“6 കിലോ ഭാരം വരുന്ന കിരീടം എടുത്ത് വെച്ച് ഒരു തലക്കനവുമില്ലാതെ അദ്ദേഹം അഭിനയിച്ചു” വൈറലായി സിനിമ പ്രേമിയുടെ കുറിപ്പ്
മലയാള സിനിമയിലെ താരരാജാക്കമാരാണ് മോഹൻലാലും, സുരേഷ് ഗോപിയും. ഇരുവരും ഒരുമിച്ച് അഭിനയിച്ചതും അല്ലാതെയും നിരവധി ചലച്ചിത്രങ്ങളാണ് മലയാള സിനിമ പ്രേമികൾ ഏറ്റെടുത്തിട്ടുള്ളത്. അത്തരം ഒരു ചലച്ചിത്രമായിരുന്നു രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഗുരു. മോഹൻലാൽ, സുരേഷ് ഗോപി, മധുപാൽ, നെടുമുടി വേണു, സിത്താര, കാവേരി, ശ്രീലക്ഷ്മി എന്നിവർ തകർത്ത് അഭിനയിച്ച സിനിമയും കൂടിയായിരുന്നു ഗുരു. ചലച്ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നത് മോഹൻലാൽ ആയിരുന്നു. സിനിമയിൽ സുരേഷ് ഗോപി കൈകാര്യം ചെയ്തത് രാജാവിന്റെ കഥാപാത്രമാണ്.
ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് ഫേസ്ബുക്കിൽ സിനിഫിലെ എന്ന ഗ്രൂപ്പിലെ ഒരു സിനിമ പ്രേമിയുടെ കുറിപ്പാണ്. ചലച്ചിത്രത്തിൽ സുരേഷ് ഗോപി രാജാവിന്റെ കഥാപാത്രം കൈകാര്യം ചെയ്യുന്നത് കൊണ്ട് വേഷവും ഒരു രാജാവിന്റെ തന്നെയായിരുന്നു. അതിൽ അദ്ദേഹം ധരിക്കുന്ന കിരീടത്തിന്റെ കഥയാണ് ഈ കുറിപ്പിലൂടെ സിനിമപ്രേമി വെക്തമാക്കുന്നത്. ചുരുങ്ങിയ നിമിഷം കൊണ്ട് കുറിപ്പ് ഗ്രൂപ്പിൽ വൈറലായി മാറുകയായിരുന്നു. പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ.
” സുരേഷ് ഗോപിക്ക് വേണ്ടി പ്രേത്യേകം ചെയ്ത കിരീടമായിരുന്ന ഗുരു എന്ന ചിത്രത്തിലേത്. കാരണം അദ്ദേഹം രാജാവാണ് ചിത്രത്തിൽ. കയർ ആയിരുന്നു കിരീട നിർമാണത്തിൽ കൂടുതൽ. ഏതാണ് അഞ്ച് കിലോയോളം തൂക്കം വരും. സുരേഷ് ഗോപി സെറ്റിൽ വന്നപ്പോൾ തന്നെ പ്രശ്നമായി ഇത്രേം ഭാരമുള്ള വസ്തു എടുത്തു കൊണ്ട് നടക്കാൻ വയ്യെന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞു മോഹൻലാൽ സെറ്റിലെത്തി. ആ കിരീടം കണ്ട് കൗതുകത്തിൽ കാര്യങ്ങൾ ചോദിച്ചു. കൊള്ളാല്ലോ ഇത് എന്ന് പറഞ്ഞ് ഞാനൊന്ന് ഇട്ട് നോക്കട്ടെന്ന് പറഞ്ഞ് സുരേഷ് ഗോപിയുടെ മുഴുവൻ വേഷം ഇട്ട് എല്ലാവരും ചേർന്ന് ഫോട്ടോ എടുത്തു.
സെറ്റിലുള്ളവരുടെ കഠിനപ്രയത്നങ്ങളും, പൊരിഞ്ഞവെയിലത്തെ പണിയും കണ്ട് സുരേഷ് ഗോപി കൈയിൽ നിന്ന് കെട്ട് നോട്ടെടുത്ത് എല്ലാവർക്കും വീതിച്ചു കൊടുക്കാൻ സുരേഷ് കുമാറിനെ ഏർപ്പെടുത്തി. ആ കിരീടം എടുത്ത് വെച്ച് ഒരു തലക്കനവുമില്ലാതെ അദ്ദേഹൻ അഭിനയിച്ചു. മോഹൻലാൽ എന്തിനാവും ആ വേഷം ഇട്ടത്…! 6 കിലോ ഭാരം മറന്ന് കഠിനപ്രയത്നം നടത്തുന്നവർക്ക് വീണ്ടും കൂടെ ചേർന്ന് നിന്ന് സുരേഷ് ഗോപിയും അതിശയപ്പെടുത്തി…!”
Summary : Suresh Gopi acted wearing 6kg crown forgetting the pain