ബാഹുബലിയുടെ റെക്കോർഡ് തകർക്കുമോ പൊന്നിയൻസെൽവം..? കണ്ടവരെല്ലാം പറയുന്നു ഇതൊരു ഇന്ത്യൻ മാസ്റ്റർപീസ്
മണിരത്നത്തിന്റെ സംവിധാന മികവിൽ ഒതുങ്ങിയ ചിത്രങ്ങളൊന്നും തന്നെ മോശമായിട്ടില്ലന്ന് പ്രേക്ഷകർക്ക് അറിയാം. മികച്ച ചിത്രങ്ങളുടെ അമരക്കാരൻ എന്ന് തന്നെ മണിരത്നത്തിനെ വിശേഷിപ്പിക്കേണ്ടിരിക്കുന്നു. ഇപ്പോൾ അദ്ദേഹം വീണ്ടും ഒരു മണിരത്നം മാജിക്കുമായി എത്തിയിരിക്കുകയാണ്. പൊന്നിയൻസെൽവൻ എന്ന ചിത്രത്തിലൂടെ. ഒരു വമ്പൻ താരനിരയിലുള്ള ചിത്രമാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് മണിരത്നം കൊണ്ടുവന്നിരിക്കുന്നത് . പൊന്നിയൻസെൽവൻ എന്ന നോവലിന്റെ കഥതന്നെയാണ് സിനിമയായിരിക്കുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത. ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയം രവി, ജയറാം, വിക്രം തുടങ്ങി വമ്പൻ താരനിരയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.
ഇന്ന് രാവിലെയാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ തന്നെ പ്രേക്ഷകർ അടിവരയിട്ടു പറയുന്നു ഈ ചിത്രം എക്കാലത്തെയും മികച്ച മണിരത്നം ചിത്രങ്ങളിൽ ഒന്നായി മാറുമെന്ന്. ബാഹുബലിയുടെ റെക്കോർഡകൾ തകർക്കാൻ നിഷ്പ്രയാസം ഈ ചിത്രത്തിന് സാധിക്കുമെന്ന്. ഒരിക്കലും ബാഹുബലി എന്ന സിനിമയെ വെച്ച് ഈ സിനിമയെ സാമ്യപ്പെടുത്തരുത് എന്നാണ് ചിത്രം കണ്ടവരെല്ലാം പറയുന്നത്. അത്രത്തോളം മികച്ച ചിത്രമാണ് പൊന്നിയൻസെൽവൻ.
ബാഹുബലിയുടെ റെക്കോർഡുകൾ എല്ലാം ഇത് ഭേദിക്കും എന്നുള്ളത് ഉറപ്പാണ് എന്നും പ്രേക്ഷകർ പറയുന്നുണ്ട്. ചിത്രത്തിന് വിഎഫ് എക്സ്സ് ഒക്കെ എടുത്തു പറയേണ്ട കാര്യം തന്നെയാണ്. വളരെ മികച്ച രീതിയിൽ ആണ് ഈ കാര്യങ്ങളൊക്കെ തന്നെ ചെയ്തിരിക്കുന്നത്. ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ചിത്രത്തിന്റെ ക്ലൈമാക്സ് ആണ് എന്നും ചിലർ പറഞ്ഞിരുന്നു. ഒരു ഇന്ത്യൻ മാസ്റ്റർപീസ് എന്ന് പറയാവുന്ന ചിത്രമാണ് ഇത്. ഇത് മണിരത്നത്തിന്റെ കരിയറിലെ ഒരു പൊൻതൂവൽ തന്നെയാണ്. കഥയുടെ പ്രമേയത്തിലൂടെ നീതി പുലർത്തുന്നതാണ് ക്ലൈമാക്സ്. ക്ലൈമാക്സ് രംഗത്തിലെ എൻട്രി ആണ് ആളുകളെ കൂടുതൽ ത്രില്ലിംഗ് ആക്കുന്നത്. ക്ലൈമാക്സിലെ 15 മിനിറ്റിൽ വിഎഫ്എക്സ് എടുത്തു പറയേണ്ട കാര്യമാണ്. ക്ലാസ്സും മാസ്സും ഒരുമിച്ച് ചിത്രമാണ് പൊന്നിയൻ സെൽവൻ. ഒരു ലാഗ് പോലുമില്ല, പിന്നെ എടുത്ത് പറയേണ്ടത് എ ആർ റഹ്മാന്റെ സംഗീതമാണ്. സ്ത്രീ കഥാപാത്രങ്ങൾ ആണ് കൂടുതൽ ആളുകൾക്കും ഇഷ്ടമായത്. ഐശ്വര്യറായ് ആണെങ്കിലും, തൃഷ ആണെങ്കിലും ഐശ്വര്യലക്ഷ്മി ആണെങ്കിലും വളരെ മനോഹരമായ രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട് സംവിധായകന്.