ജനഗണമന ഇറങ്ങിയതിനു ശേഷം എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ വിളിച്ചിട്ടും പരിപാടിയിൽ പങ്കെടുക്കാതിരിക്കാതി രിക്കാനുള്ള കാരണം ഇതാണ് : ഷാരിസ് മുഹമ്മദ്
പ്രിത്വിരാജിനെ നായകനാക്കി ഡിജോ ജോസ് സംവിധാനം ചെയ്ത ജന ഗണ മന എന്ന സിനിമ വലിയ വിജയമായിരുന്നു. ഇപ്പോഴിത സിനിമയുടെ തിരക്കഥാകൃത്തായ ഹാരിസ് മുഹമ്മദ് തുറന്നു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമ റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ തന്നെ പരിപാടികളിലേക്ക് വിളിച്ചിട്ടും പോകാതിരുന്നതിന്റെ കാരണമാണ് ഇപ്പോൾ ഷാരിസ് തുറന്നു പറഞ്ഞത്. എസ്.ഡി.പി ഐ.യെ സംഘടനയെ സംബന്ധിച്ചിടത്തോളം തന്റെ പേരിന്റെ അവസാനത്തെ മുഹമ്മദ് ആയിരുന്നു അവർക്ക് ആവശ്യം എന്നാണ് ഹാരിസ് പറഞ്ഞത്. ചിത്രത്തിന് മികച്ച അഭിപ്രായം ആയിരുന്നു എല്ലാ മേഖലകളിൽ നിന്നും ലഭിച്ചത്.
തന്നെ വിളിച്ച രണ്ട് പ്രസ്ഥാനത്തോടും എന്തു കൊണ്ട് സംവിധായകന് ഡിജോ ജോസ് ആന്റണിയെ വിളിക്കുന്നില്ലെന്ന് താൻ ചോദിച്ചിരുന്നു. എന്നാൽ ഞങ്ങള്‍ക്ക് നിങ്ങളെയാണ് ആവശ്യം എന്ന് പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാരിസ്. തന്നെ ഷാഫി പറമ്പില്‍ ചിന്തന്‍ ശിബിറില്‍ എന്നിവർ പരിപാടിയിലേക്ക് വിളിച്ചപ്പോൾ താൻ വരാമെന്ന് പറയുകയായിരുന്നു എന്ന് ഷാരിസ് പറഞ്ഞു. അതിനു ശേഷം ഫ്രറ്റേണിറ്റിയുടെ നേതാവ് ഇസ്ലാമോഫോബിയ സമ്മേളനത്തിലേക്ക് തന്നെ വിളിച്ചിരുന്നു, എനിക്കെന്ത് ഇസ്ലാമോഫോബിയയെന്ന് ഞാൻ ചോതിച്ചു .’, എസ്.എഫിന്റെ പരിപാടിക്ക് പോയിട്ട് എനിക്ക് അവാര്‍ഡ്
നിഷേധിക്കുന്നുവെങ്കില്‍ ആ നഷ്ടമാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡെന്ന് ഞാൻ കരുതും എന്ന് പറഞ്ഞു.
‘ചില സുഹൃത്തുക്കളോട് എം.എസ്.എഫിന്റെ വേര് പരിപാടിയില്‍ ഞാൻ പങ്കെടുക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍ സിനിമയൊക്കെ നല്ല രീതിയില്‍ പോകുന്നുണ്ടല്ലോ എന്നും, അതു കൊണ്ട് ഇത്തരത്തിലുള്ള പരിപാടിക്ക് പോയാൽ നിന്നെ അവാർഡിന് പരിഗണിച്ചില്ലെങ്കിലോ എന്നുമാണ് അവർ ചോതിച്ചു. എം.എസ്.എഫിന്റെ ക്യാമ്പിന് പോയതിന്റെ പേരില്‍ ഒരു അവാര്‍ഡ് കിട്ടുന്നില്ലെങ്കില്‍ ആ നഷ്ടമാണ് എനിക്കുള്ള പുരസ്കാരം ആണ് എന്ന് കരുതും ’, ഷാരിസ് പറയുന്നു. ഇതിനൊപ്പം തനിക്ക് കെ റെയിലിനെതിരെയുള്ള അഭിപ്രായം ഷാരിസ് വ്യക്തമാക്കി. കെ റെയിൽ തനിക്ക് വേണ്ട എന്നാണ് ഷാരിസ് പറഞ്ഞത്. ഒരു കവിത എഴുതിയതിന് പേരിന്റെ റഫീഖ് അഹമ്മദിനെ അപമാനിച്ചതിനെതിരെയും പ്രതികരിച്ചു. ഷാരിസിന്റെ തുറന്നു പറച്ചിൽ സോഷ്യൽ മീഡിയ ഒന്നാകെ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.