ദളപതി 67ലെ വേഷവും വേണ്ടന്ന് വച്ച് വിക്രം
തമിഴ് സിനിമ ലോകത്തെ പ്രശസ്തനായ സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് വിക്രം. ശേഷം തമിഴിൽ നിന്നും ഏറെ നാൾക്ക് ശേഷം ഒരു ചിത്രം ലോകമെങ്ങും ശ്രദ്ധ നേടുന്നത് വിക്രത്തിലൂടെയായിരുന്നു. തമിഴ്നാട്ടില്‍ മാത്രമല്ല തെന്നിന്ത്യയിലും ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകർ ഏറ്റെടുത്തതും വലിയ ആവേശം സൃഷ്ടിച്ചതുമായ സിനിമയാണ്. കമല്‍ ഹാസനും ഫഹദും വിജയ് സേതുപതിയും മത്സരിച്ചഭിനയിച്ച ചിത്രത്തില്‍ കാമിയോ റോളില്‍ റോളക്സ് എന്ന കഥാപാത്രമായി സൂര്യയും എത്തിയിരുന്നു . ലോകേഷ് കനകരാജ് എന്ന സംവിധായകനെ ഭാഷ ഭേദമന്യേ ആരാധകർ ഏറ്റെടുത്ത ചിത്രം തന്നെയായിരുന്നു ഇത്. കമൽഹാസന്റെ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിൽ ഈ ചിത്രവും രേഖപ്പെടുത്താം.
വിക്രം എന്ന സിനിമയിൽ റോളക്സ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു അവസാന ഏതാനും നിമിഷങ്ങളിൽ മാത്രമാണ് കാണിക്കുന്നുള്ളൂ എങ്കിലും ആ കഥാപാത്രം നൽകിയ ഇമ്പാക്ട് അത്ര വലുതായിരുന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും നല്ല സീനുകളിൽ ഒന്നായി ഈ ചിത്രത്തിലെ സീനുകൾ വിലയിരുത്തപ്പെടുന്നു. ചിത്രത്തിൽ സൂര്യയായിരുന്നില്ല ആദ്യം ട്രോളക്സ് ആയി എത്തേണ്ടിയിരുന്നത്. തമിഴിലെ തന്നെ സൂപ്പർ ഹിറ്റ് നടനായ വിക്രത്തിനെ ആയിരുന്നു ലോകേഷ് കനകരാജ് ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത്. എന്നാൽ വളരെ ചെറിയ ഒരു റോൾ ആയതു കൊണ്ട് വിക്രം ഈ അവസരം നിഷേധിക്കുകയായിരുന്നു. കഥാപാത്രത്തിന്റെ വലിപ്പത്തിൽ അല്ല കാര്യം എന്ന് ഈ ചിത്രം നമുക്ക് ശരിക്കും കാണിച്ചു തന്നു.
അതിനു ശേഷം ലോഷ് കനകരാജ് തന്റെ അടുത്ത ചിത്രമായ ദളപതി 67 എന്ന സിനിമയിലേക്കും വിക്രമിനെ ഒരു കഥാപാത്രത്തിനായി സമീപിച്ചിരുന്നു എന്നാൽ ഈ അവസരവും താരം ഉപേക്ഷിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ലോകേഷ് കനകരാജ് ചിത്രമായ ദളപതി 67ന്‍്റെ വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഈയൊരു അവസരവും വിക്രം ഉപേക്ഷിച്ചതാണോ എന്നും ഈ സിനിമയും വിജയിക്കുമോ എന്നും അറിയാൻ കാത്തിരിക്കുകയാണ് സിനിമ ആസ്വാദകർ. അതെ സമയം വിക്രം2ൽ ചിയാൻ വിക്രം ഒരു കഥാപാത്രത്തെ അവതരിപ്പിക്കും എന്നും വിവരങ്ങൾ പുറത്തു വരുന്നുണ്ട്.