“മമ്മൂട്ടി എന്ന് കേള്‍ക്കുമ്പോള്‍ ടൈഗറിനെയാണ് ഓര്‍മവരുന്നത്, മോഹന്‍ലാല്‍ എന്നാൽ സിംഹത്തെപോലെ: താരരാജാക്കന്മാരെ കുറിച്ച് വിജയ് ദേവരകൊണ്ട…
1 min read

“മമ്മൂട്ടി എന്ന് കേള്‍ക്കുമ്പോള്‍ ടൈഗറിനെയാണ് ഓര്‍മവരുന്നത്, മോഹന്‍ലാല്‍ എന്നാൽ സിംഹത്തെപോലെ: താരരാജാക്കന്മാരെ കുറിച്ച് വിജയ് ദേവരകൊണ്ട…

മലയാളി അല്ലാതിരുന്നിട്ടും മലയാളത്തിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ നിരവധി ചിത്രങ്ങൾ മലയാളികൾ ഏറ്റെടുത്തിട്ടുണ്ട്. ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ് ഒക്കെ അതിൽ ചില ചിത്രങ്ങൾ മാത്രമാണ്. നടന്റെ ഏറ്റവും പുതിയ ചിത്രമാണ് ലൈഗർ. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി കൊച്ചിയിൽ മാധ്യമങ്ങളെ കാണുവാൻ വേണ്ടി എത്തിയിരുന്നു വിജയ് ദേവരകൊണ്ട. അപ്പോൾ താരം പറയുന്ന ചില വാചകങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

മോഹൻലാൽ എന്ന് കേൾക്കുമ്പോൾ തനിക്ക് ഒരു സിംഹത്തെ ആണ് ഓർമ്മ വരുന്നത്. മമ്മൂട്ടി എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ടൈഗറിനെ ആണ് എന്ന് അദ്ദേഹം പറയുന്നത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാളായ ദുൽഖർ സൽമാന്റെ പിതാവാണെന്നും മമ്മൂട്ടി എന്നും അദ്ദേഹം തനിക്ക് അങ്കിളിനെ പോലെ ആണ് എന്നും വിജയ് കൂട്ടിച്ചേർത്തിരുന്നു. കണ്ണ് കൊണ്ടു അഭിനയിക്കുന്ന നടനാണ് ഫഹദ് ഫാസിൽ എന്നാണ് വിജയുടെ അഭിപ്രായം. ടോവിനോ ഹാൻഡ്സം ആണെന്നും വിജയ് പറയുന്നുണ്ട്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഡയലോഗുകൾ അനുകരിക്കുന്ന വിജയുടെ ചില വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞു.

 

മികച്ച അനുഭവം തന്നെയായിരിക്കും പ്രേക്ഷകർക്ക് ലഭിക്കുന്നത് എന്ന് ഇതിനോടകം തന്നെ വാർത്തകൾ വന്നു കഴിഞ്ഞു. ഈ കാര്യത്തെക്കുറിച്ച് വിജയ് ദേവരകൊണ്ട പറയുന്നുണ്ട്. തെലുങ്കിലെ മുൻനിര സംവിധായകരിൽ ഒരാളായ പുരി ജഗന്നാഥ, മിക്സഡ് മാർഷൽ ആർട്സ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് ലൈഗർ. ചിത്രത്തിലെ ടീസറും പോസ്റ്ററും ഒക്കെ തന്നെ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 25 നാണ് ചിത്രം റിലീസ് ചെയ്തത്. പാൻ ഇന്ത്യൻ ചിത്രമായാണ് ലൈഗർ എത്തുന്നതും. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിലേക്ക് കൂടി മൊഴിമാറ്റി റിലീസ് ചെയ്യുന്നുണ്ട്.

പ്രശസ്ത ബോക്സിങ് താരമായ മൈക്ക് ടൈസൺ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കേരളത്തിൽ 150ലേറെ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുക. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്,ഹിന്ദി പതിപ്പുകളിലും കേരളത്തിൽ ചിത്രം റിലീസ് ഉണ്ടായിരിക്കും.ടീസറും പാട്ടും ഇതിനോടകം തന്നെ ട്രെൻഡിങ്ങിൽ ഇടം പിടിച്ചു കഴിഞ്ഞു. വിജയ് ദേവരകൊണ്ടയുടെ ചിത്രങ്ങൾക്ക് ഒരു പ്രത്യേക സ്വീകാര്യതയാണ് മലയാളി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ചിത്രവും ഗീതാഗോവിന്ദം പോലെ വൻ വിജയമാകും കേരളനാട്ടിൽ എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.