‘കടുവാക്കുന്നേല്‍ കുറുവാച്ചന്റെ അച്ഛന്റെ വേഷം മലയാളത്തിലെ സീനിയര്‍ സൂപ്പര്‍സ്റ്റാര്‍ ചെയ്താല്‍ നന്നായിരിക്കും’; പൃഥ്വിരാജ്‌
1 min read

‘കടുവാക്കുന്നേല്‍ കുറുവാച്ചന്റെ അച്ഛന്റെ വേഷം മലയാളത്തിലെ സീനിയര്‍ സൂപ്പര്‍സ്റ്റാര്‍ ചെയ്താല്‍ നന്നായിരിക്കും’; പൃഥ്വിരാജ്‌

തിയേറ്ററില്‍ എത്തുന്നതിന് മുന്‍പേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ. അദ്ദേഹം ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്ന ചിത്രമായിരുന്നു അത്. ഒട്ടേറെ നിയമ പോരാട്ടങ്ങള്‍ നടത്തിയാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. കടുവക്കുന്നേല്‍ കുര്യച്ചനായി ചിത്രത്തില്‍ പൃഥ്വിരാജ് നിറഞ്ഞു നില്‍ക്കുകയായിരുന്നു.

സിനിമയിലെ പ്രമേയം എന്നത്.. പാലാ പട്ടണത്തിലെ പ്രമാണിമാരായ രണ്ട് കുടുംബങ്ങളിലെ ആണുങ്ങള്‍ തമ്മിലുണ്ടാകുന്ന ഈഗോയുടെ കഥയാണ്. കുടമറ്റം ഇടവകയിലെ രണ്ട് കുടുംബങ്ങളിലെ ആണുങ്ങള്‍ തമ്മിലുണ്ടാകുന്ന ഈഗോ പിന്നീട് കേരള രാഷ്ട്രീയത്തെ തന്നെ മാറ്റി മാറിച്ചു. തീരുമാനിക്കുന്നതെന്തും നടപ്പിലാക്കാന്‍ ശേഷിയുള്ള പണവും പ്രതാപവും ഉള്ള കുര്യാച്ചന് സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായി ഉണ്ടാകുന്ന നിസാരമായ പ്രശ്‌നം വളര്‍ന്ന് വലുതാകുമ്പോള്‍ രണ്ട് പേര്‍ക്കും ഉണ്ടാകുന്ന നഷ്ടവും 1990 കളിലെ കേരളരാഷ്ട്രീയവും ചര്‍ച്ചയാകുന്ന രീതിയിലാണ് സിനിമ മെനഞ്ഞെടുത്തിരിക്കുന്നത്.

സിനിമയില്‍ ഉടനീളം പരാമര്‍ശിക്കുന്ന നായകന്റെ അച്ഛന്‍ ഈ സിനിമയില്‍ ഇല്ലെങ്കിലും, ഛായാചിത്രമായി മമ്മൂട്ടിയെയാണ് സംവിധായകന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പാലായിലെ സിഐ ബെഞ്ചമിനെ പട്ടിയെ തല്ലുന്ന പോലെ ടൗണ്‍ മൊത്തം ഓടിച്ചിട്ട് തല്ലിയിട്ടും കുര്യാച്ചനെ പുഷ്പം പോലെ കേസില്‍ നിന്ന് രക്ഷിച്ച കൊരുത് മകനെക്കാള്‍ മരണമാസാണ്.

ഇപ്പോഴിതാ, കടുവക്കുന്നേല്‍ കുര്യച്ചന്റെ അച്ഛനായ കൊരുത് മാപ്പിള എന്ന കഥാപാത്രത്തെ കുറിച്ചും പറയുന്നുണ്ട്. ആ കഥാപാത്രത്തെ നായകനാക്കി ഒരു ചിത്രവും പ്ലാന്‍ ചെയ്യുന്നുണ്ട് എന്നാണ് പൃഥ്വിരാജ് കഴിഞ്ഞ ദിവസം നടന്ന കടുവ വിജയാഘോഷ ചടങ്ങില്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി ഇവരിലാരെങ്കിലും ആ വേഷം ചെയ്യണം എന്നാണ് തങ്ങളുടെ ആഗ്രഹമെന്നും, ഇനി അവരെ കിട്ടിയില്ലെങ്കില്‍ താന്‍ തന്നെ നരയിട്ട് ആ വേഷം ചെയ്യാന്‍ ഇറങ്ങുമെന്നും പൃഥ്വിരാജ് പറയുന്നു. ചിത്രത്തിലെ ഒരു രംഗത്തില്‍ പോലും പ്രത്യക്ഷപ്പെടാതെ, അതിലെ മറ്റ് കഥാപാത്രങ്ങളുടെ വാക്കുകളിലൂടെ മാത്രം വലിയ ഹൈപ്പ് ലഭിച്ച ഒരു കഥാപാത്രമാണ് കടുവക്കുന്നേല്‍ കൊരുത് മാപ്പിള.