‘മോഹൻലാലിനെ നായകനാക്കി ഒരു ഉഗ്രൻ ആക്ഷൻ ഫിലിം ചെയ്യും’ സംവിധായകൻ ലാൽ ജോസ് പറയുന്നു
1 min read

‘മോഹൻലാലിനെ നായകനാക്കി ഒരു ഉഗ്രൻ ആക്ഷൻ ഫിലിം ചെയ്യും’ സംവിധായകൻ ലാൽ ജോസ് പറയുന്നു

ഹിറ്റ് സംവിധായകരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് മലയാളത്തിൽ ലാൽജോസ് എന്ന സംവിധായകന്റെ സ്ഥാനം. ദീർഘകാലം സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ലാൽ ജോസ് മമ്മൂട്ടിയെ നായകനാക്കി 1998-ൽ ‘ഒരു മറവത്തൂർ കനവ്’ എന്ന ചിത്രം ഒരുക്കി കൊണ്ടാണ് സ്വതന്ത്ര സംവിധായകനാകുന്നത്. തുടർന്നിങ്ങോട്ട് നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്യാൻ സാധിച്ചിട്ടുള്ള ലാൽ ജോസിന് ഒരു ഹിറ്റ് മേക്കർ പദവി മലയാളി പ്രേക്ഷകർ ചാർത്തി കൊടുത്തിട്ടുണ്ട്. ആദ്യ ചിത്രം തന്നെ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ലാൽ ജോസ് മോഹൻലാലിനെ നായകൻ ആക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നത് ഒരുപാട് വർഷങ്ങൾ പിന്നിട്ടതിനുശേഷമാണ്. 2017 ലാണ് മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി കൊണ്ട് ലാൽ ജോസ് ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രം സംവിധാനം ചെയ്തത്. ‘എന്റമ്മേടെ ജിമിക്കി കമ്മൽ’ എന്ന് തുടങ്ങുന്ന ഗാനം ദേശീയതലത്തിൽ വരെ വലിയ രീതിയിൽ ആഘോഷിക്കപ്പെടുകയും എന്നാൽ ചിത്രം വേണ്ട രീതിയിൽ വിജയിക്കാതെ പോവുകയും ചെയ്തു. തുടർന്നും സിനിമാ ലോകത്ത് സജീവമായി നിലനിൽക്കുന്ന ലാൽജോസ് തന്റെ പുതിയ സിനിമകളെക്കുറിച്ചുള്ള പ്രതീക്ഷകളും ആഗ്രഹങ്ങളും പങ്കുവെച്ചിട്ടുണ്ട്. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ക്ലബ് എഫ്.എം നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് തന്റെ തന്റെ മനസ്സിലുള്ള മോഹൻലാൽ ചിത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.

ഇതിനോടകം ഒരു ചിത്രം മോഹൻലാലിനെ വെച്ച് ഒരുക്കിയിട്ടുണ്ടെങ്കിലും ലാൽ ജോസ് ഇനി ചെയ്യാൻ പോകുന്ന ചിത്രം മികച്ച ഒരു ആക്ഷൻ ചിത്രമായിരിക്കുമെന്നാണ് തുറന്നു പറഞ്ഞിരിക്കുന്നത്. ലാൽ ജോസിന്റെ വാക്കുകളിങ്ങനെ; “ലാലേട്ടനെ വച്ചിട്ട് ഉഗ്രൻ ആക്ഷൻ ഫിലിം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്, എപ്പോഴെങ്കിലും. ആക്ഷൻ ഫിലിം ആയിരിക്കുമത്. ഞാനിതുവരെ അങ്ങനെയുള്ള ഒരു ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ ഫിലിം ചെയ്തിട്ടില്ല. ട്രൂ ലൈഫ് എന്ന് പറയുന്നത് പോലെയുള്ള ഒരു വലിയ ആക്ഷൻ ഫിലിം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.” നാളുകൾക്കു മുമ്പ് പറഞ്ഞതാണെങ്കിലും ലാൽ ജോസിന്റെ വാക്കുകൾ സിനിമാ പ്രേമികളിലും മോഹൻലാൽ ആരാധനകളിലും വലിയ പ്രതീക്ഷ നൽകുന്നു.

Leave a Reply