ക്രിസ്റ്റഫര്‍ മുതല്‍ ഇനി തിയേറ്ററുകളില്‍ റിവ്യൂ ഇല്ല; സിനിമ റിവ്യൂവിന് വിലക്ക് ഏര്‍പ്പെടുത്തി ഫിയോക്
1 min read

ക്രിസ്റ്റഫര്‍ മുതല്‍ ഇനി തിയേറ്ററുകളില്‍ റിവ്യൂ ഇല്ല; സിനിമ റിവ്യൂവിന് വിലക്ക് ഏര്‍പ്പെടുത്തി ഫിയോക്

തിയേറ്ററുകളില്‍ നിന്നും കൊണ്ടുള്ള വീഡിയോ ഫിലിം റിവ്യൂകള്‍ക്ക് തിയേറ്റര്‍ സംഘടനായായ ഫിയോക് വിലക്കേര്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗത്തിലാണ് പുതിയ തീരുമാനം. അതേസമയം, ഒടിടി റിലീസിനും സംഘടന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിലീസ് ചെയ്തു 42 ദിവസം തികയും മുന്‍പ് ഒടിടി റിലീസ് അനുവദിക്കില്ല. എന്നാല്‍ മാര്‍ച്ച് 31 നുള്ളില്‍ ഒടിടി പ്ലാറ്റ്ഫോമുകളുമായി കരാര്‍ ഒപ്പിട്ടവര്‍ക്ക് ഇളവുണ്ട്. ആ സിനിമകള്‍ 30 ദിവസത്തിനു ശേഷം ഒടിടിക്ക് നല്‍കാമെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.

B Unnikrishnan's next with Mammootty is titled 'Christopher' |  Entertainment News | English Manorama

വിജയകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…

‘തിയേറ്ററിനകത്തു നിന്നു കൊണ്ടുള്ള ഓണ്‍ലൈന്‍ ഫിലിം റിവ്യു ചെയ്യുന്നത് നിരോധിക്കുകയാണ്. ഓണ്‍ൈലന്‍ മീഡിയ തെറ്റായ നിരൂപണങ്ങളാണ് സിനിമയ്ക്കു കൊടുക്കുന്നത്. ചിലരെ മാത്രം ലക്ഷ്യം വച്ചും റിവ്യൂസ് ചെയ്യുന്നുണ്ട്. അതു സിനിമയുടെ കലക്ഷനെ വല്ലാതെ ബാധിക്കുന്നുണ്ട്. നിര്‍മാതാക്കളുടെ ഭാഗത്തുനിന്ന് ഇതുമായി ബന്ധപ്പെട്ട് വലിയ സമ്മര്‍ദമുണ്ടായിരുന്നു. തിയറ്റര്‍ കോംപൗണ്ടിന് പുറത്തുനിന്ന് എന്തുവേണമെങ്കിലും ചെയ്യാം. എല്ലാ തിയറ്ററിലേക്കും അറിയിപ്പ് പോയിട്ടുണ്ട്. റിവ്യൂ ചെയ്യാന്‍ വരുന്ന ഒരു മീഡിയയെയും തിയറ്ററില്‍ കയറ്റില്ല. യൂട്യൂബ് റിവ്യൂവേഴ്‌സിനെ വിലക്കാന്‍ ഞങ്ങള്‍ക്കാകില്ല. അതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ചര്‍ച്ച നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.”വിജയകുമാര്‍ പറയുന്നു.

സിനിമകളില്‍ തിയേറ്ററുകളില്‍ എത്തുന്ന ദിവസവും അത് കഴിഞ്ഞും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ചോദിക്കുകയും അതിനെ റിവ്യൂ ചെയ്യാറുമുണ്ട് എന്നാല്‍ അങ്ങനെ ചെയ്യുന്നത് പല സിനിമകളുടെയും കളക്ഷനെ ബാധിക്കുന്നതിനാല്‍ ആ ദിവസങ്ങളില്‍ തിയേറ്റര്‍ കോമ്പൗണ്ടില്‍നിന്ന് ചിത്രത്തിന്റെ അഭിപ്രായങ്ങള്‍ ശേഖരിച്ച് അവയുടെ മൂല്യമിടിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തടയണമെന്നു നിര്‍മാതാക്കളുടെ അസോസിയേഷന്‍ തിയേറ്റര്‍ സംഘടനയ്ക്ക് കത്ത് എഴുതിയിരുന്നു. സിനിമകളുടെ വാണിജ്യ മൂല്യം ഇല്ലാതാക്കുന്ന തരത്തിലുള്ള ഇത്തരം ചര്‍ച്ചകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാരും മുന്‍പ് വിലക്കേര്‍പ്പെടുത്തിരുന്നു.

K Vijayakumar is the new FEUOK President - MixIndia