“എവിടെ നിൽക്കുമ്പോഴും താനായിട്ട് നിൽക്കുന്ന ഒരപൂർവ്വ സുന്ദര സുരഭില ജന്മം” ; മമ്മൂട്ടിയെക്കുറിച്ച് കുറിപ്പ്
1 min read

“എവിടെ നിൽക്കുമ്പോഴും താനായിട്ട് നിൽക്കുന്ന ഒരപൂർവ്വ സുന്ദര സുരഭില ജന്മം” ; മമ്മൂട്ടിയെക്കുറിച്ച് കുറിപ്പ്

ഫിറ്റ്നസിന്റേയും ഗ്ലാമറിന്റേയും കാര്യത്തിൽ മമ്മൂട്ടിയെ വെല്ലാൻ ഇന്ന് മലയാളത്തിൽ മറ്റൊരു താരവുമില്ല. ശാരീരിക ക്ഷമത നിലനിർത്താനും ആരോഗ്യത്തോടെ ഇരിക്കാനും അദ്ദേഹം പുലർത്തുന്ന ശ്രദ്ധ ഒരുപക്ഷേ യുവ താരങ്ങൾക്ക് പോലും ഇല്ല. അതുകൊണ്ട് കൂടിയാണ് ഈ 71ാം വയസിലും ഇൻഡസ്ട്രിയിലെ യുവ താരങ്ങളെയെല്ലാം പിന്തള്ളി ‘ഗ്ലാമർ മാൻ’ആയി തുടരാൻ മമ്മൂട്ടിക്ക് സാധിക്കുന്നത്. 37-കാരൻ മകൻ ദുൽഖർ സൽമാൻ പോലും മമ്മൂട്ടിക്ക് മുന്നിൽ മാറി നിൽക്കും. നടൻ മമ്മൂട്ടിയുടെ ഓരോ ലുക്കും സോഷ്യൽ മീഡിയ ചർച്ചയുടെ ഭാഗമാകാറുണ്ട്. ചെറുപ്പക്കാരായ നടന്മാർക്ക് മമ്മൂട്ടി നൽകുന്ന കോമ്പറ്റിഷൻ ചെറുതൊന്നുമല്ല. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സുഹൃത്തിന്റെ മകന്റേ വിവാഹത്തില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. ഫോട്ടോഗ്രാഫര്‍ ഷൗക്കത്തിന്റെ മകന്‍ ഇഷാന്റെ വിവാഹത്തിനാണ് താരം ഭാര്യ സുല്‍ഫത്തിനൊപ്പം എത്തിയത്. ദുബായില്‍ വച്ചായിരുന്നു വിവാഹം നടന്നത്. വൈറ്റ് ഷര്‍ട്ടും നേവി ബ്ല്യൂ പാന്റ്‌സുമായിരുന്നു താരത്തിന്റെ വേഷം. ബ്ലാക്ക് ഷൂ ആണ് പെയര്‍ ചെയ്തിരുന്നത്. കൂടാതെ കഴുത്തിലും കയ്യിലും സില്‍വര്‍ ആഭരണങ്ങളും അണിഞ്ഞിരുന്നു. മമ്മൂട്ടിയ്ക്ക് മാച്ച് ചെയ്ത് വെള്ള ഫ്‌ളോറല്‍ സാരിയാണ് സുല്‍ഫത്ത് ധരിച്ചത്. ഇപ്പോഴിതാ ഈ ലുക്കും മമ്മൂട്ടിയെ കുറിച്ചും പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

 

ഒരു താരം തന്റെ പൊതു വേദികളിലെ അപ്പിയറൻസിൽ പോലും എത്ര കണിശമായാണ് ശ്രദ്ധ ചെലുത്തുന്നത്.

സത്യത്തിൽ മമ്മൂട്ടിക്ക് ഓൺ സ്‌ക്രീനും ഓഫ്‌ സ്‌ക്രീനുമൊക്കെ സ്വയം പരീക്ഷണങ്ങൾക്കുള്ള ഒരു വേദിയാണ്.

അയാളുടെ താര ശരീരം,അയാളുടേത് മാത്രമായ ഒരു costume സംസ്കാരം, അയാൾ പിന്തുടർന്നു വരുന്ന ഡിജിറ്റൽ അപ്ഡേറ്റ്സ് ഒക്കെ ഇപ്പോഴും ഇവിടെ സംസാരിക്കപ്പെടുന്നത് അതിന്റെ നോവൽറ്റി കൊണ്ടും എപ്പോഴും പുതിയതായി നിൽക്കുക എന്ന ഡീറ്റെർമിനേഷൻ കൊണ്ടും മാത്രമാണ്.

അയാൾ വളരെ അടുത്തടുത്തു പ്രത്യക്ഷപ്പെട്ട രണ്ട് വിവാഹ സൽക്കാരങ്ങളിലെ ഫോട്ടോയാണ് ഇതിനോടൊപ്പം ചേർത്തത്. നോക്കൂ, അതിൽ അദ്ദേഹം ഉപയോഗിച്ച ഹെയർ വിഗിന് പോലും വല്ലാത്തൊരു മൊഞ്ചുണ്ട്. തന്റെ ടോട്ടൽ കോസ്‌റ്റ്യുമിനോട് അത് കൃത്യമായി ഒറിജിനൽ എന്ന് തോന്നിക്കുന്ന രീതിയിൽ ചേർന്ന് നിൽക്കുന്നുണ്ട്.

എവിടെ നിൽക്കുമ്പോഴും താനായിട്ട് നിൽക്കുന്ന ഒരപൂർവ്വ സുന്ദര സുരഭില ജന്മം.

🥰