‘ഇതാണ് ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവ്’; ഗോപി സുന്ദറിനെ കുറിച്ച് അമൃത സുരേഷ്
ഗോപി സുന്ദറിന് ഒപ്പമുള്ള ഫോട്ടോ പങ്കു വെച്ചു കൊണ്ട് ഗായിക അമൃത സുരേഷ് കുറിച്ചിരിക്കുന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഏഷ്യാനെറ്റിൽ ഒരു സമയത്ത് കത്തി നിന്നിരുന്ന പരിപാടിയായ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ഗായികയായിരുന്നു അമൃത ഇപ്പോൾ ഗായികയായും അവതാരികയായും മലയാളികൾക്ക് സുപരിചിതയായ താരമാണ് അമൃത സുരേഷ്. ഇപ്പോൾ പിന്നണിഗാന രംഗങ്ങളിലൂടെയും ആൽബങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മുന്നോട്ട് പോകുകയാണ് അമൃത . അടുത്തിടെ ആയിരുന്നു പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറുമായുളള അമൃതയുടെ വിവാഹം.
ഇതിനു പിന്നാലെ ഗോപി സുന്ദറിന്റെ ഒന്നിച്ചുള്ള വീഡിയോകളും ഫോട്ടോകളും അമൃത സമൂഹ്യ മധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അമൃത പങ്കുവച്ച പുതിയ ഫോട്ടോയാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. ഗോപി സുന്ദറിന് ഒപ്പമുള്ള തന്റെ ഫോട്ടോയാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ‘ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവ്, ഐ ലൗ യു’ എന്ന് സന്തോഷത്തോടെയാണ് അമൃത ചിത്രത്തിന് ഒപ്പം കുറിച്ചത്. പിന്നാലെ നിരവധി ആരാധകർ കമന്റുകളുമായി എത്തിയിരുന്നു. ഇക്കൂട്ടത്തിൽ മോശം കമന്റുകളും വന്നു. പിന്നാലെ ചിത്രത്തിന്റെ കമന്റ് ബോക്സ് ഓഫാക്കുകയായിരുന്നു താരം . ദുബായിൽ ഒരു സ്റ്റേജ് ഷോ ചെയ്യാൻ പോയ അമൃതയെ കാണാൻ ഗോപി സുന്ദർ ദുബായിലെത്തിയത്, അവിടെവച്ചു ഇരുവരും ചേർന്ന് ദുബായ് കറങ്ങുകയും ചെയ്തു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുംഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
2022 മെയ് മാസത്തിലാണ് ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ചിത്രങ്ങൾ പുറത്തു വന്നത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ആ ചിത്രത്തിന് ക്യാപ്ഷൻ എഴുതിയത്. ഇതിനു പിന്നാലെ ഇരുവരും ഒന്നിക്കുന്ന തരത്തിൽ വാർത്തളും പുറത്തു വന്നു. ഇതിനോടൊപ്പം വിമർശനങ്ങളും. ഒടുവിൽ അമൃതയും ഗോപി സുന്ദറും വിവാഹിതർ ചെയ്യുകയായിരുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിലെ മോശം കമന്റുകള്‍ക്കെതിരെ അമൃത രംഗത്തെത്തിയിരുന്നു. കമന്റുകളൊ ക്കെയും ശേഖരിച്ചിട്ടുണ്ടെന്നും ഐ ഡികളുടെ ഉടമകളുടെ പ്രൊഫൈലുകള്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അന്വേഷണവും നടപടിയും ആവശ്യപ്പെടുമെന്നും അമൃത തുറന്നു പറഞ്ഞു .