തമിഴ്നാട്ടിൽ വിജയിയുടെ ‘വാരിസി’നെ പിന്തള്ളി അജിത്തിന്റെ ‘തുനിവ്’
പൊങ്കൽ ആഘോഷമാക്കാൻ ഒരുങ്ങുന്ന തമിഴ് മക്കൾക്കിടയിൽ ഇപ്പോൾ രണ്ടു ചിത്രങ്ങൾ മത്സരിക്കുകയാണ്. വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന കുടുംബചിത്രം ആയി വാരിസും, അജിത്തിന്റെ തുനിവുമാണ് തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്നത്. സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ എപ്പോഴും ആളുകൾ ഏറ്റെടുക്കാറുണ്ട്. ഇന്ത്യ ഒട്ടാകെ വലിയ തീയേറ്ററുകളിൽ വിജയ കിരീടം ചൂടാൻ പല സിനിമകൾക്കും സാധിച്ചിട്ടുമുണ്ട്. പൊങ്കൽ റിലീസുകളുടെ വാർത്തകൾ പുറത്ത് വരുമ്പോൾ ആരുടെ സിനിമയാണ് മുന്നിലേക്ക് എത്താൻ പോകുന്നത് എന്നറിയാൻ ആരാധകരും കാത്തിരിക്കുകയാണ്.
അജിത്തിന്റെ ആരാധകരെ വിഷമിപ്പിച്ചു കൊണ്ട് വിജയിയുടെ വാരിസ് കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനോടൊപ്പം തന്നെ സിനിമയുടെ തിയെറ്റർ കളക്ഷനുകൾ പുറത്തു വന്നു കഴിഞ്ഞു. തുനിവിന്റെ ഇന്ത്യയിലെ ആദ്യ കലക്ഷൻ 26 കോടിയോളം രൂപയാണ്. വാരിസിനേക്കാളും 50 ലക്ഷം കുറവാണ് തുനിവിന് നേടിയെടുക്കാൻ സാധിചിട്ടുള്ളു. അതേ സമയം തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് തുനിവാണെന്നുള്ള വാർത്തയും പുറത്തു വരുന്നുണ്ട്. തമിഴ്നാട്ടിൽ ആദ്യ ദിവസം വാരിസ് നേടിയെടുത്തത് 17 കോടി രൂപയാണ് എന്നാൽ അവിടെ തുനിവ് നേടിയത് 18 കോടി രൂപയാണ്. കേരളക്കരയിലും ഒരു സമയം അന്യഭാഷ ചിത്രങ്ങൾക്കായിരുന്നു പ്രാധാന്യം കൂടുതൽ എന്നാൽ ഇപ്പോൾ ക്വാളിറ്റിയുള്ള സിനിമകൾ വന്നതോടു കൂടി അതിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികച്ച ചിത്രങ്ങൾ തിയേറ്ററിൽ എത്തിക്കുന്ന സിനിമ മേഖലയായി മലയാള ചലച്ചിത്ര ലോകം മാറിക്കഴിഞ്ഞു.
കഴിഞ്ഞ എഴുതാനും വർഷങ്ങളിലായി ദക്ഷിണെന്ത്യൻ ഭാഷകളിൽ ഏറ്റവും ഹിറ്റുകൾ സമ്മാനിക്കുന്നത് തെലുങ്കു ഭാഷകളിലാണ്. കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറങ്ങിയ കെജിഎഫ്, കാന്താര എന്നിവ മികച്ച പ്രേക്ഷക പ്രശംസ തന്നെ നേടിയെടുത്തിരുന്നു അതേ സമയം രാജ്യത്തെ ഏറ്റവും മികച്ച താരങ്ങൾ ഉള്ള തമിഴ് സിനിമ ലോകം ബോളിവുഡ് സിനിമകളെപ്പോലെ പ്രൗഢി കുറഞ്ഞു വരികയാണ്. ഏറ്റവും ഒടുവിലായി തമിഴിൽ പുറത്തിറങ്ങിയ വിജയ് ചിത്രം ബീസ്റ്റും അജിത്തിന്റെ ചിത്രമായ വാലിമൈയും വാണിജ്യ പരാജയങ്ങൾ ആയിരുന്നു. ഈയൊരു അവസ്ഥ ഇനിയും മാറിയില്ലെങ്കിൽ മികച്ച സിനിമകൾ തമിഴിൽ നിന്നും ലഭിക്കാതെ പോകുന്ന കാഴ്ചയാണ് നാം കാണേണ്ടി വരിക.