ലിജോ ജോസ് ചിത്രം ആന്റിക്രൈസ്റ്റ് തിയേറ്ററിൽ എത്തുമോ? ചിത്രത്തിന് എന്താണ് സംഭവിച്ചത്…
1 min read

ലിജോ ജോസ് ചിത്രം ആന്റിക്രൈസ്റ്റ് തിയേറ്ററിൽ എത്തുമോ? ചിത്രത്തിന് എന്താണ് സംഭവിച്ചത്…

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത  നൻപകൽ നേരത്ത് മയക്കം ഇപ്പോഴും തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ സൂപ്പർ ഹിറ്റ്‌ ചിത്രവും കഥാപാത്രവുമായി നൻപകൽ നേരത്ത് മയക്കം മാറി കഴിഞ്ഞു എന്നാണ് കണ്ടവർ ഒന്നടങ്കം പറഞ്ഞത്. പ്രേക്ഷകനെ തിയേറ്ററിൽ പിടിച്ചിരുത്താൻ മമ്മൂട്ടി ചിത്രത്തിന് സാധിച്ചുവെന്നതാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.  മോഹൻലാലിനെ നായകനാക്കിയുള്ള മലൈക്കോട്ടൈ വാലിബൻ ആണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം. ലിജോ ജോസിന്റെ ഓരോ ചിത്രങ്ങളും തിയറ്ററിൽ എത്തുമ്പോൾ  പ്രേക്ഷകന് ഒരു പ്രതീക്ഷയുണ്ട്. 

പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സിനിമയാണ് ആന്റിക്രൈസ്റ്റ്. ആമേൻ എന്ന ചിത്രത്തിന്റെ  വിജയത്തിന് ശേഷം ലിജോ ജോസ് അനൗൺസ് ചെയ്ത സിനിമയായിരുന്നു ആന്റിക്രൈസ്റ്റ്. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള ഒരു ചിത്രമായിരുന്നു ഇത്. 2013 ൽ ചിത്രത്തിന്റെ ഒരു പോസ്റ്ററും  പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കു വെച്ചിരുന്നു എന്നാൽ പിന്നീട് ഇതിനെപ്പറ്റി വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ  ലോകാവസാനത്തെ പറ്റിയുള്ള ഒരു ചിത്രമാണിതെന്നായിരുന്നു റിപ്പോർട്ട്. ഈ ചിത്രവുമായി ബന്ധപ്പെട്ട് ‘CinePhile’ എന്ന ഫേസ്ബുക്ക് പേജിലെ ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.

സിനിമ മുടങ്ങാൻ ഒരു  കാരണം ബഡ്ജറ്റ് ആണെന്ന് പറയപ്പെടുന്നു. ഈ സിനിമയ്ക്കായി  കാത്തിരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്. ”ബജറ്റ് ഒരു പ്രധാന വിഷയം ആയിരുന്നു എന്നും അത് കൊണ്ടാണ് ചിത്രം ഡ്രോപ്പ് ചെയ്യാൻ കാരണം ….പിന്നെ താമസം ആയപ്പോഴേക്കും ’ഇതേ ഷേഡ് ഉള്ള തീംസ് കുറേ വന്നു കഴിഞ്ഞു…ഇനി ഇറങ്ങിയാൽ ഫ്രെഷ്നസ്സ് കിട്ടില്ല എന്നും..അതു കൊണ്ട് ഡ്രോപ്പ് ചെയ്‌തു എന്നും പറഞ്ഞതായി ഓർക്കുന്നു” എന്നാണ് ഒരു സിനിമാ ആസ്വാദകൻ  പോസ്റ്റിന് താഴെ കമന്റ് ചെയ്തത് .  ചിത്രം  തീയറ്ററിലെത്തിയാൽ അത് പ്രേക്ഷകന് മറ്റൊരു തീയേറ്റർ അനുഭവം തന്നെ സമ്മാനിക്കാൻ കഴിയും എന്ന് ആസ്വാദകർ പ്രതീക്ഷിക്കുകയാണ്. ബിജു ജോസിന്റെ ഇത്തരത്തിലുള്ള ചിത്രങ്ങൾക്കാണ് കൂടുതൽ ആരാധകരും ഉള്ളത്