മോഹന്‍ലാലിനൊപ്പം വീണ്ടും സൂപ്പര്‍ഹിറ്റ് ഒരുക്കാന്‍ ഷാജി കൈലാസ്; പുതിയ പ്രൊജക്റ്റുകളെക്കുറിച്ച് ഷാജി കൈലാസ്
1 min read

മോഹന്‍ലാലിനൊപ്പം വീണ്ടും സൂപ്പര്‍ഹിറ്റ് ഒരുക്കാന്‍ ഷാജി കൈലാസ്; പുതിയ പ്രൊജക്റ്റുകളെക്കുറിച്ച് ഷാജി കൈലാസ്

ഒന്‍പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ഷാജി കൈലാസ് വീണ്ടും സംവിധായ കുപ്പായമണിഞ്ഞിരിക്കുകയാണ്. 9 വര്‍ഷം ഇടവേള എടുത്തതിന് ശേഷം കടുവ എന്ന ചിത്രത്തിലൂടെയാണ് ഷാജി കൈലാസ് അദ്ദേഹത്തിന്റെ തിരിച്ചു വരവ് പ്രേക്ഷകരെ അറിയിച്ചത്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും കിട്ടിയത്. പിന്നീട് പൃഥ്വിരാജിനെ തന്നെ നായകനാക്കി കാപ്പ എന്ന സിനിമയും ഷാജി കൈലാസ് സംവിധാനം ചെയ്തു. കാപ്പയ്ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്.

Shaji Kailas replaces Venu as director of Kaapa- Cinema express

ഇനി അദ്ദേഹത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന ചിത്രങ്ങളാണ് എലോണ്‍, ഹണ്ട്. മോഹന്‍ലാല്‍ ആണ് അതില്‍ എലോണില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. അതുപോലെ അദ്ദേഹത്തിന്റെ മറ്റൊരു ചിത്രമായ ഹണ്ടിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ഭാവനയാണ് ഹണ്ടില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Shaji Kailas – Movies, Bio and Lists on MUBI

ഇനി ഷാജി കൈലാസിന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളിലൊന്ന് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണെന്നും പറയുകയാണ് അദ്ദേഹം. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജി കൈലാസിന്റെ പ്രതികരണം. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ മോഹന്‍ലാല്‍ നായകനാവുന്ന പുതിയ സിനിമയുടെ തിരക്കഥ തയ്യാറായിക്കൊണ്ടിരിക്കുന്നു. മമ്മൂട്ടിക്ക് ആണെങ്കില്‍ പ്രത്യേക പാറ്റേണിലുള്ള വ്യത്യസ്ത സിനിമയാണ് വേണ്ടത്.

Mohanlal is excited to work with director Shaji Kailas after 12 years | Entertainment News,The Indian Express

അദ്ദേഹത്തിന് പറ്റിയ വിഷയം ലഭിച്ചാല്‍ എടുക്കും. പൃഥ്വിരാജിനെ നായകനാക്കി തുടര്‍ച്ചയായി രണ്ട് സിനിമകള്‍ എടുത്ത സാഹചര്യത്തില്‍ ഇനി ഉടനെ ഇല്ല. ഒരു വര്‍ഷം എങ്കിലും കഴിഞ്ഞേ ഇനി ഞങ്ങള്‍ ഒന്നിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ, ഷാജി കൈലാസ് പറയുന്നു.

Mohanlal's film with Shaji Kailas goes on floors | Entertainment News,The Indian Express

അതേസമയം, ഭാവന പ്രധാന വേഷത്തില്‍ എത്തുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ നടന്‍ പൃഥ്വിരാജ് ആണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. ഭാവനയുടെ മുഖം ഉള്‍പ്പെടുത്തി വേറിട്ട രീതിയിലുള്ള ചിത്രീകരണമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ സസ്പെന്‍സിനും ഹൊററിനും പ്രാധാന്യമുള്ള ചിത്രമാണിത്.