‘കിടിലന്‍ ഷോട്‌സ് ആയിരുന്നു, ഒപ്പം BGM കൂടെ ആവുമ്പോ ഒന്നും പറയാന്‍ ഇല്ല’ ; ക്രിസ്റ്റഫറിനെക്കുറിച്ച് കുറിപ്പ്
1 min read

‘കിടിലന്‍ ഷോട്‌സ് ആയിരുന്നു, ഒപ്പം BGM കൂടെ ആവുമ്പോ ഒന്നും പറയാന്‍ ഇല്ല’ ; ക്രിസ്റ്റഫറിനെക്കുറിച്ച് കുറിപ്പ്

മ്മൂട്ടി നായകനായി ഏറ്റവുമൊടുവില്‍ എത്തിയ ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ബി ഉണ്ണികൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റഫര്‍ ഒടിടി റിലീസായി ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം പ്രൈമില്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതും എത്തി. ഇപ്പോഴിതാ ഒടിടിയില്‍ സിനിമ കണ്ട പ്രേക്ഷകന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

Christopher (2023)
സോഷ്യല്‍ മീഡിയ ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍സ് എല്ലാം പടങ്ങളും ദുരന്തങ്ങള്‍ ആണ് എന്ന് മുദ്ര കുത്താന്‍ ആയി ഒരുങ്ങി നില്‍ക്കുന്ന പോലെയാണ് ഇപ്പോള്‍ തോന്നുന്നത് ??? എന്നിട്ട് ബല്ലായ്യ പോലെ ഉള്ള ദുരന്തം എന്ന് 100% വിളിക്കാന്‍ കഴിയുന്ന ആളുകളുടെ സിനിമ പൊക്കി പിടിച്ചു പ്രൊമോട്ട് ചെയ്യുന്ന നിലവാരം കുറഞ്ഞ ആളുകളായി മാറി കൊണ്ടിരിക്കുന്നു.
ഇത് പറയാന്‍ കാരണം ഈ ഒരു സിനിമ അത്യാവശ്യം watchable ആണ് CBI 5 നെക്കാള്‍ far better ആയിട്ടുള്ള ഒരു സിനിമ കൂടെ ആണ്.
ലാലേട്ടേന്റെ alone ഇത് പോലെ മുദ്ര കുത്തപെട്ട പടമായിരുന്ന after watching that movie എനിക്ക് അതും ഇഷ്ട്ടപെട്ടു അങ്ങനെ പല പടങ്ങളും സോഷ്യല്‍ മീഡിയ ദുരന്തം എന്ന് പറഞ്ഞു പരത്തിയ സിനിമകള്‍ കണ്ട ശേഷം ഇഷ്ടപ്പെട്ടിട്ടുണ്ട്.
ഇവിടെ ഉള്ള റേപ്പ് കേസ് കള്‍ മൊത്തം വരുമ്പോ കമന്റ് ബോക്‌സ് കൊന്നു കളയാടാ എന്ന് പറയുന്ന മലയാളികളുടെ ചോര തിളപ്പ് യഥാര്‍ത്ഥത്തില്‍ നടന്നില്ലെങ്കിലും ഈ സിനിമയില്‍ എങ്കിലും നടന്നേന്നു കരുതി ആശ്വസിക്കുക.
പിന്നെ സിനിമയിക്ക് പോരായ്മകള്‍ ഉണ്ട് ഒന്ന് slow മൂഡില്‍ ആണ് പോവുന്നത് രണ്ട് mamooty എന്ന ആക്ടര്‍ നെ യാതൊരു വിധത്തിലും B ഉണ്ണികൃഷ്ണന്‍ Use ചെയ്തിട്ടില്ല എന്നതാണ് മമ്മുക്ക നന്‍പകല്‍ ഷൂട്ട് കഴിഞ്ഞു ഒരു cool of time ആയി എടുത്ത പടമായി ഫീല്‍ ചെയ്യ്തു.
സിനിമയുടെ ക്യാമറ ഷോട്ട്‌സ് എടുത്തു പറയേണ്ട highlight ?????? കിടിലന്‍ ഷോട്‌സ് ആയിരുന്നു.ഒപ്പം BGM കൂടെ ആവുമ്പോ ഒന്നും പറയാന്‍ ഇല്ല.??
Shine അണ്ണന്‍ ഈ പറഞ്ഞ പോലെ ഇന്റര്‍വ്യൂ കഴിഞ്ഞ ഉടന്‍ ഈ പടത്തിന്റെ ഷൂട്ടിംഗ് കേറി അതും സിനിമയില്‍ വ്യക്തമാണ് അങ്ങേരുടെ ഇരുത്തം പോലും അങ്ങനെ ആയിരുന്നു ??എന്തായാലും കൊള്ളാം അണ്ണാ പക്ഷേ കണ്ടു ഒരു മടുപ്പ് തോന്നി തുടങ്ങി ട്രാക്ക് മാറ്റണം.
സിനിമയില്‍ ഡയലോഗ്‌സ് വലിയോരു impact ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.