‘മിന്നല്‍ മുരളിയേക്കാള്‍ വലിയ സൂപ്പര്‍ ഹീറോ അയ്യപ്പന്’ ; അതിനുള്ള ഭാഗ്യം തനിക്കാണ് ലഭിച്ചത് എന്ന് ഉണ്ണിമുകുന്ദന്
മലയാളത്തിന്റെ യുവ താരമായ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മാളികപ്പുറം, റിലീസ് ചെയ്ത് 30 ദിവസം കഴിയുമ്പോഴും തിയേറ്ററുകള്‍ എങ്ങും ഹൗസ്ഫുള് ഷോയുമായിട്ടാണ് മുന്നോട്ട് പോകുന്നത്. ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമാണ് മാളികപ്പുറം. 50 കോടി കളക്ഷന്‍ നേടിയ ചിത്രം അധികം താമസിയാതെ 100 കോടി ക്ലബിലെത്തും. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും വമ്പന്‍ ജനപിന്തുണയോടെയാണ് പ്രദര്‍ശനം തുടരുന്നത്.
ബിഗ് ബജറ്റ്, ഹിറ്റ് ചിത്രങ്ങള്‍ പോലും ഒ.ടി.ടി. റിലീസിന് തയ്യാറെടുക്കുന്ന വേളയിലാണ് ‘മാളികപ്പുറം’ ഇപ്പോഴും പ്രേക്ഷകര്‍ നിറഞ്ഞ ഷോകളുമായി മുന്നേറുന്നത്. ഉണ്ണി മുകുന്ദന് എന്ന നടന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ വിജയമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദന് എന്ന താരത്തെ ഇന്ത്യ മുഴുവന്‍ അടയാളെപ്പെടുത്തുന്ന ചിത്രമായി മാളികപ്പുറം മുന്നേറുകയാണ് . മലയാളികള്‍ക്ക് അയ്യപ്പന്റെ മുഖം എന്ന രീതിയില്‍ പോലും ഉണ്ണിമുകുന്ദന് മാറിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ഈ ചിത്രത്തില്‍ ശബരിമല ശാസ്താവിനെ അനുസ്മരിപ്പിക്കുന്ന വേഷമാണ് ഉണ്ണി മുകുന്ദന് ചെയ്തിരിക്കുന്നത്. വലിയ പ്രേക്ഷക പ്രശംസയാണ് ഇതിലെ പ്രകടനത്തിന് ഉണ്ണി മുകുന്ദന് ലഭിക്കുന്നത്. ഇപ്പോഴിതാ സൂപ്പര്‍ ഹീറോ കഥാപാത്രത്തെ അവതരിപ്പിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള ഉണ്ണിക്ക്, മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ആയി ടോവിനോ തോമസിനെ കണ്ടപ്പോള്‍ വിഷമം തോന്നിയോ എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്ന ഉത്തരം ശ്രദ്ധ നേടുകയാണ്.
മിന്നല്‍ മുരളിയേക്കാള്‍ വലിയ സൂപ്പര്‍ ഹീറോ ആണ് അയ്യപ്പനെന്നും അതിനുള്ള ഭാഗ്യം ലഭിച്ചതില്‍ ഏറെ സന്തോഷവാനാണെന്നും ഉണ്ണി മുകുന്ദന് പറയുന്നു. അയ്യപ്പനായിട്ട് ഇനി വേറെ ഒരാള്‍ക്ക്, ഇതുപോലെ ഒരു ചിത്രം ചെയ്യാന്‍ കഴിയുമോ എന്ന് സംശയമാണെന്നും ഉണ്ണി മുകുന്ദന് സൂചിപ്പിക്കുന്നു. മനോരമക്ക് നല്കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന് ഈ പ്രതികരണം നടത്തിയത്.
ഏതായാലും അയ്യപ്പനായിട്ട് ഉണ്ണി മുകുന്ദന് നടത്തിയ പ്രകടനം കേരളത്തിലെ കുടുംബ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. മാളികപ്പുറത്തിലെ അഭിനയം കൊണ്ട് തന്നെ ആരാധകരെ ഇരട്ടിപ്പിക്കുകയും ചെയ്തു. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് അഭിലാഷ് പിള്ളയാണ്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി, ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചത്.