“സുരേഷ് ഗോപിയെ പിന്തുണച്ചതില്‍ തെറ്റുപറ്റി” : എന്‍.എസ്. മാധവന്
ഭക്തിയേയും ഭക്തി സ്ഥാപനങ്ങളേയും നിന്ദിക്കുന്ന ആളുകളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കരുതെന്നു പറഞ്ഞ സുരേഷ് ഗോപിയുടെ പ്രസംഗത്തിനെതിരെ എഴുത്തുകാരന് എന്‍.എസ്. മാധവന്.
ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് നടന് പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ചുള്ള തന്റെ പഴയകാല ട്വീറ്റ് റീ- ട്വീറ്റ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് താൻ എതിരാണെങ്കിലും അദ്ദേഹത്തെ ഇഷ്ടമാണ് എന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ് എന്നാണ് എന്‍.എസ്. മാധവന് പറഞ്ഞത് .
മനുഷ്യത്വം എന്നും അദ്ദേഹത്തിന്റെ ഉള്ളിൽ തിളങ്ങി നില്‍ക്കാറുണ്ട്. ഇപ്പോള്‍ നോക്കൂ, അദ്ദേഹമൊഴികെ മറ്റൊരു താരവും പൃഥ്വിരാജിന് പിന്തുണയുമായി എത്തിയിട്ടില്ല. അതും അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണവുമായി രംഗത്ത് വരുന്ന സന്ദര്‍ഭത്തില്‍ ആണ് അദ്ദേഹം പൃഥ്വിരാജിനെ പിന്തുണച്ചത് . ഇങ്ങനെയായിരുന്നു പഴയ ട്വീറ്റില്‍ എന്‍.എസ്. മാധവന് കുറിച്ചത്. ശിവരാത്രി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സുരേഷ് ഗോപി പറഞ്ഞ പ്രസംഗമാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. എന്റെ ഈശ്വരന്മാരെ സ്നേഹിക്കുന്ന ഞാന്‍ ലോകത്തുള്ള വിശ്വാസികളായ എല്ലാ മനുഷ്യരെയും സ്നേഹിക്കുമെന്ന് പറയുമ്പോള്‍ അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ തന്നെ പറഞ്ഞു.
വിശ്വാസികളുടെ അവകാശങ്ങൾക്ക് നേര്‍ക്ക് വരുന്ന ഒരു ശക്തിയോടും താൻ പൊറുക്കില്ലെന്നും . അങ്ങനെ വരുന്നവരുടെ സര്‍വനാശത്തിന് വേണ്ടി ശ്രീകോവിലിന് മുന്നില്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ട് എന്നും . എല്ലാവരും അങ്ങനെ ചെയ്യണം എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. ആരെയും ഉപദ്രവിക്കാനല്ല ഭക്തി. എന്നാല്‍ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും ഭക്തി മാര്‍ഗ്ഗത്തെയും നിന്ദിക്കാന്‍ വരുന്ന ഒരാള്‍ പോലും ഈ ലോകത്ത് സമാധാനത്തോടെ നല്ല ജീവിതം നയിക്കാൻ പാടില്ല എന്നും. അത്തരത്തിൽ ഈ ലോകത്ത് അവസാനിപ്പിക്കാന്‍ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂടാ. വിശ്വാസി സമൂഹത്തിന്റെ അതിര്‍ത്തിയില്‍ ആരും കടന്നു വന്ന് ദ്രോഹിക്കരുത്. ഞങ്ങൾ ലോക നന്മയ്ക്കുള്ള പ്രാര്‍ത്ഥനകള്‍ നടത്തിക്കോളാം എന്നും അവിശ്വാസികള്‍ക്കും വിശ്വാസം ധ്വംസനം ചെയ്യുന്നവരും ഇങ്ങോട്ട് നുഴഞ്ഞു കയറണ്ട ആവശ്യമില്ലന്നും ആണ് സുരേഷ് ഗോപിയുടെ വാക്കുകള്‍.