ചരിത്രവും ബ്രഹ്മാണ്ഡവും ഒന്നിച്ച മലയാളത്തിന്റെ ഒരേ ഒരു അടയാളമായി ഇന്നും നിലനില്‍ക്കുന്ന കേരളക്കരയുടെ വീരപ്പഴശ്ശിക്ക് 13ാം വാര്‍ഷികം….
എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഹരിഹരന് സംവിധാനം ചെയ്ത ചിത്രമായിരുന്നു പഴശ്ശിരാജ. മറ്റ് ഇന്ഡസ്ട്രികളില് ബ്രഹ്മാണ്ഡ സിനിമകളുടെ റിലീസിനെ കുറിച്ച് കേട്ടിരുന്ന മലയാളികള്‍ക്ക് പ്രതീക്ഷിക്കാത്തൊരു ദൃശ്യ വിസ്മയം നല്കിയ ചിത്രം കൂടിയാണ് പഴശ്ശിരാജ. 2009 ഒക്ടോബര്‍ പതിനാറിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. വന്‍ പ്രമോഷനോടെ വന്‍ ഹൈപ്പോടെയായിരുന്നു ചിത്രത്തിനെ വരവേറ്റത്. കലാപരമായും സാമ്പത്തിക പരമായും മലയാള സിനിമ ഇന്‍ഡസ്ട്രിയിയെ പ്രകമ്പനം കൊള്ളിക്കാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരുന്നു കേരള വര്‍മ്മ പഴശ്ശിരാജ. 27 കോടിയോളം രൂപയായിരുന്നു ചെലവ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനായിരുന്നു നിര്‍മാണം. 50 കോടി കളക്ഷന്‍ ചിത്രം നേടുകയും ചെയ്തിരുന്നു.ചിത്രം പുറത്തിറങ്ങി 13 വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
13 years of Pazhashiraja
മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ മാത്രം കുത്തക ആയി വെച്ചിരുന്ന അത്തരം തിയേറ്റര്പ്രകമ്പനം ആദ്യമായും അവസാനമായും കയ്യേറിയ സിംഗിള്‍ സ്റ്റാര്‍ മൂവി എന്ന് മാധ്യമങ്ങളെക്കൊണ്ട് റിപ്പോര്‍ട്ട് ചെയ്യിച്ച ചിത്രമാണ് വീര പഴശ്ശിരാജ. അതും ബാല്‍ക്കണി ടിക്കറ്റിന് പോലും 100 രൂപാ മുകളില്‍ ഇല്ലാതിരുന്ന കാലത്ത്, മള്‍ട്ടി തീയേറ്റേഴ്സോ, ഓണ്‍ലൈന്‍ പ്രമോഷന്സോ ഒന്നുമില്ലാതിരുന്ന സമയത്ത് ഈ സിനിമ ഉണ്ടാക്കിയ ഓളം, അതിന്റെ റേഞ്ച് അത് അന്ന് നേരിട്ട് കണ്ടവര്‍ക്കേ അറിയൂ. രാജമാണിക്യത്തിന് ശേഷമുള്ളINDUSTRY HIT ‘ . 20-20 ‘ യുമായി ഒരു ചെറിയ താരതമ്യത്തിലൂടെ ഈ പോസ്റ്റ് തുടങ്ങാം.
*അത് വരെ മലയാളം കണ്ട ഏറ്റവും വലിയ റിലീസ്. 128 തീയേറ്റര്‍ *പഴശ്ശിരാജ 13 തീയേറ്ററില്‍ 70 ദിവസം .. എന്നാല്‍ ട്വന്റി-ട്വന്റി11 തീയേറ്ററില്‍ 70 ദിവസം
*പഴശ്ശി 100 ദിവസം തികച്ചത് 5 സെന്ററുകളില്‍ 20-20 ( 1 +) തീയേറ്ററിലാണ് 100 ദിവസം തികച്ചത്.
*കഥ പറയുമ്പോളിന് ശേഷം 50 ദിവസം ബാംഗ്ലൂരില്‍ ഓടിയ മലയാള സിനിമ.
*UAE യുടെ ചരിത്രത്തില്‍ ആദ്യമായി 50 ദിവസം ഓടിയ മലയാളസിനിമ.
*പഴശ്ശിരാജയുടെ തമിഴ് വേര്‍ഷന്‍ (7+) ദിവസം കൊണ്ട് ചെന്നൈയില്‍ നിന്ന് നേടിയ 31 ലക്ഷം മറികടക്കാന്‍ പുലി മുരുകനോ, ലൂസിഫറിനോ പോലും ഇന്നും സാധിച്ചില്ല
*u. s.a യിലെ ഒറ്റ ലൊക്കേഷനില്‍ നിന്ന് മാത്രം പഴശ്ശി നേടിയത് (18 + )ലക്ഷം ട്വന്റി – ട്വന്റി 4 ലൊക്കേഷനില്‍ നിന്ന് 19 ലക്ഷം
*റിലീസ് ദിവസം ലഭിച്ചത് ഒന്നരക്കോടി
*7-ആം ദിവസം 4 കോടി 30 ലക്ഷം ഷെയര്‍
*27ആം നാള് 11 കോടി 25 ലക്ഷം ഗ്രോസ് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിയ ദൃശ്യം 28 ആം ദിവസം 10 കോടിയാണ് പിന്നിട്ടത് എന്നത് ഓര്‍ക്കണം.
*സാറ്റലൈറ്റ് വിറ്റ് പോയത് 2 കോടി 60 ലക്ഷം രൂപക്ക് ..ട്വന്റി-ട്വന്റി വിറ്റ് പോയത് 2 കോടി 25 ലക്ഷം രൂപക്ക്
*തിരുവനന്തപുരത്ത് റെക്കോഡ് കളക്ഷന്‍
*കരുണാനിധിക്ക് വേണ്ടി പ്രദര്‍ശിപ്പിച്ച മലയാള സിനിമ
*സിനിമയെ പ്രശംസിച്ച് ബ്രട്ടീഷ് MP
*ആ വര്‍ഷത്തെ ഇയര്എന്ഡിംഗ് റിപ്പോര്‍ട്ട് പ്രകാരം A CLASS നിന്ന് മാത്രം 70 ദിവസം കൊണ്ട് 20 കോടി, അങ്ങിനെ ലഭിച്ച തെളിവുകള്‍ പ്രകാരം കണ്ണും പൂട്ടി നോക്കിയാല്‍ പോലും ടോട്ടല്‍ 49 കോടിയെങ്കിലും അന്ന് പഴശ്ശിരാജ വാരിക്കൂട്ടിയിട്ടുണ്ടാവണം.
ഇത്രയും നേട്ടങ്ങള്‍ കൊയ്ത് ചരിത്രമായ മറ്റേത് സിനിമയുണ്ട് ?
ഇനി സിനിമയിലേക്ക്
പഴശ്ശിരാജ ചരിത്രമാണ്.. തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലോ ഉണ്ടാകില്ല.
അഗ്നിപോലെ ജ്വലിക്കുന്ന സത്യം. പഴശ്ശിരാജ സിനിമയും അതുപോലെയാണ്.മലയാള സിനിമ ഉള്ളിടത്തോളം ഇതിന്റെ മാറ്റിന് ഇനിയൊരു തിരുത്തലുണ്ടാകില്ല.. മലയാള സിനിമയുടെ നെറുകയില്‍ പൊന്‍കിരീടം ചൂടി പഴശ്ശി മഹാരാജാവ് തലയുയര്‍ത്തി നില്ക്കും
ചില ഓര്‍മ്മകള്‍ പറയാതെ വയ്യ.. ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യണ്ട സിനിമ കാത്തിരുന്ന് ഒക്ടോബര്‍ 16 ന് തിയേറ്ററിലെത്തുമ്പോള്‍ പ്രേക്ഷകര്‍ ഗോകുലം ഗോപാലന് ജയ് വിളിക്കുന്നതു കാണാമായിരുന്നു. ഒരു മലയാള സിനിമയ്ക്ക് അദ്ദേഹം 20 കോടിയോളം മുടക്കിയെങ്കില്‍, അത് വെറുമൊരു ധൂര്‍ത്തായിരുന്നില്ലെന്ന് ഈ സിനിമ കണ്ടപ്പോള്‍ ബോധ്യപ്പെട്ടു. ഓരോ നിമിഷവും ആവേശഭരിതമാക്കുന്ന അത്ഭുത സിനിമയാണ് കേരളവര്‍മ പഴശ്ശിരാജ.
റിലീസിന് 2 ദിവസം മുമ്പ് ടിക്കറ്റുകള്‍ തീര്‍ന്നു. ഇക്കയുടെ ആരാധകരുടെ തിരക്കും ആഘോഷങ്ങളും തിയേറ്ററിനുള്ളില്‍ കടക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കി. സിനിമ തുടങ്ങി ‘പഴശ്ശിരാജ’ എന്ന ടൈറ്റില്‍ തെളിഞ്ഞപ്പോള്‍ രജനീകാന്ത് ചിത്രങ്ങളുടെ റിലീസിന് തുല്യമായ പ്രതികരണം.. വര്‍ണക്കടലാസുകള്‍ കീറിപ്പറത്തുന്നവര്‍. സ്ക്രീനിനു മുന്നില്‍ നൃത്തം ചവിട്ടുന്നവര്‍.ആര്‍പ്പുവിളികള്‍. കേരളത്തില്‍ തന്നെ ആണോ ഇതു സംഭവിക്കുന്നതെന്ന് സത്യം പറഞ്ഞാല്‍ അമ്പരന്നു പോയി.
മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും ഗംഭീരമായ സ്വീകരണം.. പെട്ടി കൊണ്ട് വന്നപ്പോള്‍ സ്വീകരിക്കാന്‍ വെള്ള ഉടുപ്പിട്ട 500 പേര്… (മോഹന്‍ലാലിന് നന്ദി എഴുതിക്കാണിക്കുമ്പോള്‍ വലിയ കൂവല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ആരാധകര്‍ കയ്യടിയോടെയാണ് അത് സ്വീകരിച്ചത്. പക്ഷേ, പഴശ്ശിരാജയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മോഹന്‍ലാലിന്റെ അവതരണം ആരാധകബഹളത്തില്‍ മുങ്ങിപ്പോയി.
എം ടി തന്റെ രചനാശൈലിയില്‍ കാതലായ മാറ്റം വരുത്തിയ സിനിമയാണ് പഴശ്ശിരാജ. ഈ സിനിമ ‘ഡയലോഗ് ഓറിയന്റഡ്’ അല്ല. ഒരു വിഷ്വല്‍ ട്രീറ്റ് എന്നു പറയാം……………..
പഴശ്ശി എന്ന കഥാപാത്രമായി
അതിഗംഭീരമായ ഒരു പകര്‍ന്നാട്ടമാണ് മഹാനടന് നടത്തിയിരിക്കുന്നത്. ‘പഴശ്ശിയുടെ പോരാട്ടങ്ങള്‍ ബ്രിട്ടീഷ് കമ്പനി കാണാന്‍ പോകുന്നതേയുള്ളൂ’ എന്ന് പഴശ്ശിരാജ പറയുമ്പോള്‍ പ്രേക്ഷകശരീരങ്ങളിലൂടെ ഊര്‍ജ്ജത്തിന്റെ ഒരു മഹാപ്രവാഹം ഇരമ്പിയെത്തുന്നു. ഹരിഹരന് നൂറില്‍ നൂറുമാര്‍ക്കും നല്‍കാം ഈ പ്രയത്നത്തിന്. ഇതില്‍ റസൂല്‍ പൂക്കുട്ടിയുടെ ശബ്ദ സംവിധാനത്തെ പരാമര്‍ശിക്കാതെ വയ്യ. ഒ.എന്‍. വി യുടെ വരികള്‍ക്ക് ഇളയരാജയുടെ സംഗീതവും മനോഹരം. വടക്കന്‍ വീരഗാഥക്ക് ശേഷം ഇതുപോലെ ഒരു സിനിമ കണ്ടിട്ടില്ല.ധീരനായ ഈ പോരാളിയുടെ ഓര്‍മ്മകള്‍ ‘ഹരിഹരന് – എം ടി – മമ്മൂട്ടി’ ത്രയത്തിന്റെ ഈ മഹാസംരംഭത്തിലൂടെ കൂടുതല്‍ ജ്വലിക്കട്ടെ.
പഴശ്ശിരാജ എന്ന ചിത്രത്തിന്റെ ബ്രഹ്മാണ്ഡ വിജയ ശേഷം കൊച്ചിയിലെ ഒരു പത്ര സമ്മേളനത്തില്‍ പഴശ്ശി ഒരു വന്‍ വിജയമായിരുന്നെന്നും 20 കോടി ലാഭം കിട്ടിയെന്നും പ്രൊഡ്യൂസര്‍ ഗോകുലം ഗോപാലന് പറഞ്ഞപ്പോള്‍, ഡയറക്ടര്‍ ഹരിഹരന് പറഞ്ഞത് വിജയം ആകുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും ഇത്രയും വലിയ ഒരു വിജയം ആകുമെന്ന് കരുതിയില്ല എന്നാണ്(2 വീഡിയോയും യൂട്യൂബില്‍ ലഭ്യമാണ്).
20+ കോടി മുതല്‍ മുടക്കിയ ചിത്രത്തില്‍ ലാഭം കിട്ടണമെങ്കില്‍ അതിന്റെ കളക്ഷന്‍ 47 കോടിക്ക് മുകളിലെങ്കിലും വരണം . അത് ഡിറക്ടറും, സംവിധായകനും എഴുതി വെച്ചോ, മാസികകളുടെ അഭിമുഖങ്ങളില്‍ പരാമര്‍ശിച്ചോ അല്ല സ്വന്തം നാവ് കൊണ്ട് ജനത്തോട് നേരിട്ട് പറഞ്ഞ് ഇന്നും അഭിമാനം കൊള്ളുന്ന, ഈ സിനിമയാണ് കുറേ ഓണ്‍ലൈന്‍ പൈതങ്ങള് ഇന്നും സഹിക്കാന്‍ കഴിയാത്ത പിരിമുറുക്കം കൂടി ഫ്ലോപ്പ് ആണെന്ന് പോലും വരുത്തി തീര്‍ക്കാന്‍ കഠിനമായി ശ്രെമിക്കുന്നത്. ആഞ്ഞു സ്രെമിച്ചോളൂ.. ശ്രെമം കഴിയുമ്പോള്‍ പഴശ്ശിയുടെ ഒരു രോമം എങ്കിലും നേടിയതായി നിങ്ങള്‍ക്ക് തന്നെ തോന്നണം എന്ന് മാത്രം. ചരിത്രവും ബ്രഹ്മാണ്ടവും ഒന്നിച്ച Mollywood ന്റെ ഒരേ ഒരു അടയാളമായി ഇന്നും നിലനില്‍ക്കുന്ന കേരളക്കരയുടെ വീരപ്പഴശ്ശിക്ക് ഇന്ന് 13ആം വാര്‍ഷികം.. അഭിമാനം.