“ലോകത്തിലെ ഏറ്റവും മികച്ച നടൻ മോഹൻലാൽ” ; നിസ്സംശയം തുറന്നുപറഞ്ഞ് ജിസ്‌ ജോയ്
1 min read

“ലോകത്തിലെ ഏറ്റവും മികച്ച നടൻ മോഹൻലാൽ” ; നിസ്സംശയം തുറന്നുപറഞ്ഞ് ജിസ്‌ ജോയ്

മലയാളികളുടെ അഭിമാനമാണ് മോഹൻലാൽ. മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലനായി എത്തി, ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മോഹൻലാലിന് സാധിച്ചിരുന്നു. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ താരം നേടിയ അവാർഡുകൾക്ക് കണക്കുകളില്ല, അവയിൽ അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒമ്പത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, ഫിലിംഫെയർ അവാർഡുകൾ എന്നിവ ഉൾപ്പെടുന്നു. ഇപ്പോഴിതാ സംവിധായകൻ ജിസ് ജോയ് മോഹൻലാലിനെ പറഞ്ഞ വാക്കുകളാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്.

മലയാള സിനിമയ്ക്ക്  നിരവധി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ്   ജിസ് ജോയ്.  സംവിധായകന്‍ എന്നതിലുപരിയായി മലയാളത്തിലെ മുന്‍നിര ഡബ്ബിങ് ആര്‍ടിസ്റ്റുമാരില്‍ ഒരാളാണ് ജിസ് ജോയ്. അല്ലു അര്‍ജുന്റെ സിനിമകള്‍ക്ക് ഡബ് ചെയ്തതോടെയാണ് ജിസ് ജോയിയുടെ ശബ്ദം പലരും തിരിച്ചറിയാന്‍ തുടങ്ങിയത്.കരിയറിന്റെ തുടക്കകാലത്ത് നിരവധി സീരിയലുകള്‍ക്കും ജിസ് ജോയ് ശബ്ദം നല്‍കിയിരുന്നു. പരസ്യ സംവിധാനത്തിലൂടെയും ജനശ്രദ്ധ നേടിയ  താരമാണ് ജിസ് ജോയ്. ഇന്ന് പരസ്യ സംവിധായകനായും സിനിമാ സംവിധായകനായും ഇന്ന് മലയാളത്തില്‍ സജീവമാണ് ജിസ് ജോയ്.

ജിസ് ജോയ് ഇന്ത്യാ ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്ര​ദ്ധനേടുന്നത്.മോഹൻലാലിനൊപ്പം പത്ത് ആഡ് ഫിലിം രണ്ട് ദിവസം കൊണ്ട് ചെയ്തതിനെ കുറിച്ചും ജിസ് ജോയ് വെളിപ്പെടുത്തി. ലോകത്തിലെ മികച്ച നടനാരാണെന്ന് എന്നോട് ചോദിച്ചാൽ ഞാൻ മോഹൻലാൽ എന്നെ പറയൂ.’ ഈ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.

ഞാൻ  ലാൽ സാറിനെ കണ്ട് പരസ്യത്തിന്റെ കഥ പറയാൻ പോയത്  കായംകുളം കൊച്ചുണ്ണി സിനിമയുടെ ഷൂട്ട് മം​ഗലാപുരത്ത് നടക്കുമ്പോഴാണ്. അദ്ദേഹത്തിന്റെ ഹോട്ടലിൽ നിന്നും ലൊക്കേഷനിലേക്ക് ഒരു മണിക്കൂറോളം യാത്രയുണ്ട് ആ യാത്രയ്ക്കിടയിലാണ്  പരസ്യത്തിന്റെ കഥ പറഞ്ഞത്. ഏറ്റവും പ്രിയപ്പെട്ട താരമായതുകൊണ്ട് അദ്ദേഹത്തെ ആദ്യമായി നേരിൽ കണ്ടപ്പോൾ  തനിക്ക്  ഉണ്ടായ വികാരം പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ് . ലാലേട്ടൻ സ്വന്തം ഭാര്യയോട് ഫോണിൽ സംസാരിക്കുമ്പോൾ താൻ  അത്ഭുതപ്പെട്ടെന്നും അത്രയ്ക്ക്ത  റെസ്പെക്ട് കൊടുത്തുകൊണ്ടാണ്  ഭാര്യയോട് സംസാരിച്ചത്.  ആഡിന്റെ സ്ക്രിപ്റ്റും വായിച്ച് കേൾപ്പിച്ചു.’ രണ്ട് ദിവസം കൊണ്ട് ആ പത്ത് ആഡ് ഫിലിംസും ഷൂട്ട് ചെയ്തു. തന്റെ പ്രിയ താരമായ  മോഹൻലാലിനെ കുറിച്ച് മാത്രമല്ല  പ്രിയ സുഹൃത്തായ ജയസൂര്യയെ കുറിച്ചും തന്റെ സിനിമകളെ നായകന്മാരായ  ആസിഫ് അലി, കുഞ്ചാക്കോ ബോബൻ  ഇന്നവരെക്കുറിച്ചും ജിസ് ജോയ് ഇന്റർവ്യൂവിൽ പറയുകയുണ്ടായി.

 

Summury :jis joy about complete actor mohanlal