കൊച്ചി നിവാസികള്‍ക്ക് കരുതലായി ഉണ്ണിമുകുന്ദന്‍! ‘വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കരുതിയിരിക്കുക’; ഉണ്ണിമുകുന്ദന്‍
1 min read

കൊച്ചി നിവാസികള്‍ക്ക് കരുതലായി ഉണ്ണിമുകുന്ദന്‍! ‘വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കരുതിയിരിക്കുക’; ഉണ്ണിമുകുന്ദന്‍

ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് കൊച്ചി ആകെ വിഷപ്പുകയില്‍ മുങ്ങിയിരുക്കുകയായണ്. ഈ സാഹചര്യത്തില്‍ നിരവദി പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) രംഗത്തെത്തി. പുക ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.

ബ്രഹ്‌മപുരം തീപിടിത്തം; പുകയില്‍ മുങ്ങി കൊച്ചി, തീയണയ്ക്കാന്‍ തീവ്രശ്രമം - ദി ഗൾഫ് ഇന്ത്യൻസ്

ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശങ്ങളെക്കുറിച്ചുള്ള ഒരു പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്. ‘കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്റെ കാര്യം ശ്രദ്ധിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ അടുത്തിടെയുണ്ടായ തീപിടുത്തം കാരണം വീടിന് പുറത്തിറങ്ങുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ശ്രദ്ധിക്കുക. വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കരുതിയിരിക്കുക’, ഉണ്ണി മുകുന്ദന്‍ കുറിച്ചു.

Ira actor Unni Mukundan took a 3-month fitness challenge, and the outcome is stunning! - Zee5 News

 

ബ്രഹ്മപുരം വിഷയത്തില്‍ കൊച്ചിയില്‍ താമസിക്കുന്ന ചലച്ചിത്ര താരങ്ങള്‍ പ്രതികരിക്കാത്തതിനെതിരെ നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍ രംഗത്തെത്തിയിരുന്നു. ‘കഴിഞ്ഞ കുറെ ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നത്തിന് എതിരെ പ്രതികരിക്കാന്‍ കൊച്ചിയില്‍ താമസിക്കുന്ന നമ്മുടെ സ്റ്റാറുകളായ മമ്മൂക്ക, ലാലേട്ടന്‍, പൃഥ്വിരാജ്, തുടങ്ങി എല്ലാവരും മുന്നോട്ട് വരണമെന്ന് അപേക്ഷിക്കുന്നു. നമ്മള്‍ ഉറക്കത്തിലും ഈ വിഷവായുവല്ലേ ശ്വസിക്കുന്നത്? അതോ നിങ്ങളുടെ വീടുകളില്‍ വേറെ വായു ഉല്‍പാദിപ്പിക്കുന്നുണ്ടോ? ജീവിക്കാന്‍ വേണ്ട ജീവവായു നിഷേധിക്കുന്ന അധികാരികള്‍ക്കെതിരെ സംസാരിക്കാന്‍ പോലും എന്താണ് കാലതാമസം.

Story of the Brahmapuram waste plant that suffocates Kochi city - India Today

ഇങ്ങനെയുള്ള അനീതിക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ പിന്നെ എന്തിനോടാണ് നിങ്ങള്‍ പ്രതികരിക്കുക? ആരെങ്കിലും എഴുതി തരുന്ന ഡയലോഗുകളാല്‍ ഗര്‍ജിക്കുന്ന കഥാപാത്രങ്ങളില്‍ മാത്രം മതിയോ നിങ്ങളുടെ ഗര്‍ജ്ജനം. രാഷ്ട്രീയം നോക്കാതെ അധികാരികള്‍ക്കെതിരെ പ്രതികരിക്കുക. ജനങ്ങള്‍ക്ക് വേണ്ടി, നിങ്ങളുടെ പ്രേക്ഷകര്‍ക്ക് വേണ്ടി പ്രതികരിക്കുക. ഇനി ഒരിക്കലും ഈ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ വേണ്ടി പ്രതികരിക്കുക. ഇങ്ങനെ പറഞ്ഞത് തെറ്റായി പോയെങ്കില്‍ എന്നോട് ക്ഷമിക്കുക…’, എന്നായിരുന്നു ഷിബുവിന്റെ കുറിപ്പ്.

Brahmapuram: Fire doused on day five, toxic fumes still rise; air quality remains a concern