രണ്ട് വമ്പൻ ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കാൻ ഉണ്ണി മുകുന്ദൻ !!
1 min read

രണ്ട് വമ്പൻ ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കാൻ ഉണ്ണി മുകുന്ദൻ !!

യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയനായ താരമാണ് നടൻ ഉണ്ണി മുകുന്ദൻ. ഇതിനോടകം നിരവധി ആരാധകരെ നേടിയെടുത്തിട്ടുള്ള ഉണ്ണി മുകുന്ദൻ ഇപ്പോഴിതാ സൂപ്പർതാരം മോഹൻലാലിനൊപ്പം രണ്ട് ചിത്രങ്ങളിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ഇതിനോടകം തന്നെ മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളിൽ ഉണ്ണി മുകുന്ദൻ ഇതിനോടകം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മാമാങ്കം എന്ന ബ്രഹ്മാണ്ട ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മികച്ചൊരു കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്. തെലുങ്ക് സൂപ്പർ ഹിറ്റ്  ചിത്രമായ ജനത ഗ്യാരേജിലാണ് ഒടുവിലായി ഉണ്ണി മുകുന്ദൻ അഭിനയിച്ച മോഹൻലാൽ ചിത്രം.പൃഥ്വിരാജ്, ജീത്തു ജോസഫ് എന്നിവർ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രങ്ങളിലാണ് ഉണ്ണി മുകുന്ദൻ അഭിനയിക്കാൻ ഒരുങ്ങുന്നത്. ഇരു ചിത്രങ്ങളിലും വളരെ നിർണായകമായ കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുക. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിലും ജീത്തു ജോസഫ് ഒരുക്കുന്ന ‘ട്വല്‍ത്ത് മാനി’ലും ഉണ്ണി മുകുന്ദൻ കൂടി എത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷയും ആവേശവും ഇരട്ടിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ മൂലം കേരളത്തിൽ ഷൂട്ടിംഗ് നടത്താൻ കഴിയാതെ ഹൈദരാബാദിൽ ചിത്രീകരണം ആരംഭിച്ച ‘ബ്രോ ഡാഡി’യിലാണ് ഉണ്ണി മുകുന്ദൻ ആദ്യം അഭിനയിക്കുക.

സംവിധായകനായ പൃഥ്വിരാജ് സുകുമാരൻ തന്നെ ഈ ചിത്രത്തിൽ ഒരു മുഴുനീള വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ പൃഥ്വിരാജിനൊപ്പം ഉണ്ണി മുകുന്ദന് ഈ ചിത്രത്തിലൂടെ അഭിനയിക്കാൻ സാധിക്കുന്നു എന്ന് മറ്റൊരു പ്രത്യേകതയുമുണ്ട്. കൂടാതെ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും ഈ ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഉണ്ണി മുകുന്ദനും ഈ ചിത്രത്തിന്റെ ഭാഗമാകുന്നതോടെ കൂടി ബ്രോ ഡാഡി വമ്പൻ താരനിര ഉള്ള ഒരു വലിയ ചിത്രമായി തന്നെ മാറുകയാണ്. ഈ ചിത്രത്തിന് ശേഷമായിരിക്കും ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ട്വല്‍ത് മാനിൽ ഉണ്ണി മുകുന്ദൻ അഭിനയിക്കുക. ജീത്തു ജോസഫ് മോഹൻലാൽ ഹിറ്റ് ഫോർമുല വീണ്ടും ഒന്നിക്കുമ്പോൾ ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിൽ കുറഞ്ഞതൊന്നും പ്രേക്ഷകരും പ്രതീക്ഷിക്കുന്നില്ല.സുപ്രധാനമായ ഉണ്ണി മുകുന്ദന്റെ ചിത്രത്തിലെ പ്രകടനം എന്താണ് എന്നറിയാനുള്ള ആകാംഷയിലാണ് ഇപ്പോൾ ആരാധകർ.

Leave a Reply