എന്തിനാണ് മതം ചോദിക്കുന്നത്? നാണക്കേട്; വിമർശനവുമായി ഉണ്ടയുടെ സംവിധായകൻ ഖാലിദ് റഹ്മാൻ
മലയാള സിനിമാമേഖലയിൽ അറിയപ്പെടുന്ന ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമാണ് ഖാലിദ് റഹ്മാൻ. ആസിഫ് അലി,രജിഷ വിജയൻ, ബിജുമേനോൻ എന്നിവർ പ്രധാനവേഷങ്ങളിൽ അവതരിപ്പിച്ച് 2016 ൽ പുറത്തിറങ്ങിയ ‘അനുരാഗ കരിക്കിൻ വെള്ളം’എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. പിന്നീട് മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി പോലീസ് സംഘത്തിന്റെ കഥ വിളിച്ചുപറഞ്ഞ ചിത്രമായ 2019 ൽ പുറത്തിറങ്ങിയ “ഉണ്ട” എന്നാ ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടി. ഈയിടെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അച്ഛനെ കാണിക്കാൻ എത്തിയ സംവിധായകൻ ചെക്കപ്പിനു മുമ്പ് പൂരിപ്പിച്ചു നൽകേണ്ട അപേക്ഷാഫോറത്തിൽ ‘മതം’ ചോദിക്കുന്നതിനെ വിമർശിച്ചുകൊണ്ടാണ് സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
അപേക്ഷാഫോറത്തിന്റെ ചിത്രം സഹിതമാണ് സംവിധായകൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ചെക്കപ്പിനു മുൻപ് ആശുപത്രിക്കാർ എന്തിനാണ് മതം അന്വേഷിക്കുന്നതെന്നും ‘നാണക്കേട്’ എന്നും അദ്ദേഹം ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പങ്കുവെച്ചു. മതം ചോദിക്കുന്ന കോളത്തിൽ ഇല്ലാ എന്നുമാണ് ഇദ്ദേഹം എഴുതിയത്. ഇത് സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തു. നിരവധിപേരാണ് താരത്തെ പിന്തുണച്ച്കൊണ്ട് രംഗത്തു വന്നത്. പുതുമുഖ താരങ്ങളെ കേന്ദ്രകഥാപാത്രമാക്കി ഉസ്താദ് ഹോട്ടൽ, നോർത്ത് 24 കാതം,എബിസിഡി എന്നീ ചലച്ചിത്രങ്ങളിൽ സഹസംവിധായകനായി ഖാലിദ് റഹ്മാൻ പ്രവർത്തിച്ചിട്ടുണ്ട്. 2019 ജൂൺ 14 ന് പുറത്തിറങ്ങിയ ‘ഉണ്ട’,അർഷാദ് പി.കെ കൂട്ടുകെട്ടിൽ നിർമിച്ച ഈ ചലച്ചിത്രം വളരെ മികച്ച രീതിയിൽ വിജയം നേടാൻ സാധിച്ചു. ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം ‘ലവ്’ എന്ന ചിത്രമായിരുന്നു.