“അന്ന് ഇടവേള ബാബുവിനെ അമ്മയുടെ മീറ്റിംഗിൽ നിന്ന് ഇറക്കിവിട്ടു.. അന്ന് അദ്ദേഹം ഒരു ശപഥം എടുത്തു!” : ടിനി ടോം
മലയാള ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇടവേള ബാബു. അമ്മനത്തെ ബാബു ചന്ദ്രൻ എന്നാണ് യഥാർത്ഥ പേര് എങ്കിലും 1982 പുറത്തിറങ്ങിയ ആദ്യചിത്രമായ ഇടവേളയിൽ അഭിനയിച്ചതോടുകൂടിയാണ് താരം ഇടവേള ബാബു എന്ന പേര് സ്വീകരിച്ചത്.സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ നിരവധി കലാപരിപാടികളിൽ പങ്കെടുത്ത താരം സിനിമയിൽ പ്രധാനമായും ഹാസ്യ കഥാപാത്രങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അമ്മ എന്ന ചലച്ചിത്ര സംഘടനയുടെ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. മലയാള സിനിമയിൽ നിറസാന്നിധ്യമായി നൽകുമ്പോഴും ഓഫ് സ്ക്രീനിൽ ആണ് താരത്തിന്റെ കഴിവും സംഘാടകന്റെ മികവും എത്രത്തോളം ഉണ്ടെന്ന് പ്രകടമാകുന്നത്. മലയാള സിനിമയിലെ താരസംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക എന്ന ഉത്തരവാദിത്വമുള്ള ജോലി വളരെ ഭംഗിയായി തന്നെയാണ് ഇടവേള ബാബു കൈകാര്യം ചെയ്യുന്നത്.
ഇതിനിടെ കഴിഞ്ഞദിവസം ഇടവേള ബാബുവിനെ കുറിച്ചുള്ള ഒരു താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ സെക്രട്ടറിയെപ്പറ്റി മേനക പറഞ്ഞ വാക്കുകളായിരുന്നു വൈറൽ ആയത്. അമ്മയുടെ വനിതാദിനത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലായിരുന്നു മേനക ഇടവേള ബാബുവിനെ കുറിച്ച് സംസാരിച്ചത്. ഇടവേള ബാബു വിവാഹം കഴിക്കാത്തത് മലയാള സിനിമയിലെ നടിമാർക്ക് വേണ്ടിയായിട്ടാണ് എന്നാണ് മേനക പറഞ്ഞത്. അതിന് മറുപടിയുമായി താരവും രംഗത്തെത്തിയിരുന്നു. “രാത്രി വൈകി എന്തെങ്കിലും മീറ്റിംഗ് നടക്കുമ്പോൾ ഉടൻതന്നെ ഭാര്യമാരുടെ അന്വേഷണം വരും. എവിടെയാണ്? വീട്ടിൽ എപ്പോഴാണ് വരുന്നത്, എന്നൊക്കെ ചോദിക്കും. എന്നാൽ വിവാഹം ചെയ്തില്ലെങ്കിൽ അങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ആവശ്യമില്ല” എന്നാണ് ഇടവേള ബാബു പറയുന്നത്.
നമുക്ക് ഇഷ്ടമുള്ളപ്പോൾ മാത്രം വീട്ടിലേക്ക് വന്നാൽ മതിയെന്നും എവിടെ വേണമെങ്കിലും യാത്ര ചെയ്യാം എന്നും താരം പറയുന്നു. അതേസമയം തന്നെ നായികമാരായ സ്ത്രീകളുടെ കൂടെ യാത്ര ചെയ്യുന്നത് ഒരു ജോലിയായി കാണുന്നില്ലെന്നും അങ്ങനെ കണ്ടാൽ മടുപ്പ് തോന്നുമെന്നുമാണ് ഇടവേള ബാബു പറയുന്നത്. ഇപ്പോൾ താരത്തിനെ പറ്റിയുള്ള മറ്റൊരു പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇടവേള ബാബുവിനെ പറ്റി പറഞ്ഞിരിക്കുന്നത് ടിനി ടോമാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ… “പണ്ട് അമ്മയുടെ മീറ്റിംഗ് നടക്കുമ്പോൾ അന്നത്തെ പ്രസിഡൻറ് ഇടവേള ബാബുവിനെ ആ മീറ്റിങ്ങിൽ നിന്ന് ഇറക്കി വിട്ടിരുന്നു. അന്ന് ഈ കസേരയിൽ എത്തുമെന്ന് അദ്ദേഹം ശപഥം ചെയ്തിരുന്നു. ഓരോരുത്തർക്ക് ഓരോ ലക്ഷ്യമാണ്.
ചിലർക്ക് സിനിമയിൽ വരണമെന്നാണ് ആഗ്രഹം. ബാബുച്ചേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട് അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് വരണം എന്നത് അദ്ദേഹത്തിൻറെ ലക്ഷ്യമായിരുന്നു എന്ന്. പണ്ട് അമ്മയുടെ മീറ്റിംഗ് നടക്കുമ്പോൾ അന്നത്തെ പ്രസിഡൻറ് അദ്ദേഹത്തെ ഇറക്കിവിട്ട കാര്യവും ബാബുച്ചേട്ടൻ തന്നെയാണ് എന്നോട് പറഞ്ഞത്”. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലാണ് ഇത് പറഞ്ഞത്. ഗണേഷ് കുമാറും ഇതേ വിഷയത്തെപ്പറ്റി സംസാരിക്കുകയുണ്ടായി. “അമ്മയിൽ നിന്നും ഒരു സെക്രട്ടറി രാജിവയ്ക്കുന്ന സമയത്ത് ഞാനൊരു സെക്കൻഡിൽ അവിടെ ഒരു രാഷ്ട്രീയം കളിച്ചു. ഒറ്റ പിടിവാശിയിൽ ആ ബുക്ക് എല്ലാം വാങ്ങിച്ച് കയ്യിൽ കൊടുത്തു. അങ്ങനെയാണ് ഇടവേള ബാബുവിനെ അമ്മയുടെ സെക്രട്ടറി ആക്കിയത്” എന്നാണ് ഗണേഷ് പറഞ്ഞത്. എന്നെ ആദ്യമായിട്ട് ആ സ്ഥാന ഇരുത്തുന്നത് ഗണേഷ് തന്നെയാണ് എന്നും അതിന് ഒരു സംശയവുമില്ല എന്ന് ഗണേശിന്റെ വാക്കിനോട് ഇടവേള ബാബു പ്രതികരിച്ചത്.