സ്ത്രീകൾ സ്വന്തം വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള അവകാശം നേടിയെടുക്കണം :ഷൈൻ ടോം ചാക്കോ
അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്ന ആളുകളുടെ വായടപ്പിക്കുന്ന ഡയലോഗുമായി എത്തിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ശക്തമായ രീതിയിൽ സംസാരിച്ചത്. സമൂഹത്തിൽ ഇന്ന് സ്ത്രീകൾ നേരിടുന്ന വെല്ലു വിളികളെ കുറിച്ചും അതിക്രമങ്ങൾ തടയാനും എന്താണ് ചെയ്യേണ്ടത് എന്ന് അവതാരികയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. സ്ത്രീകൾ തന്നെയാണ് അതിന് വിചാരിക്കേണ്ടത് എന്നും അവൾ എന്തിനാണ് ഒരു പരിചയമില്ലാത്ത ഒരു വീട്ടിലേക്ക് പോയി താമസിക്കുന്നത് എന്നുമാണ് താരം ആദ്യം ചോദിച്ചത്.
സ്വന്തം വീട്ടിൽ ജീവിക്കാനുള്ള അവകാശമാണ് ഏതൊരു സ്ത്രീയും ആദ്യം നേടിയെടുക്കേണ്ടത്. ജനിച്ച വീട്ടിൽ തന്നെ ജീവിക്കാനും മരിക്കാനും ഉള്ള അവകാശം നേടിയെടുത്തതിനു ശേഷം മാത്രമാണ് വറുത്ത മീനിനും, രാത്രി പുറത്തിറങ്ങുന്ന അവകാശത്തെക്കുറിച്ചുമൊക്കെ സംസാരിക്കേണ്ടത്. ഓരോ സ്ത്രീകളും എന്തിനാണ് വിവാഹം കഴിച്ച് മറ്റൊരു വീട്ടിലേക്കു പോകുന്നത്. ആദ്യം സ്വന്തം വീട്ടിൽ കഴിയാനുള്ള അവകാശം നേടിയെടുക്കാൻ പറയുകയാണ് നടൻ ഷൈൻ ടോൺ ചാക്കോ. പുതിയ കുടുംബം ഉണ്ടാക്കിയെടുക്കാനാണ് എന്നൊക്കെ പറയുന്നവർ അത് ഒരുവട്ടം കൂടി ആലോചിക്കണം എന്നാണ് പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇതിനോടകം തന്നെ ഏവരും ഏറ്റെടുത്തു കഴിഞ്ഞു.
തുല്യ വസ്ത്രധാരണത്തെക്കുറിച്ചും, തുല്യ സമയ രീതിയെ കുറിച്ചും ഒക്കെ സംസാരിക്കുന്നവർ എന്തിനാണ് വിവാഹം ചെയ്തു ഒരു പരിചയമില്ലാത്ത ഒരു വീട്ടിൽ പോയി താമസിക്കുന്നത്. അതായത് ഒരു സ്ത്രീക്ക് എപ്പോഴും വേണ്ടത് സ്വന്തം വീട്ടിൽ ജനിക്കാനും മരിക്കാനും ഉള്ള അവകാശമാണ്. ഈ ആവശ്യങ്ങൾക്കൊക്കെ വേണ്ടി ഏതെങ്കിലും സ്ത്രീകൾ പൊരുതിയിട്ടുണ്ടോ എന്നും താരം ചോദിച്ചു. നിങ്ങൾ മറ്റൊരു വീട്ടിൽ പോയി നിൽക്കണം എന്ന് പറയുന്നത് ഒരു പുരുഷൻ തന്നെയല്ലേ അപ്പോൾ ആദ്യം ചോദ്യം ചെയ്യേണ്ടത് ആ കാര്യത്തെക്കുറിച്ച് അല്ലേ എന്നാണ് താരത്തിന്റെ ചോദ്യം. നിങ്ങൾ എന്തിനാണ് ഒരു പരിചയമില്ലാത്ത വീട്ടിൽ പോകുന്നത് അതേ സമയം ഒരു ആണിനെയാണ് അങ്ങോട്ട് പറഞ്ഞയക്കുന്നതെങ്കിൽ അയാൾ രണ്ടു ദിവസം കൊണ്ട് തിരിച്ചു വരില്ലേ. അപ്പോൾ ആദ്യം ചോദ്യം ചെയ്യേണ്ടത് എന്തിനാണ് എന്നും താരം ചോദിക്കുന്നത്.