കളക്ഷനിൽ റെക്കോര്‍ഡിട്ടും 2018 രണ്ടാമത് ….!! പക്ഷേ ആ സൂപ്പര്‍താരത്തെ മറികടക്കാനായില്ല
1 min read

കളക്ഷനിൽ റെക്കോര്‍ഡിട്ടും 2018 രണ്ടാമത് ….!! പക്ഷേ ആ സൂപ്പര്‍താരത്തെ മറികടക്കാനായില്ല

ബോക്സ് ഓഫീസില്‍ കേരളത്തില്‍ നിന്ന് ആരാണ് മുന്നില്‍ എന്ന് ആലോചിച്ചാല്‍ പലരുടെയും മനസില്‍ തെളിയുന്നത് മോഹൻലാല്‍ എന്ന് തന്നെ ആയിരിക്കും. എക്കാലത്തെയും ബോക്സ് ഓഫീസ് റെക്കോര്‍ഡ് കളക്ഷൻ പരിശോധിക്കുമ്പോള്‍ നിലവില്‍ രണ്ടാമതാണ് മോഹൻലാല്‍. പുലിമുരുകൻ ആഗോളതലത്തില്‍ ആകെ 144 കോടി രൂപയില്‍ അധികം നേടി ഏറെക്കാലം നിന്നിരുന്ന ഒന്നാം സ്ഥാനത്തേയ്‍ക്ക് 2023ലാണ് മലയാളത്തിന്റെ ആദ്യ 200 കോടി ക്ലബ് എന്ന ഖ്യാതിയുമായി 2018 എത്തിയത്. നിലവിൽ കേരളത്തിനു പുറത്തെ ഇന്ത്യൻ പ്രദേശങ്ങളിലെ കളക്ഷൻ പരിശോധിക്കുമ്പോള്‍ ഇന്നും ഒന്നാമത് മോഹൻലാല്‍ തന്നെയാണ്.


കേരളത്തിനു പുറത്തെ ഇന്ത്യൻ പ്രദേശങ്ങളിലെ കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് മാത്രമേ ടൊവിനൊയുടെ 2018ന് എത്താനായുള്ളൂ. മോഹൻലാല്‍ നായകനായ പുലിമുരുകൻ ആകെ 20.80 കോടി രൂപയാണ് കേരളത്തിനു പുറത്തെ ഇന്ത്യൻ പ്രദേശങ്ങളില്‍ നിന്ന് മാത്രമായി നേടിയത്. 2016ല്‍ നേടിയ റെക്കോര്‍ഡ് ഏഴ് വര്‍ഷം കഴിയുമ്പോഴും തകരാതെ നില്‍ക്കുന്നു. ടൊവിനൊയുടെ 2018ന് നേടാനായത് 18.30 കോടി രൂപ മാത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. തിയറ്ററുകള്‍ ബുദ്ധിമുട്ടിലാണ് മുന്നോട്ട് പോകുന്നതെന്നും ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്താണ് 2018 റിലീസ് ചെയ്തത്. ചിത്രത്തിന്റെ വിജയം തിയറ്റര്‍ മേഖലയ്ക്ക് ഉണര്‍വായി.ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ശിവദ നായര്‍, തന്‍വി റാം, ഗൗതമി നായര്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അജു വര്‍ഗീസ്, കലൈയരസന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരാന് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം മൂന്നാം സ്ഥാനത്തുള്ള കുറുപ്പ് 16.10 കോടി രൂപ മാത്രമാണ് നേടാനായത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. നാലാം സ്ഥാനത്ത് എത്തിയ മലയാളി താരവും മോഹൻലാലാണ് എന്നതാണ് പ്രത്യേകത. മോഹൻലാലിന്റെ ലൂസിഫര്‍ നാലാമതെത്തിയത് 12.22 കോടി രൂപ നേടിയിട്ടാണ്. തൊട്ടുപിന്നില്‍ മോഹൻലാലിന്റെ ഒടിയൻ 7.80 കോടി രൂപ നേടി. കിംഗ് ഓഫ് കൊത്തയാണ് ആറാമത്. കിംഗ് ഓഫ് കൊത്തയ്‍ക്ക് നേടാനായത് 7.20 കോടി രൂപ മാത്രമാണ്. ദുല്‍ഖറിന് പിന്നില്‍ മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന് 5.85 കോടി മാത്രമാണ് നേടാനായത്.