അഭ്രാപാളിയിൽ മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി മാജിക് : നൻ പകൽ നേരത്ത് മയക്കം ഗംഭീര റെസ്പോൺസ്
1 min read

അഭ്രാപാളിയിൽ മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി മാജിക് : നൻ പകൽ നേരത്ത് മയക്കം ഗംഭീര റെസ്പോൺസ്

ഐഎഫ്എഫ് കെ കഴിഞ്ഞത് മുതൽ ഒരു സിനിമ സ്നേഹിയും കാത്തിരിക്കുന്ന ചിത്രമാണ് നൻപകൽ നേരത്ത് മയക്കം . ലിജോ ജോസ് പെല്ലിശ്ശേരി – മമ്മൂട്ടി കൂട്ടുകെട്ടിൽ ആദ്യമായി തിയേറ്ററിലെ ചിത്രമാണ് ഇത്. ചിത്രത്തെക്കുറിച്ച് പ്രേക്ഷകർ ഒന്നടങ്കം കൈയ്യടികൾ മാത്രമാണ് നൽകുന്നത്. മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി മാജിക് എന്നാണ് ആരാധകർ ഒന്നടങ്കം സിനിമയെ കുറിച്ച് പറയുന്നത്. ആദ്യ സീൻ മുതൽ അവസാന വരെ പ്രേക്ഷകരെ ഇരുത്തി കാണിക്കുന്ന ചിത്രം ഇന്റർവെൽ പോലും വേണ്ട എന്നാണ് ആരാധകർക്ക് സിനിമ കാണുമ്പോൾ തോന്നുന്നത്. ഏതൊരു സിനിമ സ്നേഹിയെയും എല്ലാ മേന്മകളുടെയും ഹൃദയം കൊണ്ട് കാണാൻ പ്രേരിപ്പിക്കുന്ന ചിത്രം എന്നാണ് സിനിമയെ കുറിച്ച് ആസ്വാദകരുടെ അഭിപ്രായം.

മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ മറ്റൊരു നാഴികക്കലാണ് ചിത്രം എന്ന് യാതൊരു സംശയവും കൂടാതെ പറയാൻ കഴിയും . സിനിമയുടെ ക്യാമറയും, അഭിനയവും, സംവിധാനവും, തിരക്കഥ ഇതെല്ലാം ഒന്നിനൊന്നു മികച്ചത് ആയിട്ടാണ് ഓരോ  പ്രേക്ഷകനും എടുത്തു പറയുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഇതുവരെ കണ്ട സിനിമകളിൽ നിന്നും വ്യത്യസ്തമായി പ്രേക്ഷകനെ ഇരുത്തി കാണിക്കുന്ന ചിത്രം എന്നാണ് മറ്റു പലരുടെയും അഭിപ്രായം. ഒരു സിനിമ മികച്ചതാക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്രത്തോളം ശ്രമിച്ചിട്ടുണ്ട് എന്ന് ഈ ഒരു സിനിമ കാണുമ്പോൾ മനസ്സിലാകുന്നതാണ്. മമ്മൂട്ടി എന്ന നടന്റെ അഭിനയം മികവു കൊണ്ട് സിനിമ വേറിട്ട് നിൽക്കുക തന്നെ ചെയ്യുന്നുണ്ട്.

എല്ലാ പ്രായത്തിലും ഉള്ള പ്രേക്ഷകരെയും തിയേറ്ററിലേക്ക് എത്തിക്കാൻ ഈ ചിത്രത്തിന് സാധിക്കുമെന്നത് ആദ്യ ദിവസത്തെ പ്രദർശനത്തോടെ ഉറപ്പിക്കാൻ കഴിയുകയാണ്. കാരണം സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ചിത്രത്തെക്കുറിച്ച് മോശം എന്ന ഒരു വാക്ക് പറയാനില്ല. അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഏറെ മുൻപന്തിയിൽ തന്നെയാണ് നൻ പകൽ നേരത്തെ മയക്കം. ഓരോ കഥാപാത്രങ്ങളും മത്സരിച്ച് തന്നെയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ കാസ്റ്റിംഗ്, ലൊക്കേഷൻ എന്നിവ എടുത്തു പറയേണ്ടത് ഒരു ഭാഗവും കൃത്യമായിത്തന്നെ തിരഞ്ഞെടുക്കാനും അത് ആരാധകരിലേക്ക് എത്തിക്കാനും അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. സിനിമയെ സ്നേഹിക്കുന്ന ഓരോ മലയാളികൾക്കും അടുത്ത കാലത്ത് ലഭിച്ച ഒരു വലിയ സമ്മാനം തന്നെയാണ് ഈ സിനിമ.