“ലാലേട്ടനും രാജുവേട്ടനും ഒപ്പം ഇരുന്ന് കണ്ട ആ ഫൈറ്റ് സീൻ ആണ് ഏറെ പ്രിയപ്പെട്ടത്” ; ടൊവിനോ തോമസ്
റിലീസ് ചെയ്ത രണ്ടാഴ്ച പിന്നിട്ടിട്ട് തീയേറ്ററുകൾ വൻ വിജയമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് തല്ലുമാല. ഓഗസ്റ്റ് 12ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇത് മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രദർശന വേളയിൽ 231 സ്ക്രീനുകളിലാണ് തല്ലുമാല എത്തിയത്. എങ്കിൽ മൂന്നാമത്തെ ആഴ്ച 164 സ്ക്രീനുകളിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇത്രയും സ്ക്രീനുകൾ നിലനിർത്തി മൂന്നാം ആഴ്ചയിലേക്ക് കടന്ന മലയാള ചിത്രം അടുത്ത് പുറത്തിറങ്ങിയവയിൽ
തല്ലുമാലയായിരിക്കും. പത്താം ദിനം 38 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം പതിനൊന്നാം ദിവസം രണ്ടു കോടി രൂപ നേടി 40 കളക്ഷൻ പിന്നിട്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാട്ടിനും ഡാൻസിനും തല്ലിനും എല്ലാം ഒരേ പ്രാധാന്യം നൽകുന്ന ചിത്രം ഇത്രയേറെ മികച്ച പ്രതികരണങ്ങൾ നേടി മുന്നോട്ടു പോകുമ്പോഴും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തല്ല് മോഹൻലാലിൻറെ ലൂസിഫറിലേതാണ് എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകനായ ടോവിനോ തോമസ്.
ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ തല്ലുമാല പാട്ട് കാണാൻ സാധിക്കും. അറബി മലയാള സാഹിത്യത്തിലെ ആദ്യത്തെ കാവ്യമായ മുഹിയുദ്ദീൻ മാല എന്ന മാല പാട്ടിൻറെ മോഡലിലാണ് ചിത്രത്തിലെ തല്ലുമാല പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. താൻ നിരവധി തല്ല് സീനുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിൽ തല്ലു മാലയിലെതാണ് ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട് ചെയ്തതെന്നാണ് ടോവിനോ വ്യക്തമാക്കുന്നത്. മാത്രവുമല്ല സ്റ്റൈൽ വെച്ചുള്ള ഫൈറ്റ് നോക്കുമ്പോൾ ലൂസിഫറിലെ മോഹൻലാലിൻറെ ഫൈറ്റ് ആണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് ടോവിനോ പറയുന്നു. പൃഥ്വിരാജിനും ലാലേട്ടനും ഒപ്പം ഇരുന്നാണ് ലൂസിഫറിലെ ഫൈറ്റ് കണ്ടതെന്നും സ്റ്റീഫൻ നെടുമ്പിള്ളി നിങ്ങൾ വിചാരിക്കുന്ന ആളല്ല എന്നത് ഉൾപ്പെടെയുള്ള ഡയലോഗുകൾ നൽകുന്ന ആവേശം ഒന്ന് വേറെ തന്നെയാണെന്നും ടോവിനോ വ്യക്തമാക്കുന്നു.
കള എന്ന ചിത്രത്തിലെ ഫൈറ്റ് സീൻ പോലെ ഒന്ന് മിന്നൽ മുരളിയിൽ സാധ്യമല്ലെന്ന് മിന്നൽ മുരളിയിലെ ഫൈറ്റ് സീൻ മറ്റൊരു തലത്തിലുള്ളതാണെന്നും അതുപോലെ ഒരെണ്ണം കളയിൽ സാധിക്കില്ലെന്ന് ടോവിനോ വ്യക്തമാക്കുന്നു. മാത്രവുമല്ല തല്ലുമാല എന്ന ചിത്രത്തിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫൈറ്റ് ഭാഗം കല്യാണത്തിനും തിയറ്ററിൽ വച്ചുള്ളതാണെന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്. എന്ത് തന്നെയായാലും മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുമ്പോൾ അതിനോടൊപ്പം തന്നെ ചിത്രത്തിലെ നായകൻറെ വാക്കുകളും സൈബർലോകം ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.