ഇന്ത്യൻ സിനിമയിൽ നെഗറ്റീവ് റിവ്യൂകൾ വരുന്ന സിനിമകൾ പോലും വമ്പൻ വിജയങ്ങളാക്കാൻ കഴിവുള്ള ഏക നടൻ ദളപതി വിജയ് മാത്രം
ഇന്ത്യയിൽ വിജയ് എന്ന നടനു പകരം വയ്ക്കാൻ മറ്റു നടന്മാർ ആരും ഇല്ല എന്നതാണ് യാഥാർത്ഥ്യം. കാരണം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് വിജയ്. സ്റ്റാർ വാല്യൂവിന്റെ കാര്യത്തിൽ വിജയിയെ കവച്ചു വെക്കാൻ തന്നെ ഇന്ത്യൻ സിനിമയിൽ മറ്റൊരു നടൻ ഉണ്ടോ എന്ന് പോലും സംശയമാണ്. ഇന്നത്തെ സാഹചര്യത്തിൽ വിജയ് എഴുതി കാണിച്ചാൽ തന്നെ തീയേറ്ററിലേക്ക് ആളുകൾ ഇരച്ചു കയറുന്ന പ്രവണതയാണ് നമ്മൾ കണ്ടിട്ടുള്ളത്. കാരണം വിജയിക്ക് ഉള്ള അത്രയും ആരാധക പിന്തുണ ഇന്ത്യൻ സിനിമയിൽ തന്നെ മറ്റൊരു നടനും ഇതുവരെ ലഭിച്ചിട്ടില്ല.
വിജയുടെ പേരു കേട്ടാൽ തന്നെ തിയേറ്ററിലേക്ക് ജന പ്രവാഹം തന്നെയാണ് ഒഴുകിയെത്തുന്നത്. എന്നാൽ ഇത് വിജയ് നായകനായി എത്തണം എന്ന നിർബന്ധം ഒന്നുമില്ല. വില്ലൻ റോളിൽ എത്തിയാലും ഗസ്റ്റ് റോളിൽ എത്തിയാലും ജനങ്ങളാൽ തിയേറ്ററുകൾ നിറഞ്ഞു കവിയുന്ന സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്. ദളപതി ഒരു ചിത്രത്തിൽ ഉണ്ടെങ്കിൽ ആ സിനിമ മിനിമം ഇരുന്നൂറ് കോടി രൂപയെങ്കിലും കളക്ഷൻ നേടാൻ കാരണമാകും. സിനിമ വിജയിപ്പിക്കാൻ തക്ക സ്റ്റാർ വാല്യൂ ഇന്ന് വിജയ് എന്ന നടന് ഉണ്ട്. ഏറ്റവും ഒടുവിലായി വിജയ് അഭിനയിച്ച ബീസ്റ്റ് എന്ന ചിത്രം ഇതിന് ഉദാഹരണം ആണ്. ചിത്രത്തിന് സോഷ്യൽ മീഡിയ ഒന്നാകെ മോശം കമന്റുകൾ മാത്രമായിരുന്നു കേട്ടു കൊണ്ടിരുന്നത്.
നെഗറ്റീവ് റിവ്യൂ വന്നെങ്കിലും ആഗോള തലത്തിൽ ചിത്രം 50 കോടി രൂപയാണ് നേടിയത്. തിയേറ്ററിൽ എത്തുന്ന സിനിമയിൽ ഇപ്പോൾ നെഗറ്റീവ് റിവ്യൂ വന്നു കഴിഞ്ഞാൽ സിനിമ സേഫ് ആക്കാനുള്ള സ്റ്റാറ്റസ് വിജയ്ക്ക് അല്ലാതെ മറ്റൊരു നടനില്ല. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ സിനിമകളിലെ നായകന്മാരായ പ്രഭാസിന്റെയും ആമിർ ഖാന്റെയും സിനിമകൾക്ക് നെഗറ്റീവ് റിവ്യൂ വന്നതിനു ശേഷം ചിത്രങ്ങൾ വലിയ പരാജയങ്ങൾ ആയിട്ടുണ്ട്. എന്നാൽ വിജയ് സിനിമകൾ അവിടെയാണ് വ്യത്യസ്തമാകുന്നത്. ഏതു തരത്തിലുള്ള റിവ്യൂ വന്നാലും നിർമ്മാതാക്കൾക്ക് വലിയ വിജയം തന്നെയാണ് ഓരോ വിജയ് ചിത്രങ്ങളും സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ നിർമാതാക്കൾ ധൈര്യമായി വിജയ് സിനിമയ്ക്ക് പണം ഇറക്കുന്നു.