“സിനിമയിൽ വന്നില്ലായിരുന്നേൽ സൈനത്തിൽ ചേരുമായിരുന്നു” എന്ന് ഉണ്ണി മുകുന്ദൻ
മലയാള സിനിമയുടെ മുൻനിര യുവതാരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ. 2011 ഒരു തമിഴ് സിനിമയിലയുടെയാണ് തരം സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. തുടക്കകാലത്ത് പല സിനിമകളിലും ചെറിയ റോളുകളാണ് ലഭിച്ചിരുന്നത്. താരത്തിന്റെ സിനിമ ജീവിതത്തിൽ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗ്. സിനിമ തകർപ്പൻ വിജയം നേടിയതോടെ നിരവധി നല്ല നായകഥ കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. മലയാളത്തിന് പുറമേ തെലുങ്ക് സിനിമയിലും താരത്തിന് അവസരം ലഭിച്ചു . ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയതയി പുറത്തിറങ്ങിയ സിനിമയാണ് “ഷെഫീക്കിന്റെ സന്തോഷം”. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലെ ഉണ്ണി മുകുന്ദന്റെ വാക്കുകളാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്.തന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത് . “സിനിമയിലെത്തിയില്ലായിരുന്നെങ്കില്‍ സൈന്യത്തില്‍ ചേരുമായിരുന്നു എന്നാണ് താരത്തിന്റെ വാക്കുകൾ. സിനിമ വലിയൊരു സ്വപ്നം തന്നെയായിരുന്നു, പക്ഷേ നടക്കണമെന്നില്ലല്ലോ. എന്റെ ആഗ്രഹം അച്ഛനോട് പറഞ്ഞപ്പോള്‍ അതൊരു വ്യത്യസ്തമായ ചിന്തയാണെന്ന് അച്ഛന്‍ പറഞ്ഞതുകൊണ്ട് മാത്രം വന്നതാണ്. അമ്മയും ഓക്കെ പറഞ്ഞു. ഒരുപക്ഷേ ഞാൻ സിനിമയിലെത്തില്ലായിരുന്നു.ലോഹി സാറിന്റെ അഡ്രസ് തപ്പിപിടിച്ച് അച്ഛന്‍ തന്നില്ലായിരുന്നെങ്കില്‍ ഞാന്‍ സൈന്യത്തില്‍ ചേര്‍ന്നേനെ. വ്യക്തികളെന്ന് നിലയില്‍ അച്ഛനേയും അമ്മയേയും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.”“ഞാന്‍ ഒരു ലോവര്‍ മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്നാണ് വരുന്നത്. സിനിമയിൽ എത്താൻ എന്ത് ചെയ്യണമെന്ന് അറിയില്ല. തൃശൂരും ഗുരുവായൂരുമുള്ള പ്രധാനപ്പെട്ട സംവിധായകരെ ഒന്ന് തപ്പിനോക്കാം എന്ന് അച്ഛന്‍ പറഞ്ഞു. അച്ഛന്‍ ഒരു അഡ്രസ് കണ്ടെത്തി, ഞാന്‍ കത്തെഴുതി.ലോഹി സാറിനെ കണ്ടപ്പോള്‍ കിട്ടിയ ഫീഡ് ബാക്ക് വ്യക്തി എന്ന നിലയില്‍ വളരെ വലുതായിരുന്നു. പതിനേഴ് പതിനെട്ട് വയസുള്ള ഒരാളെ അത്രയും മര്യാദ വെച്ച് പുള്ളി ഹാന്‍ഡില്‍ ചെയ്തത് ഭയങ്കര വെല്‍കമിങ്ങായിരുന്നു. എന്റെ ഹാര്‍ഡ്‌റൈറ്റിങ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു.”“പിന്നീട് പല സ്ഥലത്ത് നിന്നും എനിക്ക് നെഗറ്റീവ് ഫീഡ് ബാക്ക്‌സ് കിട്ടിയിട്ടുണ്ട്. എല്ലാവരും അതുപോലെയല്ല, ലോഹി സാറിനെ പോലെയുള്ള ആളുകളുണ്ട്. അതാണ് എന്നെ മുന്നോട്ട് പോകാന്‍ സഹായിക്കുന്നത്”.“ഷെഫീക്കിന്റെ സന്തോഷമാണ്” പുതുതായി റിലീസ് ചെയ്ത ഉണ്ണി മുകുന്ദന്റെ ചിത്രം. അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രം നവംബര്‍ 25നാണ് റിലീസ് ചെയ്തത്. ബാല, ആത്മീയ, ദിവ്യ പിള്ളൈ, മനോജ് കെ. ജയന്‍, സ്മിനു സിജോ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.
Summary : Unni Mukundan said that if he had not entered the cinema,he would have joined the army.