‘വിജയ്‌യെ കുറിച്ച് ഒരു വാക്ക്’ ; രശ്മിക മന്ദാനയുടെ മറുപടി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
1 min read

‘വിജയ്‌യെ കുറിച്ച് ഒരു വാക്ക്’ ; രശ്മിക മന്ദാനയുടെ മറുപടി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മിഴകത്തെ സൂപ്പര്‍ സ്റ്റാറാണ് വിജയ്. ഇളയ ദളപതി എന്ന പേരില്‍ ആരാധകര്‍ ആഘോഷിക്കുന്നു വിജയ്ക്ക് കേരളത്തിലും ആരാധകരേറെയാണ്. വിജയുടെ സിനിമകളില്‍ കേരളത്തില്‍ മലയാള സൂപ്പര്‍ സ്റ്റാറുകളുടെ സിനിമയെ പിന്നിലാക്കി തിയറ്ററില്‍ ഓടി ഒരു കാലഘട്ടം ഉണ്ടായിരുന്നു. 2000 ത്തിന്റെ പകുതിയോടെയാണ് വിജയോടുള്ള കേരളത്തിലെ ആരാധന കടുത്തത്. നിരവധി ഹിറ്റ് സിനിമകള്‍ അക്കാലത്ത് പിറന്നു. സാധാരാണക്കാര്‍ മാത്രമല്ല താരങ്ങളും വിജയ്‌യുടെ കടുത്ത ആരാധകരാണ്. വിജയ് നായകനാകുന്ന സിനിമകളില്‍ ചെറിയ കഥാപാത്രമാണെങ്കില്‍ പോലും അഭിനയിക്കാന്‍ തെന്നിന്ത്യന്‍ നടീ നടന്‍മാര്‍ തയ്യാറാകാറുണ്ട്. ദളപതി വിജയ്‌യെ കുറിച്ച് രശ്മിക മന്ദാന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. നടന്‍ വിജയ്‌യെ കുറിച്ച് ഒരു വാക്ക് എന്ന് ട്വിറ്ററില്‍ ഒരു ആരാധകന്‍ രശ്മികയോട് ചോദിച്ചതിന് നല്‍കിയ മറുപടിയാണ് വൈറലാവുന്നത്. സ്‌നേഹം എന്നായിരുന്നു അതിന് രശ്മിക മന്ദാന നല്‍കിയ മറുപടി. വിജയ് നായകനായെത്തിയ വാരിസില്‍ രശ്മിക മന്ദാന ആയിരുന്നു നായികയായി വേഷമിട്ടത്.

വിജയിയെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമാണ് വാരിസ്. വിജയ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രവും ഇത് തന്നെയാണ്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രന്‍’ എന്ന കഥാപാത്രത്തെയാണ് വിജയ് ‘വാരിസ്’ എന്ന സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.ശരത് കുമാറാണ് നടന്റെ അച്ഛനായി ചിത്രത്തില്‍ എത്തുന്നത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് ‘വാരിസി’ന്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തില്‍ പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ ‘രഞ്ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വാരിസ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്‌ബോക്‌സ് റിലീസിന് മുന്നേ വന്‍ ഹിറ്റായിരുന്നു. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി ഹരിപിക്‌ചേഴ്‌സ് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എയ്‌സ് എന്നിവര്‍ ചേര്‍ന്നാണ് കേരളത്തില്‍ വിജയ്‌യുടെ ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത്.