ഇന്ദ്രജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ മോഹൻലാൽ? താരത്തിന് പറയാനുള്ളത്
1 min read

ഇന്ദ്രജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ മോഹൻലാൽ? താരത്തിന് പറയാനുള്ളത്

മലയാള സിനിമയുടെ അഭിമാനം എന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങളാണ് മോഹൻലാലും ഇന്ദ്രജിത്തും. സിനിമ ആസ്വാദകർക്ക് അഭിമാനിക്കാവുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങൾ ഇരുവരുടെയും അഭിനയ മുഹൂർത്തത്തിൽ പിറവി എടുത്തിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ സഹോദരൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചത് വലിയ വാർത്തകൾ തന്നെ സൃഷ്ടിച്ചിരുന്നു. ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ എല്ലാം മറികടന്നുള്ള വിജയമായിരുന്നു ലൂസിഫർ കയ്യടക്കിയത്. ഈയടുത്ത ദിവസം മോഹൻലാലിനെ നായകനാക്കി ഇന്ദ്രജിത്ത് സിനിമ സംവിധാനം ചെയ്യുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ചിത്രത്തിൻറെ തിരക്കഥയും ഇന്ദ്രജിത്ത് തന്നെ നിർവഹിക്കുന്നു എന്നായിരുന്നു വാർത്തകൾ പറഞ്ഞിരുന്നത്. താരത്തിന്റെ സംവിധാന അരങ്ങേറ്റ ചിത്രം ഉടൻ പ്രഖ്യാപിക്കും എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഈ വാർത്തയോട് പ്രതികരിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ദ്രജിത്ത് സുകുമാരൻ. സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്ത വ്യാജമാണെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. പ്രചരിക്കുന്ന കാര്യങ്ങൾക്ക് യാതൊരു വാസവും ഇല്ലെന്നും ഓ ടി ടി പ്ലേയോട് ഇന്ദ്രജിത്ത് പ്രതികരിക്കുകയുണ്ടായി. നിലവിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈകോട്ടെ വാലിഭൻ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കിലാണ് മോഹൻലാൽ. രാജസ്ഥാനിലെ ജയ്സൽമേറിലാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്.

ഒരു ഗുസ്തിക്കാരനായി വേഷമിടുന്ന മോഹൻലാലിൻറെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും മലൈക്കോട്ടെ വാലിഭൻ എന്നാണ് അണിയറ പ്രവർത്തകരും സിനിമ ആസ്വാദകരും ഒന്നടങ്കം പറയുന്നുത്. ആൻ മേരി ക്രിയേറ്റീവ് ലിമിറ്റഡിനോടൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവീസ്, മോനാസ്റ്ററി സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലിനൊപ്പം റാം എന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് അഭിനയിക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളായാണ് ചിത്രത്തിൻറെ റിലീസ് പ്രതീക്ഷിക്കുന്നത്. യുകെ, ഇസ്രായേൽ എന്നിവിടങ്ങളിലെ ഷെഡ്യൂൾ ചിത്രത്തിന്റേതായി പൂർത്തിയാകാൻ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സംയുക്ത, തൃഷാ കൃഷ്ണൻ, ആദിൽ ഹുസൈൻ, അനൂപ് മേനോൻ, ദുർഗാകൃഷ്ണ, സിദ്ദിഖ്, സായി കുമാർ, വിനയ് ഫോർട്ട്, ചന്തുനാധ്, പ്രിയങ്ക നായർ, കലാഭവൻ ഷാജോൺ, അഞ്ജലി നായർ, ലിയോണ ലിഷോയ്, ആനന്ദ് മഹാദേവൻ, സുരേഷ് കുമാർ എന്നിവർ മോഹൻലാലിനും ഇന്ദ്രജിത്തിന് ഒപ്പം റാമിൽ വേഷം കൈകാര്യം ചെയ്യുന്നു.