“മമ്മൂക്കയെ കാണുന്ന നിമിഷം മുതൽ നമ്മൾ അദ്ദേഹത്തിന്റെ ഫാൻ ആയി മാറും”… ഷൈൻ ടോം ചാക്കോ
1 min read

“മമ്മൂക്കയെ കാണുന്ന നിമിഷം മുതൽ നമ്മൾ അദ്ദേഹത്തിന്റെ ഫാൻ ആയി മാറും”… ഷൈൻ ടോം ചാക്കോ

മമ്മൂട്ടിയെ കാണുമ്പോൾ തന്നെ എല്ലാവരും മമ്മൂട്ടിയുടെ ഫാൻ ആയി മാറുന്ന പതിവാണ് താൻ കണ്ടിട്ടുള്ളത്. എന്നാൽ പരിചയപ്പെടുന്ന സമയം മുതൽ തന്നെ മമ്മൂട്ടിയുടെ ഫാൻ ആകുകയും ഒന്നുമില്ല പകരം പരിചയപ്പെട്ട മമ്മൂട്ടിയെ അടുത്ത അറിഞ്ഞു കഴിഞ്ഞാൽ എല്ലാവരും അദ്ദേഹത്തിന്റെ ഫാൻ ആയി മാറും. ഒരിക്കലും മമ്മൂട്ടിയോട് ആദ്യ കാഴ്ചയിൽ തന്നെ ആർക്കും അത്ര വലിയ അടുപ്പം തോന്നുകയില്ല എന്നാൽ ഒരു ചെടി വളർന്ന് പൂവ് കഴിക്കാൻ എടുക്കുന്ന സമയം പോലെ കണ്ട് കണ്ട് അദ്ദേഹത്തെ കൂടുതൽ മനസ്സിലാക്കി സംസാരിച്ച് കൂടുതൽ അടുക്കുമ്പോൾ മാത്രമാണ് അദ്ദേഹത്തോട് വല്ലാത്ത ഒരു ആത്മബന്ധം തോന്നുന്നത്. എന്നാൽ ചിലർക്ക് ഇതൊക്കെ പെട്ടെന്ന് സാധിച്ചെന്നു വരും എന്നാൽ തനിക്കു മമ്മൂക്കയെ കുറിച്ച് ആദ്യമേ ഉള്ളിലൊരു ഭയം ഉള്ളതുകൊണ്ട് പെട്ടെന്നുതന്നെ ഇടിച്ചുകയറി മിണ്ടാനും സംസാരിക്കാനും വളരെ പേടിയായിരുന്നു.

ആദ്യം മമ്മൂക്കയെ കാണുമ്പോൾ തന്നെ വളരെ ഭയമായിരുന്നു മമ്മൂക്ക പിന്നിൽ വന്നു നിന്നാൽ പോലും പെട്ടെന്ന് ഞെട്ടും. എന്നാൽ വളരെ സ്നേഹമുള്ള എല്ലാവരെയും കെയർ ചെയ്യുന്ന പ്രകൃതക്കാരനാണ് മമ്മൂക്ക. മമ്മൂക്കയുടെ മകനായ ദുൽഖർ വളരെ റിസർവ്ഡ് ആയ ടൈപ്പ് ആണെന്ന് കേട്ടിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എന്താണ് ഇവർ തമ്മിലുള്ള വ്യത്യാസം എന്ന ചോദ്യത്തിന് ഷൈനിയുടെ കയ്യിൽ അതിനുള്ള കൃത്യമായ ഉത്തരമുണ്ട്. മമ്മൂക്കയ്ക്ക് അത്രയും വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് ആളുകളോട് ഏതു തരത്തിൽ മിണ്ടണം എന്ന് എന്തൊക്കെ കാര്യങ്ങളെപ്പറ്റി സംസാരിക്കണം എന്ന് കൃത്യമായ ബോധം അദ്ദേഹത്തിനുണ്ട്. സിനിമ മീറ്റിംഗിൽ ഇത്രയും വർഷത്തെ എക്സ്പീരിയൻസ് ഉള്ള വ്യക്തിയാണ് മമ്മൂക്ക അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ധാരാളം സംസാരിക്കുവാനുള്ള വിഷയങ്ങൾ ഉണ്ടായിരിക്കും.

നമുക്ക് ആണെങ്കിൽ പോലും വിഷയദാരിദ്ര്യം പലപ്പോഴും ഉണ്ടാകും എന്നാൽ മമ്മൂട്ടി എന്ന ഒരു മനുഷ്യന് വിഷയ ദാരിദ്ര്യം ഉണ്ടാവുകയില്ല. കാരണം അത്രയേറെ വർഷത്തെ എക്സ്പീരിയൻസ് ആണ് മമ്മൂക്കയ്ക്ക് ഉള്ളത്. പല കഥാപാത്രങ്ങളെക്കുറിച്ച് സിനിമാമേഖലയിലെ അദ്ദേഹത്തിന്റെ അനുഭവങ്ങളെക്കുറിച്ചും എപ്പോഴും പറയാനുണ്ടാകും. നമ്മൾ ഏതെങ്കിലും ഒരു നിലയിൽ മുന്നോട്ടേക്ക് പോകണം എന്ന് അദ്ദേഹത്തിന് തോന്നുകയാണെങ്കിൽ അത് തുറന്നു പറയും. ഷൈൻ ടോം ചാക്കോയും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത് ഉണ്ട് എന്ന സിനിമയിലാണ് ശേഷം ഇരുവരും മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഭീഷ്മ പർവം എന്ന ചിത്രത്തിലാണ്.