മനുഷ്യത്വത്തിന്റെ പ്രതിരൂപമായി വീണ്ടും സന്തോഷ് പണ്ഡിറ്റ്; 93കാരിയെ കള്ള നോട്ട് നല്‍കി പറ്റിച്ച സംഭവത്തില്‍ സഹായവുമായി നടന്‍
1 min read

മനുഷ്യത്വത്തിന്റെ പ്രതിരൂപമായി വീണ്ടും സന്തോഷ് പണ്ഡിറ്റ്; 93കാരിയെ കള്ള നോട്ട് നല്‍കി പറ്റിച്ച സംഭവത്തില്‍ സഹായവുമായി നടന്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സന്തോഷ് പണ്ഡിറ്റ്. സിനിമകളിലെ വ്യത്യസ്തതയും അതുപോലുള്ള അഭിനയ രീതിയും ഒക്കെയായി സന്തോഷ് പണ്ഡിറ്റ് മലയാളികള്‍ക്ക് സുപരിചിതനാണ്. സാമൂഹിക വിഷയങ്ങളില്‍ തന്റേതായി നിലപാടുകള്‍ മടികൂടാതെ പറയുന്ന വ്യക്തി കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പലപ്പോഴും വിമര്‍ശനങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

93കാരിയെ കള്ള നോട്ട് നൽകി പറ്റിച്ച സംഭവം; സഹായവുമായി സന്തോഷ് പണ്ഡിറ്റ്,  മനസ് നിറഞ്ഞ് ദേവയാനിയമ്മ

20011ലാണ് കൃഷ്ണനും രാധയും എന്ന ആദ്യ ചിത്രം പണ്ഡിറ്റ് സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം ഒഴികെ ആ ചിത്രത്തിന്റെ എല്ലാ കാര്യങ്ങളും നിര്‍വ്വഹിച്ചത് സന്തോഷ് തന്നെയാണ്. ചിത്രം ആദ്യ ഒരാഴ്ചയില്‍ തന്നെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് ഒരു മലയാള ചലച്ചിത്ര അഭിനേതാവും സംവിധായകനും എന്ന നിലയില്‍ സന്തോഷ് ചലച്ചിത്രരംഗത്ത് അറിയപെടാന്‍ തുടങ്ങിയത്. സാധാരണക്കാരെ തന്നാല്‍ കഴിയുന്ന രീതിയില്‍ സഹായിക്കുന്ന പണ്ഡിറ്റിന്റെ വാര്‍ത്തകളും പലപ്പോഴും പുറത്തു വന്നിരുന്നു.

കള്ള നോട്ട് നൽകി പറ്റിച്ച സംഭവം; ദേവയാനിയമ്മയ്ക്ക് സഹായവുമായി സന്തോഷ്  പണ്ഡിറ്റ് | Santhosh Pandit helps Devyaniamma

ഇപ്പോഴിതാ കള്ള നോട്ട് നല്‍കി യുവാവ് പറ്റിച്ച 93കാരിയായ ലോട്ടറി വില്‍പ്പനക്കാരിയെ നേരില്‍ കാണാന്‍ എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ‘ഞാന്‍ കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ മുണ്ടക്കയം സന്ദര്‍ശിച്ചു.. അവിടെ 93 വയസ്സായ ലോട്ടറി വില്‍പന നടത്തി ജീവിക്കുന്ന ഒരു അമ്മയെ നേരില്‍ പോയി കണ്ട്…അവരെ കള്ള നോട്ട് നല്‍കി ചിലര്‍ വഞ്ചിച്ച വാര്‍ത്ത അറിഞ്ഞാണ് പോയത്.. കാര്യങ്ങള്‍ നേരില്‍ മനസ്സിലാക്കുവാനും , ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാനും സാധിച്ചു..’, എന്നാണ് ദേവയാനി അമ്മയെ സന്ദര്‍ശിച്ച വീഡിയോ പങ്കുവച്ച് സന്തോഷ് കുറിച്ചത്. താന്‍ കബളിപ്പിക്കപ്പെട്ട സംഭവത്തെ കുറിച്ച് പണ്ഡിറ്റിനോട് ദേവയാനിയമ്മ വിശദീകരിക്കുന്നതും വീഡിയോയില്‍ കാണാം.

Who is a fool? Santosh Pandit challenges his 'smart' critics | Santosh  Pandit | April Fool's Day | Entertainment News | Movie News | Film News

അതേസമയം, ദേവയാനി അമ്മ പറ്റിക്കപ്പെട്ട വാര്‍ത്തകള്‍ പുറത്തു വന്നതോടെ നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയത്. സുമനസുകളുടെ സ്‌നേഹം സഹായമായി എത്തിയതോടെ വീണ്ടും ദേവയാനിയമ്മ ലോട്ടറി കച്ചവടം ആരംഭിച്ചിട്ടുണ്ട്. ‘സങ്കടമെല്ലാം മാറി, ഇപ്പോ വളരെ സന്തോഷത്തിലാണ്, ഇനിയും ലോട്ടറി കച്ചവടം നടത്തും.2000 രൂപയുടെ കള്ളനോട്ട് ഉണ്ടാകുമെന്ന് കരുതിയില്ല. പ്രായം ചെന്ന എന്നെ പറ്റിക്കുമെന്ന് കരുതിയില്ല, കൊച്ചു പയ്യനല്ലാരുന്നോ. പറ്റ് പറ്റിപ്പോയല്ലോ എന്നതില് ദുഖമുണ്ട്, ഇനി എന്തായാലും ശ്രദ്ധിക്കും. ഒരുപാട് പേര് സഹായിക്കാനെത്തി, അതില്‍ വളരെ സന്തോഷമുണ്ട്. തന്നെ പറ്റിച്ചയാളെ എന്നെങ്കിലും ദൈവം മുന്നില്‍ കൊണ്ടവരും’, ദേവയാനിയമ്മ പറഞ്ഞു.

Santhosh Pandit - Santhosh Pandit added a new photo — with...