“ആക്ഷൻ രംഗങ്ങളിൽ ഇപ്പോഴും മോഹൻലാൽ മുന്നിൽ നിൽക്കുന്നതിന്റെ രഹസ്യം തനിക്കറിയാം” : ബാബു ആന്റണി മനസ്സ് തുറക്കുന്നു
1 min read

“ആക്ഷൻ രംഗങ്ങളിൽ ഇപ്പോഴും മോഹൻലാൽ മുന്നിൽ നിൽക്കുന്നതിന്റെ രഹസ്യം തനിക്കറിയാം” : ബാബു ആന്റണി മനസ്സ് തുറക്കുന്നു


ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷൻ കിങ് ആരാണെന്ന് ചോദിച്ചാൽ ഏതൊരു സിനിമ പ്രേമിയും ഒരു സംശയവും കൂടാതെ പറയുന്ന പേരായിരുന്നു ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ ആക്ഷൻ കിംഗ് തന്നെയായിരുന്നു അദ്ദേഹം. ഒരു വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുകയാണ് ബാബു ആന്റണി. സിനിമാ ജീവിതത്തിൽ നിന്നും പൂർണമായും വിട്ടു നിന്ന അദ്ദേഹം ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തുന്നത്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം സിനിമയിൽ സജീവമാകുന്ന ബാബു ആന്റണി സിനിമ ജീവിതത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകളും ആയി നടത്തിയ ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

മലയാള ചലച്ചിത്ര ലോകത്ത് സജീവമല്ലെങ്കിലും ഒട്ടു മിക്ക താരങ്ങളുമായി സൗഹൃദം സൂക്ഷിക്കുന്ന പ്രകൃതക്കാരനാണ് താനെന്നും. എന്നാൽ ഒരു താരത്തെയും ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ചാൻസ് ചോദിക്കാനോ മറ്റുള്ള രീതിയിൽ ബുദ്ധിമുട്ടിക്കാനോ എനിക്ക് താല്പര്യമില്ല എന്നും ബാബു ആന്റണി പറഞ്ഞു. അതു കൊണ്ടു തന്നെ ആരെയും വിളിച്ചു ബുദ്ധിമുട്ടിക്കാൻ താൻ ശ്രമിക്കാറില്ല എന്നാൽ എല്ലാവരുമായി സൗഹൃദം നല്ല രീതിയിൽ സൂക്ഷിക്കുന്നുണ്ട്. അത്തരത്തിൽ എന്നും സൗഹൃദം നിലനിർത്തുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ. താൻ എന്നും അദ്ദേഹവുമായി സൗഹൃദം സൂക്ഷിക്കാൻ താല്പര്യപ്പെടുന്നുണ്ട് എന്നും ബാബു ആന്റണി പറഞ്ഞു. കൂടാതെ മോഹൻലാലിന് തന്നോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് എന്നും ബാബു ആന്റണി ഓർമിപ്പിക്കുകയാണ്.

അന്നും ഇന്നും ഒരുപോലെയാണ് അദ്ദേഹം പെരുമാറുന്നത് എന്നും മോഹൻലാൽ എന്ന വ്യക്തി അന്നും ഇന്നും ഒരുപോലെ ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിന് പിന്നിലെ രഹസ്യവും ബാബു ആന്റണി തുറന്നു പറഞ്ഞിരിക്കുകയാണ്. തന്റെ ശരീരത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ, അതു കൊണ്ട് തന്നെ ഭക്ഷണ കാര്യത്തിലും ശാരീരിക ക്ഷമതയുടെ കാര്യത്തിലും അദ്ദേഹം എപ്പോഴും ശ്രദ്ധാലുവാണ്. അതുകൊണ്ട് മാത്രമാണ് ഇപ്പോഴും ആക്ഷൻ രംഗങ്ങളിൽ മോഹൻലാൽ എന്ന വ്യക്തി ഏറെ മുന്നിട്ടു നിൽക്കുന്നത്. മുൻപ് തങ്ങൾ ഒരുമിച്ച് അഭിനയിച്ച ചിത്രമായ മൂന്നാംമുറയുടെ ഷൂട്ടിങ് സമയത്ത് തങ്ങൾ ഇരുവരും ഒന്നിച്ച് ടെറസിൽ വെച്ച് വർക്കൗട്ട് ചെയ്യുന്നത് പതിവായിരുന്നു. ആ ശീലം അന്നുമിന്നും അദ്ദേഹം ഒരുപോലെ തുടരുന്നുണ്ടെന്നും ബാബു ആന്റണി പറഞ്ഞു.