“എന്റെ സിനിമയിൽ അമ്മയും ചേട്ടനും അഭിനയിക്കുമ്പോൾ അവർക്ക് ഞാൻ തീർച്ചയായും അവർ ചെയ്തതിനുള്ള പ്രതിഫലം നൽകും” – പൃഥ്വിരാജ്
മലയാള സിനിമ വലിയ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു നടനും സംവിധായകനും ഒക്കെയാണ് പൃഥ്വിരാജ്. നടൻ, സംവിധായകൻ എന്നതിൽ ഉപരി ഗായകൻ, നിർമ്മാതാവ് എന്നീ നിലകളിലും നിറഞ്ഞു നിൽക്കുകയാണ് പൃഥ്വിരാജ് നിർമ്മാണ രംഗത്ത് ചുവപ്പിച്ചതിനുശേഷം തന്റെ വീട്ടിലുള്ളവർ കൂടി സിനിമയിൽ അഭിനയിക്കുമ്പോൾ താനെങ്ങനെയാണ് ആ കാര്യത്തെ നോക്കിക്കാണുന്നത് എന്നുകൂടി പറയുകയാണ്. തന്റെ ചേട്ടനെ സിനിമയിൽ കാസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രിഥി പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ വാക്കുകൾ. എന്റെ സിനിമയിൽ അമ്മയും ചേട്ടനും അഭിനയിക്കുമ്പോൾ അവർക്ക് ഞാൻ തീർച്ചയായും അവർ ചെയ്തതിനുള്ള പ്രതിഫലം നൽകും.
വേതനം നൽകാതെ ആരെയും ഞാൻ എന്റെ സിനിമയിൽ അഭിനയിപ്പിക്കില്ല. എന്റെ സിനിമയിൽ ചേട്ടനെ ഞാൻ കാസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടായിരിക്കില്ല. അദ്ദേഹം നല്ല നടൻ ആയതുകൊണ്ട് മാത്രമാണ് ഞാൻ അദ്ദേഹത്തെ അഭിനയിപ്പിക്കുന്നത്. അത്തരമൊരു അവസ്ഥയിൽ നമ്മൾ അയാൾക്ക് വേതനം കൊടുത്തേ പറ്റുകയുള്ളൂ. 2023 എന്നെ സംബന്ധിച്ചിടത്തോളം തിരക്കുള്ള ഒരു വർഷമാണ് ഒരു നടനെന്ന രീതിയിൽ കമ്മ്റ്റ് ചെയ്ത സിനിമകളുണ്ട്. അതേസമയം ഒരു ഡയറക്ടർ എന്ന ആംഗിളിലും വരുന്നവർഷം എനിക്ക് തിരക്കുള്ളതാണ്. ഞാൻ മലയാളത്തിൽ നിർമ്മിക്കാതെ അഭിനയിക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്യുന്ന സിനിമകളിൽ എന്റെ കമ്പനിയുടെ പങ്കാളിത്തം ഉണ്ടാകുമെന്നും പറഞ്ഞിട്ടുണ്ട്.
ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ എന്ന ചിത്രമായിരുന്നു പൃഥ്വിരാജിന്റേതായി ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചിത്രം ഗുണ്ടകളുടെയും കൊട്ടേഷൻ ടീമിന്റെയും ഒക്കെ കഥയാണ് ചിത്രം പറയുന്നത്. അപർണ ബാലമുരളി ആസിഫ് അലി അന്നബെൻ തുടങ്ങിയവരാണ് പൃഥ്വിരാജിനൊപ്പം ചിത്രത്തിൽ മറ്റു വേഷങ്ങളിൽ എത്തുന്നത്. അപർണ ബാലമുരളിയും പൃഥ്വിരാജും ആദ്യമായി ഒരുമിക്കുന്നു എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. ഷാജി കൈലാസിന്റെ ഒരു വമ്പൻ തിരിച്ചുവരവ് തന്നെയാണ് ഇത് എന്നും കടുവ എന്ന ചിത്രത്തിന് ഒക്കെ മുകളിലാണ് കാപ്പ എന്ന ചിത്രം എന്നും എല്ലാവരും ഒരേസ്വരത്തിൽ പറഞ്ഞിരുന്നു. ഇത് പൃഥ്വിരാജിന്റെ കരിയറിലും ഒരു പൊൻതൂവൽ ആണെന്നാണ് പ്രേക്ഷകർ പറഞ്ഞത്