ആളിക്കത്തി കമല്‍ഹാസന്റെ ‘വിക്രം’, തകർന്നടിഞ്ഞ് ‘സാമ്രാട്ട് പൃഥ്വിരാജ്’!
ഉലകനായകന് കമല്‍ഹാസന്റെ ‘വിക്രം’ റിലീസ് ചെയ്തപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും മറ്റും കേള്‍ക്കാന്‍ കഴിയുന്നത്. ചിത്രം തിയേറ്ററില്‍ എത്തി രണ്ട് ദിവസം പിന്നിടുമ്പോള്‍ 50 കോടി ക്ലബിള്‍ ഇടംപിടിച്ചെന്നാണ് റിപ്പോര്‍ട്ട്. കമല്‍ഹാസനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, നരേന് തുടങ്ങി നിരവധി കഥാപാത്രങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൂടാതെ സൂര്യ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. കമല്ഹാസന് തന്നെയാണ് വിക്രം എന്ന സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അതേസമയം, ബോളിബുഡിലെ അക്ഷയ് കുമാര്‍ നായകനായി എത്തിയ ‘സാമ്രാട്ട് പൃഥ്വിരാജ്’ തിയേറ്ററില്‍ എത്തിയപ്പോള്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ലോക സുന്ദരി പട്ടം നേടിയ മാനുഷി ചില്ലറാണ് നായിക. മാനുഷിയുടെ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. സാമ്രാട്ട് പൃഥ്വിരാജിന് വിചാരിച്ചത്ര നേട്ടം കൊയ്യാന്‍ ആകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു. പൃഥ്വിരാജ് ചൗഹാന്റെ ചരിത്രകഥ പറയുന്നതാണ് സമ്രാട്ട് പൃഥ്വിരാജ്. സഞ്ജയ് ദത്ത്, സോനു സൂദ്, മാനുഷി ചില്ലര്‍, മാനവ് വിജ്, അഷുതോഷ് റാണ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ ചരിത്രകഥകളെ ആസ്പദമാക്കിലുള്ള ബോളിബുഡ് ചിത്രങ്ങള്‍ക്ക് സാധാരണ നല്ല പ്രതികരണം ലഭിക്കാറുണ്ടെങ്കിലും സാമ്രാട്ട് പൃഥ്വിരാജിന് അത്ര നല്ല പ്രതികരണം ലഭിച്ചിരുന്നില്ല എന്നു തന്നെ പറയാം.
‘വക്രം’ എന്ന സിനിമയ്ക്കും, ‘സാമ്രാട്ട് പൃഥ്വിരാജ്’ എന്ന സിനിമയ്ക്കുമൊപ്പം റിലീസ് ആയ മറ്റൊരു ചിത്രമാണ് മേജര്‍. മംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന് മേജര്‍ സന്ദീപ് ഉണ്ണികൃഷണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘മേജര്‍’ . ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രത്തില്‍ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമാണ് ചിത്രം റിലീസ് ചെയ്തത്. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി തുടങ്ങിയവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തിയേറ്ററില്‍ എത്തിയ മേജര്‍ മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോള്‍ കമല്‍ഹാസന്റെ വിക്രം ഒരുപിടി മുന്നില്‍ കുതിക്കുകയാണ്. എന്നാല്‍ അക്ഷയ് കുമാറിന്റെ ‘സാമ്രാട്ട് പൃഥ്വിരാജ്’ നു മാത്രം അത്രതന്നെ കുതിക്കുവാന്‍ സാധിച്ചില്ല.