ടെന്നും അടൂര്‍ ഗോപാലകൃഷ്ണൻ പറഞ്ഞു.