“ദുല്‍ഖര്‍ ഉണ്ടാക്കിയ പാതയിലൂടെയാണ് ഇന്ന് ഞാന്‍ നടക്കുന്നത്” :പൃഥ്വിരാജ് സുകുമാരൻ
വലിയ സിനിമകള്‍ വലിയ രീതിയില്‍ തന്നെ ഓരോ നാട്ടിലും നേരിട്ടുതന്നെ പോയി പ്രമോഷന് നടത്തുന്നതാണ് ഇന്നത്തെ പുതിയ രീതി. പല ഭാഷകളിലായി ഒരുക്കുന്ന മലയാള സിനിമയുടെ പുതിയ റിലീസ് രീതിയെ കുറിച്ച് നടന് പൃഥ്വിരാജിനോട് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച ഉത്തരമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചായാകുന്നത്.”സത്യത്തില്‍ ഇത്തരം റിലീസും ഇത്തരത്തിലുള്ള പ്രചാരണ പരിപാടികളും തുടക്കം കുറിച്ചത് താനല്ലെന്നും കുറുപ്പ് എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാനാണ് ഈ സാധ്യത മലയാള സിനിമയ്ക്ക് തുറന്നു കാണിച്ചു തന്നനെന്നും പൃഥ്വിരാജ് പറയുന്നു.
ചിത്രത്തിനുവേണ്ടി അദ്ദേഹം ഇന്ത്യയിലെ പല നഗരങ്ങളിലും സഞ്ചരിച്ച് സിനിമയെക്കുറിച്ച് പറഞ്ഞു ഒരു പുതിയ മാര്‍ക്കറ്റ് ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ പാതയിലൂടെയാണ് കടുവ എന്ന സിനിമയുമായി ഞാനും പിന്തുടര്ന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ ഉണ്ടായ മാസ് ആക്ഷന്‍ സിനിമയാണ് കടുവ. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു നാടന്‍ അടിപ്പടം. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസിന്റെ തിരിച്ചുവരവുകൂടിയാണ് ഈ ചിത്രത്തിലൂടെ സാധ്യമായത്. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം തീയറ്ററുകളില്‍ വിജയകരമായി മൂന്നാം വാരവും പ്രദര്‍ശനം തുടരുകയാണ്. യഥാര്‍ത്ഥത്തില്‍ ഒരു ഇടവേളക്കുശേഷം എത്തിയ മാസ്സ് ചിത്രം തീയറ്ററുകളില്‍ ആഘോഷമാക്കുകയാണ് പ്രേക്ഷകരും ആരാധകരും. മലയാളത്തിന് പുറമേ തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം എത്തിയത്.
യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള പ്രമോഷനുകള്‍ ജനഗണമനയില്‍ പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിച്ചത് ആയിരുന്നെങ്കിലും താന്‍ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് തിരക്കുകളുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ ആയതുകൊണ്ട് അത് നടന്നില്ല എന്നും പ്രഥ്വിരാജ് പറഞ്ഞു. ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ വളര്‍ച്ചയ്ക്ക് ശേഷം, കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരുക്കുന്ന പുതിയ ചിത്രങ്ങള്‍ മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും ഒരുക്കുകയാണെങ്കില്‍ നമുക്ക് ചിത്രം വില്ക്കുമ്പോള് കൂടുതല്‍ തുക കിട്ടുമെന്നും അതുകൊണ്ട് എല്ലാവരും അത്തരത്തില്‍ തന്നെയാണ് ചിത്രം തയാറാക്കുവാന്‍ ശ്രമിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.
ഇത്തരം പ്രചാരണ പരിപാടികള്‍ മലയാള സിനിമയെ തീര്‍ച്ചയായും കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കും അതിന്ന്റെ ുണം ദുല്‍ഖറും കുറുപ്പും നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നയാണ് ദുല്‍ഖല്‍ വെട്ടിയ പാതയിലൂടെ ഞാന്‍ സഞ്ചരിക്കുന്നതും മലയാള സിനിമ സഞ്ചരിക്കാന്‍ പോകുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.