“തന്റെ സമയത്തിന് അനുസരിച്ച് ഷൂട്ട് ചെയ്യുന്നതെങ്കിൽ നോക്കാമെന്ന് തിലകൻ പറഞ്ഞു” കിരീടത്തിന്റെ സെറ്റിൽ സംഭവിച്ചത് ഇങ്ങനെ,
1 min read

“തന്റെ സമയത്തിന് അനുസരിച്ച് ഷൂട്ട് ചെയ്യുന്നതെങ്കിൽ നോക്കാമെന്ന് തിലകൻ പറഞ്ഞു” കിരീടത്തിന്റെ സെറ്റിൽ സംഭവിച്ചത് ഇങ്ങനെ,

മലയാള സിനിമയ്ക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടമായിരുന്നു നടൻ തിലകന്റെ നഷ്ടം എന്ന് പറയേണ്ടിയിരിക്കുന്നു.. അത്രത്തോളം മനോഹരമായ ചിത്രങ്ങൾ അവിസ്മരണീയമാക്കിയിട്ടുള്ള ഒരു നടൻ തന്നെയാണ് തിലകൻ. അദ്ദേഹത്തിന് ഒരു പ്രത്യേകതരം സ്വഭാവമാണ് ഉള്ളത് എന്ന് പല താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. മലയാളത്തിന്റെ താരരാജാവായ മോഹൻലാലുമായി പോലും അദ്ദേഹത്തിന് പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇരുവരും സ്ക്രീനിൽ ഒരുമിച്ചപ്പോൾ പിറന്നത് എല്ലാം മികച്ച ചിത്രങ്ങൾ ആയിരുന്നു. കിരീടം, ചെങ്കോൽ സ്ഫടികം, പിൻഗാമി, കളിപ്പാട്ടം നരസിംഹം തുടങ്ങിയ ചിത്രങ്ങളൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.

 

പ്രേക്ഷകരെ എന്നും വിസ്മയിപ്പിച്ചത് കിരീടത്തിലെ സേതുമാധവനും അച്ഛൻ അച്ചുതൻ നായരും ആയിരുന്നു. അച്ഛൻ മകൻ ബന്ധം ഇത്രത്തോളം തീവ്രതയോടെ അഭിനയിക്കാൻ സാധിക്കുന്ന മറ്റു രണ്ടു താരങ്ങൾ മലയാള സിനിമയിൽ തന്നെ ഇല്ല എന്നതാണ് സത്യം. കിരീടം എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ കിരീടം ഉണ്ണി ഒരിക്കൽ തുറന്നു പറഞ്ഞിരുന്ന ചില ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നല്ല ചിത്രമാകും എന്ന് ഉറപ്പു മാത്രമായിരുന്നു കീരിടത്തിന് ഉണ്ടായത്. ഒരു സമയത്ത് ചിത്രം മാറ്റി വയ്ക്കാം എന്ന് തീരുമാനം വരെ എടുത്തിരുന്നു..കാരണം തിലകൻ ചേട്ടന്റെ ഡേറ്റ് ആയിരുന്നു പ്രശ്നം. അദ്ദേഹം അന്ന് ചാണക്യൻ, വർണ്ണം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാമത് ഒരു സിനിമ ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടായി. ആ സമയത്ത് തന്നെയാണ് ലാലിന്റെ ഡേറ്റും പ്രശ്നമായത്. തിലകൻ ചേട്ടൻ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ സിനിമ നിർത്തി വയ്ക്കാമെന്ന് ഞാൻ തിലകൻ ചേട്ടനോട് പറഞ്ഞു. ലാലിന്റെ ഡേറ്റ് വരുന്ന സമയം ചെയ്യാമെന്നും എന്നാൽ അദ്ദേഹം അറിയിക്കാം എന്നാണ് മറുപടി നൽകിയത്.

 

പിറ്റേന്ന് തന്റെ സമയത്തിന് അനുസരിച്ചാണ് ഷൂട്ട് ചെയ്യുന്നതെങ്കിൽ നോക്കാമെന്നും തിലകൻ ചേട്ടൻ പറഞ്ഞു. കാരണം ഈ രണ്ടു സിനിമകൾക്ക് ഇടയിൽ സമയം കണ്ടെത്തി അദ്ദേഹത്തിന്റെ വരാൻ കഴിയുമായിരുന്നുള്ളൂ. ഞങ്ങൾ അത് സമ്മതിച്ചു.. അങ്ങനെയാണ് പിന്നീട് ലാലിന്റെയും തിലകൻ ചേട്ടന്റെയും രംഗങ്ങൾ ചിത്രീകരിച്ചിരുന്നത് എന്നും കിരീടം ഉണ്ണി വ്യക്തമാക്കുന്നുണ്ട്. ഒരുപക്ഷേ കിരീടം എന്ന ചിത്രം ചെയ്യാതെ പോയിരുന്നുവെങ്കിൽ അത് മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടമാകുമായിരുന്നു എന്നത് ഉറപ്പാണ്. അത്രത്തോളം മികച്ച ചിത്രമായിരുന്നു കിരീടം.