‘1995 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി ഇന്‍ഡസ്ട്രി ഹിറ്റായ മമ്മൂട്ടി ചിത്രം ദി കിങ്….!’
കളക്ട്ടര്‍, ഐ എ എസ് എന്നൊക്കെ കേട്ടാല്‍ മലയാളം സിനിമാ പ്രേമികളുടെ മനസ്സില്‍ വരുന്ന ആദ്യത്തെ പേര് ദി കിങ്. മമ്മൂട്ടി- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുക്കി സൂപ്പര്‍ ഹിറ്റായ ചിത്രമാണ് ദി കിംഗ്. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റൈലിനും മാനറിസങ്ങള്‍ക്കും തന്നെ ഇപ്പോഴും ആരാധകരുണ്ട്. സുരേഷ് ഗോപി ഗസ്റ്റ് റോളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. രഞ്ജി പണിക്കര്‍ ആണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 1995 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി ഇന്‍ഡസ്ട്രിയല്‍ ഹിറ്റായ ചിത്രം കൂടിയാണ് കിങ്. ചിത്രം പുറത്തിറങ്ങി ഇന്നേക്ക് 27 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇന്നും ചിത്രത്തെക്കുറിച്ച് ആരാധകര്‍ക്ക് പറയാന്‍ ഏറെയുണ്ട്. മമ്മൂട്ടി ഫാന്‍സെല്ലാം ആഘോഷമാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്ന കുറിപ്പ് വായിക്കാം. ഒരാഴ്ച കൊണ്ട് തന്നെ 1 കോടിക്ക് മുകളില്‍ ഗ്രോസ് നേടി മലയാള സിനിമ അന്നേവരെ കണ്ടതില്‍ ഏറ്റവും വലിയ എര്ത്ത്സട്ടറിംഗ് ഓപ്പണിങ്ങ് സിനിമയാണ് കിങ് എന്നാണ് കുറിപ്പില്‍ പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
1995 ലെ സൂപ്പര്‍ഹിറ്റ് റേഞ്ച് ഉള്ള ചിത്രങ്ങള്‍ എ ക്ലാസ്സുകളില്‍ നിന്നും നേടിയ ഫൈനല്‍ ഗ്രോസ്… മഴയെത്തും മുന്‍പേ 1.5 കോടി, അനിയന്ഭാവ ചേട്ടന്ഭാവ 1.35 കോടി, മാന്ത്രികം 1.10 കോടി. ബ്ലോക്ക്ബസ്റ്റര്‍ റേഞ്ച് വരുന്ന ചിത്രങ്ങള്‍ A ക്ലാസ്സില്‍ നിന്നും മാക്സിമം പൊട്ടെന്‍ഷ്യല്‍ 2.5 കൊടിയോളം ഉള്ള സമയം. മുന്‍ വര്‍ഷം കമ്മീഷണര്‍, തേന്മാവിന് കൊമ്പത്ത് തുടങ്ങിയ ചിത്രങ്ങള്‍ A ക്ലാസ്സില്‍ നിന്നും 2 കോടിക്ക് മുകളില്‍ നേടി. 1995 ല്‍ സ്പടികവും 2 കോടിക്ക് മുകളില്‍ കാണണം.. എന്നാല്‍ കിങ് നു മുകളില്‍ പറഞ്ഞ അന്നത്തെ കാലത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഫൈനല്‍ എ ക്ലാസ്സ് ഗ്രോസ് എടുക്കാന്‍ വേണ്ടി വന്നത് വെറും ഒരാഴ്ച മാത്രം.
ഒരാഴ്ച കൊണ്ട് തന്നെ 1 കോടിക്ക് മുകളില്‍ ഗ്രോസ് നേടി മലയാള സിനിമ അന്നേവരെ കണ്ടതില്‍ ഏറ്റവും വലിയ Earthsuttering Opening. ബ്ലോക്ബസ്റ്റര്‍ റേഞ്ച് വരുന്ന ചിത്രങ്ങളുടെ ഗ്രോസ് നേടാന്‍ കിങ്ങിനു വെറും 2 ആഴ്ച പിന്നീടേണ്ടി വന്നോളൂ. 50 ദിവസം കൊണ്ട് തന്നെ റിലീസ് കേന്ദ്രങ്ങളില്‍ നിന്നും നേടിയത് 3.75 കോടി നേടി കിങ് മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയില്‍ സ്ഥാനമുറപ്പിച്ചു. ദീര്‍ഘകാല പ്രദര്‍ശനം അവസാനിപ്പിച്ചപ്പോള്‍ എക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയില്‍ ഒന്നാം സ്ഥാനത് തന്നെ കയറിപറ്റി. 27 Years Of ദി കിങ് Industry Hit & Year Toper Of 1995