‘ നഞ്ചിയമ്മ തന്നെയാണ് ആ അവാര്‍ഡ് അര്‍ഹിക്കുന്നത്’; വിഷയത്തില്‍ പ്രതികരണവുമായി ദുല്‍ഖര്‍ സല്‍മാന്‍
1 min read

‘ നഞ്ചിയമ്മ തന്നെയാണ് ആ അവാര്‍ഡ് അര്‍ഹിക്കുന്നത്’; വിഷയത്തില്‍ പ്രതികരണവുമായി ദുല്‍ഖര്‍ സല്‍മാന്‍

കഴിഞ്ഞ ദിവസമാണ് 68മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. മലയാളികളെ സംബന്ധിച്ചിടത്തോളം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് കിട്ടിയ അവാര്‍ഡ് ഏറെ അഭിമാനമായിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് 4 അവാര്‍ഡുകളാണ് കിട്ടിയത്. അതില്‍ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നഞ്ചിയമ്മയെ തേടിയും അവാര്‍ഡ് എത്തിയിരുന്നു. എന്നാല്‍ ആ അമ്മയ്ക്ക് അവാര്‍ഡ് നല്‍കിയതില്‍ കുറച്ചു പേര്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നെങ്കിലും ഭൂരിപക്ഷം പേരും ആ അവാര്‍ഡ് നല്‍കിയതില്‍ മികച്ച പ്രതികരണമാണ് പറഞ്ഞത്.

ഇപ്പോഴിതാ, നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് നല്‍കിയതിനെ കുറിച്ച് പറയുകയാണ്. ആ അവാര്‍ഡ് നഞ്ചിയമ്മ തന്നെയാണ് അര്‍ഹിക്കുന്നതെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. തനിക്ക് ആ പാട്ട് ഭയങ്കര ഇഷ്ടമാണെന്നും, നഞ്ചിയമ്മ ആ പാടിയ രീതിയും വളരെ ഇഷ്ടമാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തനിക്ക് എല്ലാത്തിന്റേയും സയന്‍സ് നോക്കാന്‍ അറിയില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. അതുപോലെ, നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് നല്‍കതിയതില്‍ നിരവധി പേരാണ് സന്തോഷം പങ്കുവെച്ചും മറ്റും രംഗത്ത് വന്നത്. പുരസ്‌കാരം കിട്ടിയ ആ അമ്മയെ നടന്‍ സുരേഷ് ഗോപി വീഡിയോ കോള്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു.

അതുപോലെ സംഗീത സംവിധാകന്‍ ശരത്ത് നഞ്ചിയമ്മയ്ക്ക് ആശംസ നേര്‍ന്ന രംഗത്ത് എത്തിയിരുന്നു. അങ്ങനെ നിരവധി പേരാണ് നഞ്ചിയമ്മയ്ക്ക് ആശംസ അറിയിച്ച് എത്തിയത്. എന്നാല്‍ ആദ്യം വിമര്‍ശനവുമായി രംഗത്ത് വന്നത് സംഗീതജ്ഞന്‍ ലിനുലാല്‍ ആയിരുന്നു. ‘സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് നഞ്ചിയമ്മക്ക് അവാര്‍ഡ് നല്‍കിയത് അപമാനമായി തോന്നിയെന്നാണ്’ ലിനു ലാല്‍ പറഞ്ഞത്. ലിനുലാലിന്റെ വിമര്‍ശനത്തിന് എതിരെയും നഞ്ചിയമ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ബിജിപാല്‍, സിത്താര, ശ്വേത മോനോന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് പുതിയൊരു സോങ് കമ്പോസ് ചെയ്ത് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും, അവര്‍ക്ക് ഒരാഴ്ചയോ ഒരുമാസമോ കൊടുത്ത് സാധാരണ ഒരു ഗാനം പഠിച്ചിട്ടുവരാന്‍ പറഞ്ഞാല്‍ പോലും അവര്‍ക്ക് അത് പാടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ലിനു ലാല്‍ പറഞ്ഞിരുന്നു.