തിയറ്റർ ഭരിക്കാൻ ‘ജോസച്ചയാൻ’ വരുന്നുണ്ട് …!! ‘ടർബോ’ റിലീസ് തിയതി എത്തി
മമ്മൂട്ടി നായകനായ പക്കാ കൊമേഴ്സ്യല്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്ത കാലത്തായി മമ്മൂട്ടി ഉള്ളടക്കങ്ങളിലെയും കഥാപാത്രത്തിന്റെയും വൈവിധ്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്ന കാമ്പുള്ള ചിത്രങ്ങള്‍ക്കായാണ് പ്രാധാന്യം നല്‍കാറുള്ളത്. എന്നാല്‍ ഇനി മമ്മൂട്ടിയുടേതായി വരാനിരിക്കുന്നത് തിയറ്റര്‍ ആഘോഷങ്ങള്‍ക്കായുള്ള ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രേക്ഷകരുടെ പ്രതീക്ഷകളില്‍ നിറയുന്ന ടര്‍ബോ സിനിമയുടെ പുതിയ അപ്ഡേറ്റും ആവേശം നിറയ്ക്കുന്നതാണ്. മമ്മൂട്ടി നായികനായി എത്തുന്ന സിനിമയുടെ റിലീസ് തിയതി ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രം ജൂൺ 13ന് തിയറ്ററിൽ എത്തും. മേജർ അപ്ഡേറ്റ് വരുന്നുവെന്ന് അണിയറപ്രവർത്തകർ അറിയിച്ചത് മുതൽ ഏറെ ആവേശത്തിൽ ആയിരുന്നു ആരാധകർ. ആ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്ന തരത്തിലാണ് ഇപ്പോൾ അപ്ഡേറ്റ് വന്നിരിക്കുന്നതും.
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടര്‍ബോ. മിഥുന്‍മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം ആക്ഷന്‍- കോമഡി ജോണറില്‍ ആണ് ഒരുങ്ങുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയും ഇവരുടെ ആദ്യത്തെ ആക്ഷന്‍ പടവും കൂടിയാണ് ടര്‍ബോ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ടര്‍ബോയില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ്.
ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. ‘ട്രാൻഫോർമേഴ്സ്’, ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ ‘പഠാൻ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലും ഈ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.