ഓണത്തിന് പോരടിക്കാൻ സീനിയർ താരങ്ങൾ മുതൽ ന്യൂജൻ താരങ്ങൾ വരെ . ഓണം റിലിസുകൾ ഇതാ
മലയാളത്തിൽ ഓണം റീലീസിന് കാത്തിരിക്കുന്നത് പ്രതീക്ഷയുണർത്തുന്ന ചിത്രങ്ങളാണ് സിനിയർ താരം ബിജു മേനോൻ നായകനാവുന്ന ഒരു തെക്കൻ തല്ലു കേസ് അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ പ്രിഥ്യരാജും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഒന്നിക്കുന്ന ഗോൾഡ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ബേസിൽ ജോസഫ് നായകനായെത്തുന്ന പാൽത്തു ജാൻവർ . വ്യത്യസ്തങ്ങളായ വിജയ ചിത്രങ്ങളുടെ സംവിധായകൻ വിനയന്റെ സംവിധാനത്തിൽ ഗോകുലം മൂവീസിന്റെ ബാനറിൽ സിജു വിൽസൺ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് എന്നീ വമ്പൻ സിനിമകളാണ് ഓണത്തിന് തീയറ്ററിനെ പൂരപറമ്പാക്കാൻ റീലീസിന് ഒരുങ്ങിയിരിക്കുന്നത്.
ഈ കൂട്ടത്തിൽ ഏറ്റവും പ്രതീക്ഷയുണർത്തുന്ന ചിത്രമാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് . വമ്പൻ താരനിരയ്ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ബിഗ്ബഡ്ജറ്റ് ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. സിജു വിൽസൺ നായകനാവുന്ന ചിത്രത്തിൽ ആറാട്ടുപുഴ വേലായുധപണിക്കർ എന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ചേകവരെയാണ് സിജുവിൽസൺ അവതരിപ്പിക്കുന്നത്. ചെമ്പൻ വിനോദ് ജോസ് , കായംകുളം കൊച്ചുണ്ണിയായ് എത്തുന്നുണ്ട് എന്നതും ആരാധകർക്കിടയിൽ കൗതുകമുണർത്തിയിരിക്കുകയാണ്. ഇതിനു മുൻമ്പും പല നടൻമാരും കായംകുളം കൊച്ചുണ്ണിയായിട്ടുണ്ട് സെന്തിൽ രാജമണി അനൂപ് മേനോൻ ദീപ്തി സതി എന്നിവർക്കൊപ്പം നിരവധി പ്രമുഖരും അണിനിരക്കുന്നതായാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിൽ നിന്ന് മനസിലാക്കുന്നത്. മലയാളത്തിന്റെ ബാഹുബലി എന്നാണ് ചിത്രത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്.പത്തൊമ്പതാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന അസമത്വത്തിന്റെയും നീചമായ അടിമ വ്യവസ്ഥയുടെയും അതിജീവനത്തിന്റെയും പോരാട്ടങ്ങളുടെയും നേർക്കാഴ്ചയാവും ചിത്രമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
നേരം,പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രക്ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികയായെത്തുന്ന ചിത്രത്തിൽ പ്യഥിരാജ് നായകനായെത്തുന്നു. പ്രേമം, നേരം ടീമിലെ ഒരുമിക്കയെല്ലാ നടി നടൻമാരും ഗോൾഡിൽ അഭിനയിക്കുന്നുണ്ടന്ന് പോസ്റ്ററിൽ നിന്ന് മനസിലാവുന്നുണ്ട്. ഫഹദ് ഫാസിലിനെ നായകനാക്കി പാട്ട് എന്ന ചിത്രമാണ് അൽഫോൺസ് പുത്രൻ അനൗൺ ചെയ്തിരുന്നതെങ്കിലും . ആദ്യം പുറത്തിറങ്ങുക ഗോൾഡ് ആവും.റിലീസിങ്ങ് ഡേറ്റ് പ്രഖ്യപിച്ചിട്ടില്ലെങ്കിലും ഓണത്തിന് റിലീസ് ഉണ്ടാവുമെന്ന്. സംവിധായകൻ അൽഫോൺസ് പുത്രൻ വെളിപ്പെടുത്തിയിരുന്നു.
ജി.ആർ ഇന്ദുഗോപന്റെ അമ്മിണി പിള്ള വെട്ടുകേസ് എന്ന കഥയുടെ ചലചിത്രവിഷ്ക്കാരമായി ഒരുങ്ങുന്ന ചിത്രമാണ് ഒരു തെക്കൻ തല്ലുകേസ് ഒരു പുതുമുഖമായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ചിത്രം തിരക്കഥ നിർവഹിക്കുന്നത് രാജേഷ് പിന്നാടൻ ആണ്. ബിജു മേനോൻ നായകനായി എത്തുന്ന ചിത്രത്തിൽ പത്മപ്രിയ, റോഷൻമാതൃസ്, നിമിഷ സജയൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിലെ അൻവർ അലി എഴുതി ജസ്റ്റിൻ വർഗീസ് ഈണം നൽകിയ ഗാനങ്ങൾ ഇപ്പഴേ ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ ശ്യംപുഷ്ക്കരൻ ദിലീഷ് പോത്തൻ എന്നിവർ നിർമ്മിച്ച് നവാഗതനായ സംഗീത് സംവിധാനം ചെയ്യുന്ന പാൽത്തു ജാൻവർ എന്ന ചിത്രമാണ് മറ്റൊരു ഓണം റിലീസ്. മലയോര ഗ്രാമത്തിലെത്തുന്ന മ്യഗ ഡോക്ട്ടറായി ബേസിൽ ജോസഫ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബേസിൽ ജോസഫിനൊപ്പം ദിലീഷ് പോത്തൻ, ജോണി ആന്റണി, ഇന്ദ്രൻസ് , ശ്രൂതി സുരേഷ്, ആതിര ഹരികുമാർ , തങ്കം മോഹൻ, സ്റ്റഫിസണ്ണി, വിജയകുമാർ ,കിരൺ പിതാബരൻ ,സിബി തോമസ്, ജോജി ജോൺ തുടങ്ങിയ പ്രമുഖരും ചിത്രത്തിലുണ്ട്. പാൽത്തു ജാൻ വറിന്റെ പ്രധാന പ്രത്യകത ധാരാളം മൃഗങ്ങൾ അഭിനയിക്കുന്നുണ്ട് എന്നതാണ്. ജസ്റ്റിൻ വർഗീസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രമോ സോങ്ങ് വളരെ കൗതുകമുണർത്തിയിരുന്നു.
ഓണക്കാലം മലയാള സിനിമകൾ തകർത്തു വാരും എന്നു തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.