മമ്മൂട്ടിയെ ഒരു നോക്ക് കാണാൻ കാടിറങ്ങി ആദിവാസി മൂപ്പന്മാരും സംഘവും; കൈ നിറയെ സമ്മാനങ്ങളുമായി മടങ്ങി
മമ്മൂട്ടിയുടെ സാമൂഹിക സേവനത്തെ പറ്റിയും മനുഷ്യത്വത്തെ പറ്റിയും എപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തകൾ വരാറുണ്ട്. ഒരു നടൻ എന്നതിലുപരി മികച്ച ഒരു മനുഷ്യ സ്നേഹിയാണ് മോഹൻലാൽ എന്ന കാര്യം ഏവർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ കുറിച്ചുള്ള പുതിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വയനാട്ടിലെത്തിയ നടന് മമ്മൂട്ടിയെ കാണാന്‍ അവിടുത്തെ ആദിവാസി സംഘം കാടിറങ്ങിയെത്തിയ വാർത്തയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. മലയാളത്തിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ നട കേരള – കര്‍ണാടക അതിര്‍ത്തിയിലെ ഉള്‍കാടിനുള്ളിലെ ആദിവാസി കോളനിയില്‍ നിന്നാണ് ആദിവാസി സംഘം l കാണാനെത്തിയത്.
ഏറെ ആരാധകരുള്ള മെഗാസ്റ്റാറിനെ ഒരു നോക്കു കാണാനായി മലയിറങ്ങി വന്ന ആളുകളെ വിഷമിപ്പിക്കാൻ മമ്മൂട്ടി തയ്യാറായില്ല. പണിയ കോളനി മൂപ്പനായ ശേഖരന്, കാട്ടുനായ്ക കോളനി മൂപ്പനായ ദെണ്ടുകന്‍ എന്നി വിഭാഗങ്ങളുടെ മൂപ്പന്മാരാണ് മമ്മൂട്ടി എന്ന പ്രതിഭാസത്തെ ഒരു നോക്കു കാണാനായി എത്തിയത്. മമ്മൂട്ടി വന്നിട്ടുണ്ട് എന്ന് അറിഞ്ഞതിനു പിന്നാലെ മലയിറങ്ങി വന്ന സംഘം വെള്ളിത്തിരയിലെ താരരാജാവിനെ കണ്ണു നിറയെ കണ്ടു മടങ്ങി . പുല്‍പ്പള്ളി മടാപറമ്പിലെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ കോളനിയിലെ ഏകദേശം28 കുടുംബങ്ങള്‍ക്ക് പുതുവസ്ത്രങ്ങള്‍ സമ്മാനിച്ചാണ് മൂപ്പനെയും സംഘത്തെയും മമ്മൂട്ടി സ്വീകരിച്ചത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് വഴിയാണ് വസ്ത്രവിതരണം നടത്തിയത് . ചടങ്ങില്‍ സൗത്ത് വയനാട് ഡിഎഫ്ഒ ആയ ഷജ്ന കരീമും പങ്കെടുത്തിരുന്നു . മമ്മൂട്ടിയുടെ നിര്‍ദേ ശപ്രകാരം സംഘടന കോളനി സന്ദര്‍ശിച്ചതും ലൊക്കേഷനിലെത്താത്തവർക്കടക്കം എല്ലാവര്ക്കും പുതിയ വസ്ത്രങ്ങള്‍ സമ്മാനിച്ചിരുന്നു. മമ്മൂട്ടിയുടെ ഫൗണ്ടേഷന്റെ പൂര്‍വികം പദ്ധതിയുടെ ഭാഗമായാണ് വസ്ത്രം വിതരണം ചെയ്തതെന്ന് മാനേജിങ് ഡയറക്ടര്‍ ഫാദര്‍ തോമസ് കുര്യന് അറിയിച്ചു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ കണ്ണൂര്‍ സ്ക്വാഡ് എന്ന സിനിമയുടെ ഷൂട്ടിങ്ങാനായാണ് മമ്മൂട്ടി വയനാട്ടിലെത്തിയത്.