ഉണ്ണി മുകുന്ദന്റെ ‘വലിയ പൊട്ട്’ പരാമർശം വൻ വിവാദത്തിലേക്ക് !! താരത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നു

സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്ന താരങ്ങൾ പലപ്പോഴും ചില പോസ്റ്റുകളുടെ പേരിലോ കമന്റുകളുടെ പേരിലോ പുലിവാല് പിടിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വിവാദത്തിൽ ചെന്ന് പെട്ടിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. കുഞ്ഞു മകനുമായി വളരെ ദരിദ്ര പൂർണമായ ജീവിതം നയിച്ച് ഒടുവിൽ എസ്.ഐ ആയി തീർന്ന ആനി ശിവയുടെ അസാധാരണമായ ജീവിതകഥ മലയാളികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. സിനിമാലോകത്തെ പല താരങ്ങളും ഇതിനോടകം ആനി ശിവയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ ആനി ശിവയെ അഭിനന്ദിക്കുന്നതിനുവേണ്ടി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. ആനി ശിവയുടെ ചിത്രം പങ്കുവയ്ക്കുന്നതിനോടൊപ്പം ഉണ്ണിമുകുന്ദൻ പങ്കുവെച്ച കുറിപ്പാണ് വിവാദങ്ങൾക്ക് ഇടയാക്കിരിക്കുന്നത്. ‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത് The real fighter inspiration For All’. അഭിനന്ദന പോസ്റ്റ് ചില വ്യക്തികളെ ഉദ്ദേശിച്ചുകൊണ്ട് പരിഹാസമായി ഉണ്ണി മുകുന്ദൻ മാറ്റിയെന്ന് ആരോപണമുന്നയിച്ചു കൊണ്ട് നിരവധി ആളുകൾ കമന്റ് ബോക്സിൽ എത്തി തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ഒടുവിൽ സംവിധായകൻ ജിയോ ബേബി വരെ കമന്റ് ബോക്സിൽ എത്തി തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.’പ്രിയപ്പെട്ട ഉണ്ണി… മോശം പോസ്റ്റ് ആണ്’ എന്നാണ് ജിയോ ബേബി കമന്റ് ബോക്സിൽ രേഖപ്പെടുത്തിയത്. ഒപ്പം പൊട്ടു കുത്തിയ ഉണ്ണി മുകുന്ദന്റെ അമ്മയുടെ ചിത്രവും അമൃതാനന്ദമയിയുടെ ചിത്രവും കമന്റ് ബോക്സിൽ പ്രതിഷേധ പോസ്റ്റായി ആളുകൾ പോസ്റ്റ് ചെയ്യുന്നുണ്ട്.

Related Posts

Leave a Reply