അവൻ എന്തും തുറന്നു പറയുവാനുള്ള ലൈസൻസ് നേടിക്കഴിഞ്ഞു; ഞാൻ ധ്യാൻ ആയാൽ: വിനീത് ശ്രീനിവാസൻ
മലയാള സിനിമയിൽ ഗായകൻ, രചയിതാവ്, നടൻ, സംവിധായകൻ എന്നീ നിലകളിലൊക്കെ പ്രശസ്തനായ താരമാണ് വിനീത് ശ്രീനിവാസൻ. ഗായകൻ എന്നതിന് പുറമേ ഗാനരചന, സംഗീതസംവിധാനം, സിനിമ തിരക്കഥാ രചന, സംവിധാനം തുടങ്ങി സിനിമയുടെ എല്ലാ മേഖലയിലും തന്റെ കയ്യൊപ്പ് ചാർത്താൻ വിനീത് ശ്രീനിവാസന് സാധിച്ചിട്ടുണ്ട്. മലയാളികൾക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മൂത്ത മകനാണ് വിനീത് ശ്രീനിവാസൻ. 2003ല് പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴത്തിൽ വിദ്യാസാഗർ സംഗീതം ചെയ്ത കസവിന്റെ തട്ടമിട്ട് എന്ന ഗാനം പാടിയാണ് മലയാള സിനിമയിലേക്ക് വിനീത് ശ്രീനിവാസന്റെ അരങ്ങേറ്റം.
2005ൽ പുറത്തിറങ്ങിയ ഉദയനാണ് താരം എന്ന ചിത്രത്തിൽ സ്വന്തം പിതാവ് അഭിനയിച്ച നൃത്ത രംഗത്തിന് വേണ്ടി പാടിയ കരളേ കരളിൻറെ കരളേ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓമനപ്പുഴ കടപ്പുറത്ത് (ചാന്തുപൊട്ട്), എൻറെ ഖൽബിലെ (ക്ലാസ്മേറ്റ്സ്) എന്നീ ഗാനങ്ങളും നിരവധി സിനിമകളിലെ ആൽബങ്ങളിലെയും ഗാനങ്ങളും ആളുകൾ ഏറ്റെടുത്തു. 2008 പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെ ചലച്ചിത്ര അഭിനയരംഗത്തേക്ക് കടന്നുവന്ന വിനീത്, ശ്രീനിവാസനുമൊത്ത് മകൻറെ അച്ഛൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തു. വിനീതും സംഗീതസംവിധായകൻ ഷാൻ റഹ്മാനും ചേർന്ന് പുറത്തിറങ്ങിയ കോഫി@ എം ജി റോഡ് എന്ന ആൽബം ക്യാമ്പസുകളിൽ ഏറെ ഹിറ്റായിരുന്നു.
സിനിമയുടെ വ്യത്യസ്ത മേഖലയിലേക്ക് തുടർന്ന് ശ്രദ്ധ പതിപ്പിച്ച വിനീതിന്റെ ആദ്യ സംവിധാന സംരംഭമാണ് മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. മലർവാടി എന്ന ചിത്രത്തിലൂടെ വിനീത് ഉണ്ടാക്കിയെടുത്ത മലർവാടി ഓർക്കസ്ട്ര എന്ന സംഗീതസംഘം വിദേശങ്ങളിലും ഇന്ത്യയിലും നിരവധി ഷോകൾ അവതരിപ്പിച്ചിരുന്നു. ഇന്ന് വിനീതിനെ പോലെ തന്നെ അനിയൻ ധ്യാൻ ശ്രീനിവാസനും അഭിനയരംഗത്ത് സജീവമാണ്. ഇൻറർവ്യൂ ചെയ്ത് നിലവിൽ പ്രേക്ഷകശ്രദ്ധ നേടിയെടുക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ ഇന്റർവ്യൂകൾക്ക് ആരാധകർ ഏറെയാണ്. ധ്യാനിന്റെ ഇന്റർവ്യൂകളെ പറ്റി പല ഘട്ടത്തിലും വിനീത് ശ്രീനിവാസൻ തുറന്നു പറഞ്ഞിട്ടുണ്ട്.
ധ്യാനിന്റെ ഇൻറർവ്യൂ കണ്ട് ആശുപത്രി കിടക്കയിൽ തന്റെ പിതാവ് പൊട്ടിച്ചിരിക്കുകയായിരുന്നു എന്നാണ് വിനീത് മുൻപ് പറഞ്ഞത്. അതുപോലെതന്നെ എല്ലാ കാര്യങ്ങളും വെട്ടി തുറന്നു പറയുന്നതിലൂടെ എന്തും പറയുവാനുള്ള ലൈസൻസ് അവൻ സമ്പാദിച്ചു എന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. ഞാൻ ധ്യാനായാൽ ഇൻറർവ്യൂകൾ നൽകുന്നത് കുറയ്ക്കും എന്നാണ് വിനീത് ശ്രീനിവാസന്റെ അഭിപ്രായം. വീട്ടുവിശേഷങ്ങൾ ആയാലും സിനിമ കാര്യങ്ങളായാലും പലപ്പോഴും തുറന്നുപറച്ചിലുകൾ ധ്യാൻ നടത്താറുള്ളത് ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്നതോടൊപ്പം തന്നെ ചർച്ചകൾക്കും വഴി വെക്കുന്നു.