‘ആ പേര് കേട്ടപ്പോള്‍ ഞെട്ടി വിറച്ചു’! കീരവാണിയെ കണ്ട നിമിഷം ഓര്‍ത്തെടുത്ത് വിനീത് ശ്രീനിവാസന്
ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്.ആര്.ആര് മാറിയിരിക്കുകയാണ്. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരമാണ് ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ലഭിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധായകന് എം.എം കീരവാണിയാണ് ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരുന്നത്.
എം എം കീരവാണി തമിഴിലെ പ്രശസ്ത സംഗീത സംവിധായകനാണ്. എന്നാല്‍ മലയാളികള്‍ക്കും കീരവാണി സുപരിചിതനാണ്. സൂര്യമാനസം, നീലഗിരി, ദേവരാഗം എന്നീ മലയാള ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് കീരവാണിയാണ്. എസ് പി ബാലസുബ്രഹ്മണ്യം, കെ. എസ് ചിത്ര എന്നിവരുടെ സ്വരമാണ് കീരവാണി തന്റെ ഈണങ്ങളില്‍ ഏറ്റവുമധികം ഉപയോഗിച്ചതെന്നാണ് മറ്റൊരു പ്രത്യേകത.
കഴിഞ്ഞ ദിവസം നാട്ടു നാട്ടു ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ലഭിച്ചപ്പോള്‍ ആ ഗാനത്തിന് സംഗീതം പകര്‍ന്ന കീരവാണിയെ ആദ്യമായി കണ്ട ദിവസം ഓര്‍ക്കുകയാണ് നടനും, സംവിധായകനും, ഗായകനുമായ വിനീത് ശ്രീനിവാസന്. വിനീത് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇങ്ങനെയാണ്….
‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റിന് നേരെ എതിര്‍വശം ഒരു ഭാര്യയും ഭര്‍ത്താവും താമസിച്ചിരുന്നു. വളരെ നല്ല മനുഷ്യര്‍, സൌമ്യരും, വളരെ ലാളിത്യമുള്ളവരുമായിരുന്നു. ഭര്‍ത്താവ് തലിശ്ശേരിക്കാരനായിരുന്നു. ഭാര്യ ആന്ധ്രയില്‍ നിന്നും. ഒരു ദിവസം ജോലി കഴിഞ്ഞ് ഞാന്‍ വണ്ടിയോടിച്ച് വരുമ്പോള്‍. ആ ചേച്ചി ഒരു മധ്യവയസ്കനൊപ്പം നടക്കുന്നത് കണ്ടു. ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്ത് അവരുടെ അടുത്തേക്ക് പോയി. ഒരു ചിരിയോടെ അവര്‍ എനിക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തി. വിനീത് ഇത് എന്റെ സഹോദരനാണ്.
അദ്ദേഹം എന്റെ നേരെ തിരിഞ്ഞ് പേര് പറഞ്ഞു. ആ പേര് കേട്ടപ്പോള്‍ ഞാന്‍ വിറച്ചുപോയി. ആ പാര്‍ക്കിംഗ് സ്ഥലത്ത് വച്ച് ഞാന്‍ കണ്ട ആ മനുഷ്യനാണ് 2022 ലെ അദ്ദേഹത്തിന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട ഗാനത്തിന് മറ്റൊരു ദിവസത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് നേടിയത് – ആ പേര് എംഎം കീരവാണി.! വിനീത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.