“പാപ്പൻ എന്ന ചിത്രത്തിൽ പ്രേക്ഷകർ കാണാൻ പോകുന്നുണ്ട് എന്നിലെ പുതിയ നടനെ” : സുരേഷ് ഗോപി
സിനിമ താൻ നേരിടുന്ന വെല്ലു വിളികളെക്കുറിച്ച് ശക്തമായി തുറന്നു പറയുകയാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹൻലാലും അവതരിപ്പിക്കുന്ന വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ സിനിമാ ലോകത്തെ പല സംവിധായകരും തന്നെ അതിലേക്ക് നയിക്കാൻ സപ്പോർട്ട് ചെയ്തില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്. താൻ ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം ഒരേ രീതിയിലുള്ളത് ആയിരുന്നു. അതു കൊണ്ട് തന്നെ ആവർത്തന വിരസത പ്രേക്ഷകർക്ക് തോന്നും എന്ന് നിർമാതാക്കളും സംവിധായകരും ഓർക്കുന്നു പോലും ഇല്ലായിരുന്നു. എന്നാൽ തനിക്ക് ആവർത്തന വിരസത നന്നായി മനസ്സിലാകുന്നുണ്ട്.
മലയാളത്തിലെ പ്രമുഖ സംവിധായകർ പോലും വളരെ ഇമോഷണൽ ആയ കഥാപാത്രങ്ങളെ മോഹൻ ലാൽ മുരളി പോലുള്ള താരങ്ങളെ കൊണ്ട് ചെയ്യിപ്പിക്കാൻ മുന്നോട്ടു വരുമ്പോഴും, ആ കാലത്ത് തന്നെയാണ് സമീപിച്ചിരുന്നത് എങ്കിൽ നാല് ഇടിയും ഫൈറ്റും ഇല്ലാത്ത ഒരു സീൻ പോലും ഉണ്ടായിരിക്കുകയില്ല. ആ സമയത്ത് മോഹൻലാൽ എന്ന നടനെ സെൽഫ് സപ്പോർട്ട് ചെയ്യാനായി ധാരാളം ആളുകൾ ഉണ്ടായിരുന്നു. . അദ്ദേഹത്തിന് ഇങ്ങനെയുള്ള സിനിമകൾ ചെയ്യണം എന്ന് ആഗ്രഹിച്ചാൽ പോലും അത് ചെയ്യാൻ കഴിയുന്ന ആളുകൾ കൂടെ നിൽക്കാൻ ഉണ്ടായിരുന്നു എന്നതാണ് യാഥാർത്ഥ്യം.
എന്നാൽ തനിക്ക് പല സാധ്യതകളും അവിടെ ലഭിക്കുന്നുണ്ടായിരുന്നില്ല അതു കൊണ്ടു മാത്രമാണ് കഥാപാത്രങ്ങൾ എപ്പോഴും ചില പരിമിതികൾക്കുള്ളിൽ മാത്രം ഒതുങ്ങി പോയത് എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ പാപ്പൻ എന്ന ചിത്രത്തെക്കുറിച്ചുള്ള തുറന്നു പറചിലുമായി എത്തിയിരിക്കുകയാണ്. പാപ്പൻ എന്ന സിനിമ ചെയ്യാൻ ഒരുങ്ങുമ്പോൾ ഷാജി കൈലാസ് തന്നോട് പറഞ്ഞിട്ട് എനിക്ക് ഒരു പുതിയ ആളെ വേണമെന്ന് ആണ്. അതു കൊണ്ടു തന്നെ തനിക്കും ഇത് പഠിക്കാനുള്ള അവസരം കൂടി ആണെന്ന് തോന്നി. ഒരു പുതിയ രീതി കൊണ്ടു വന്നിട്ടില്ല എങ്കിൽ ആളുകളിലേക്ക് ഈ സിനിമ എന്താണ് ആ രീതിയിലേക്ക് കൊണ്ടു വരാൻ നമുക്ക് സാധിക്കുകയില്ല എന്നാണ് പറഞ്ഞത്. സുരേഷ് ഗോപിയിലെ വ്യത്യസ്തനായ ഒരു നടനെ ഈ ചിത്രത്തിലൂടെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.